ഒരുമനയൂർ രായംമരക്കാർ വീട്ടിൽ (പട്ടർ) മാമ്മത് മകൻ അംബലത്ത് വീട്ടിൽ ആലി അന്തരിച്ചു

പാവറട്ടി: പാലുവായി റോഡിൽ താമസിക്കുന്ന ഒരുമനയൂർ രായംമരക്കാർ വീട്ടിൽ (പട്ടർ) മാമ്മത് മകൻ അംബലത്ത് വീട്ടിൽ ആലി മരണപെട്ടു.
ഭാരൃ: നഫീസ അടിതിരുത്തി.
മക്കൾ: സുഹറ വട്ടേക്കാട് റസിയ ബ്രഹ്മക്കുളം
സലീം സൗദി അറേബ്യ
ഹസ്സൻ, ഹുസ്സൈൻ യു.എ.ഇ
നസീമ (ഷമീറ) കണ്ണോത്ത്.
മരുമക്കൾ: ജബ്ബാർ വട്ടേക്കാട്ൺ
ഫക്കറുദ്ദീൻ ബ്രഹ്മക്കുളം
അഷ്റഫ് കണ്ണോത്ത്
സറീന, ഷഹന, സൈറ
സഹോദരങ്ങൾ:
പരേതനായ അബ്ദുൽ റഹിമാൻ കൈതമുക്ക് വെൻമേനാട്
കുഞ്ഞിമുഹമ്മദ് ഹാജി ചേറ്റുവ ട്ടോൾ, ഒരുമനയൂർ
മൊയ്തു പാങ്ങ്. ഖബറടക്കം ഇന്ന് 3:00 മണിക്ക് പാവർട്ടിയിൽ നിന്നും എടുത്ത് 4:00 മണി അസർ നിസ്കാരത്തിന് ശേഷം ഒരുമുനയൂർ തെക്കേതലക്കൽ ജുമാ മസ്ജിദിൽ നടത്തപ്പെടുന്നു.

Advertisements

ബി എം വേലായുധൻ നമ്പ്യാർ അന്തരിച്ചു

പിണറായി : തലമുതിർന്ന സിപിഐഎം നേതാവ് ബി എം വേലായുധൻ നമ്പ്യാർഅന്തരിച്ചു. 84 വയസ്സായിരുന്നു.ഇന്നലെ രാത്രി 7 മണിക്ക് തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ശവസംസ്കാരം ഇന്ന് പന്തക്കപ്പാറ പ്രശാന്തിയിൽ. പിണറായി പഞ്ചായത്ത് പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ 3 മണി വരെ ഹർത്താൽ ആചരിക്കും.

ഭാര്യ : ശാന്തകുമാരി ( റിട്ടയർ അധ്യാപിക കോഴൂർ യുപിസ്കൂൾ).
മക്കൾ : ഡോ : സി പി വിനോദ് (ചെയർമാൻ, ലോക്കൽ ഗവണ്മെന്റ് കമ്മീഷൻ ), സി പി പ്രമോദ് (സെക്രട്ടറി, സിപിഐഎം പന്തക്കപ്പാറ ബ്രാഞ്ച്, കതിരൂർ സഹകരണ ബാങ്ക് മാനേജർ ), വിദ്യ
മരുമക്കൾ : സിത്താര പോൾ (സ്പെഷ്യൽ കറസ്പോണ്ടന്റ് ദ വീക്ക്‌ ), ശ്രീജാ രാജ്‌ (കതിരൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ അദ്ധ്യാപിക), ടി എ രാജേഷ് (ഒമാൻ ). സഹോദരങ്ങൾ : കാർത്യായനി, പരേതനായ ശ്രീധരൻ.

മനയത്ത് തെക്കയിൽ പത്മനാഭന്റെ (Latപാട്ടയം)മകൾ എം.ടി.അനില അന്തരിച്ചു

പരിയാരം: മനയത്ത് തെക്കയിൽ പത്മനാഭന്റെ (Latപാട്ടയം)മകൾ എം.ടി.അനില അന്തരിച്ചു. ഭർത്താവ്: അശോകൻ ടി.കെ. മക്കൾ: അഭിനവ്, അശ്വന്ത്. അമ്മ: സതീദേവി. സഹോദരങ്ങൾ: അനിൽകുമാർ(ജില്ലാ ബാങ്ക് കമ്പിൽ), ദിനില,അനീഷ് കുമാർ (ജില്ലാ ബാങ്ക് പുതിയതെരു), അജിത. സംസ്കാരം ഉച്ചയ്ക്ക് ശേഷം 2:30 ന് പരിയാരം അമ്മാനപ്പാറ പൊതുശ്മശാനത്തിൽ.

റോഡരികിലൂടെ നടന്നു പോകവെ ബൈക്ക് തട്ടിപരിക്കേറ്റ വയോധികന്‍ മരിച്ചു.

കണ്ണുർ: റോഡരികിലൂടെ നടന്നു പോകവെ ബൈക്ക് തട്ടിപരിക്കേറ്റ വയോധികന്‍ മരിച്ചു. എളയാവൂരിലെ മീത്തലെ വീട്ടില്‍ ബാലന്‍ നമ്ബ്യാര്‍ (82) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.30 ന് വലിയന്നൂര്‍ റേഷന്‍ കടക്ക് മുന്നിലായിരുന്നു അപകടം.

ഉടന്‍ കണ്ണൂര്‍ എകെജി ആശുപതിയിലെത്തിച്ച ബാലന്‍ നമ്ബ്യാരെ നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ജാനകിയാണ് ഭാര്യ. മക്കള്‍: രത്നാകരന്‍ (ബംഗളൂരു), ശോഭന, സുഷമ, വിചിത്ര , സ്മിത. മരുമക്കള്‍: മഞ്ജുള, ചന്ദ്രന്‍, ശ്രീശന്‍, ശ്രീധരന്‍, സുമേഷ്.

കാട്ടാമ്പള്ളി കുന്നിൻ മുകളിൽ വ്യാഴാഴ്ച്ച നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കാട്ടാമ്പള്ളി: കാട്ടാമ്പള്ളി കുന്നിൽ വ്യാഴാഴ്ച സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ പ്രവീൺ (19) കണ്ണൂർ മിംമ്സ് ആശുപത്രിയിൽ മരണപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 8:30 ആയിരുന്നു സംഭവം, കണ്ണൂരിൽ നിന്ന് മയ്യിൽ കണ്ടകൈ കടവിലേക്ക് വരികയായിരുന്ന സിത്താര ബസ്സും കാട്ടാമ്പള്ളിയിൽ നിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കുപറ്റിയ അസീൽ (20) നെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പനംകുറ്റിയിൽ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിപറമ്പ: പനംകുറ്റിയിൽ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.പെരിങ്ങാല സ്വദേശി പരേതനായ വിജയന്റെയും ഉഷയുടെയും മകൻ വലിയ കല്ലുങ്കൽ വീട്ടിൽ ജിഷ്ണു (19) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. തേർത്തല്ലിയിൽ നിന്നും പെരിങ്ങാലയിലെക്ക് വരുന്നതിനിടെ പനംകുറ്റി വളവിൽ വെച്ച് ജിഷ്ണു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിൽ പതിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് രാവിലെ11 മണിയോടെ മരണപ്പെടുകയായിരുന്നു. ജിഷ, മഞ്ജു എന്നിവർ സഹോദരിമാരാണ്.

ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍പെട്ട് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഹൊസൂര്‍: ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനുമിടയില്‍പെട്ട്വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ മുക്കൂട്സ്വദേശി കുന്നുമ്മല്‍ പുളിക്കത്തൊടി ഹമീദിന്റെമകന്‍ മുഹമ്മദ് ഇര്‍ഷാദ്(19) ആണ്മരിച്ചത്. തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഇന്ന് രാവിലെ ആറോടെയാണ്സംഭവം.
ബംഗളൂരുവിലേക്ക് കൂട്ടുകാര്‍ക്കൊപ്പം ടൂറിന് പോകുമ്ബോഴാണ് അപകടം. കണ്ണൂര്‍ – യശ്വന്ത്‌പൂര്‍ എക്‌സ്‌പ്രസ് പ്ലാറ്റ് ഫോമില്‍ എത്തിയപ്പോള്‍ ഇര്‍ഷാദ് ചായ വാങ്ങാന്‍ പുറത്തിറങ്ങി. ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഓടിയെത്തിയ യുവാവ് ട്രെയിനില്‍ കയറാന്‍ ശ്രമിച്ചു. ഇതിനിടെ സുഹൃത്തുക്കള്‍ വാതില്‍ക്കല്‍ നിന്ന് കൈകൊടുത്തു.

ട്രെയിനിന് വേഗം കൂടിയതോടെ കാല്‍വഴുതി ഇര്‍ഷാദ് ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണു. സംഭവസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചു.

ഏച്ചൂർ നളന്ദ കോളജ് മാനേജിംഗ് പാർട്ണർ ടി.എം ഹരീഷ് കുമാർ അന്തരിച്ചു

കണ്ണൂർ : കുടുക്കിമൊട്ട: ഏച്ചൂർ കമാൽ പിടിക വീനസ് ക്ലബ്ബിന് സമീപം മാധവം നിവാസിൽ പരേതനായ കളത്തിൽ മാധവൻ നമ്പ്യാരുടെ മകൻ ടി.എം.ഹരീഷ് കുമാർ (51) നിര്യാതനായി.കണ്ണൂർ ജില്ലാ വെറ്ററിനറി ഓഫീസിൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു.ഏച്ചൂർ നളന്ദ കോളേജ് രക്ഷാധികാരി ഏച്ചൂർ കുയ്യാൽ മഹാദേവ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.അമ്മ: ടി.എം.യശോദ,ഭാര്യ: വി.വി. പ്രസീജ (ടീച്ചർ, ഏച്ചൂർ വെസ്റ്റ് യു.പി.സ്ക്കൂൾ)മക്കൾ: ജിഷ്ണു ദേവ്.വി.വി, കൃഷ്ണപ്രിയ.വി.വി (ഇരുവരും വിദ്യാർത്ഥികൾ)സഹോദരങ്ങൾ: ടി.എം.വസന്തകുമാരി, റിട്ട: മാത്സ് ഡിപ്പാർട്ട്മെന്‍റ് ഹെഡ്, പയ്യന്നൂർ കോളേജ്) ടി.എം.വിനീതകുമാരി ടി.എം.പ്രദീപ് കുമാർ (സൗത്ത് ആഫ്രിക്ക ) ടി.എം.വർണ്ണിമ (ജില്ല സഹകരണ ബേങ്ക്) മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവന്നതിന് ശേഷം നാളെ രാവിലെ 9 മണി മുതൽ 11 മണി വരെ ഏച്ചൂർ നളന്ദ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷം
ശവസംസ്കാരം രാവിലെ 11 മണിക്ക് തറവാട് ശ്മശാനത്ത്.

വളവിൽ ചേലേരിയിലെ മരുതിയോടൻ പുത്തൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ(86) നിര്യാതനായി

ചേലേരി: വളവിൽ ചേലേരിയിലെ മരുതിയോടൻ പുത്തൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ(86) നിര്യാതനായി. അഞ്ച് വർഷത്തോളമായി പിലാത്തറ ഹോപ്പ് അനാഥമന്ദിരത്തിലായിരുന്നു ഇദ്ധേഹം ഭാര്യ:ലക്ഷ്മിക്കുട്ടി മക്കൾ :മുരളീധരൻ (പ്രിൻസിപ്പൽ വെൽഫേർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, മുണ്ടപ്രം ചെറുകുന്ന്), രതി, രതീഷ് ബാബു(കമ്പ്യൂട്ടർ എഞ്ചിനീയർ ബാംഗ്ലൂർ).
സഹോദരങ്ങൾ: സാവിത്രിയമ്മ, ഉണ്ണികൃഷ്ണൻ, പരേതരായ കുഞ്ഞപ്പൻ നമ്പ്യാർ, ജാനകിയമ്മ,ശ്രീധരൻ നമ്പ്യാർ,ശാന്തകുമാരി

കളിക്കുന്നതിനിടെ ക്രിക്കറ്റ്‌ ബോൾ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി 10 വയസുകാരനു ദാരുണാദ്യം

കോട്ടയം :കളിക്കുന്നതിനിടെ ക്രിക്കറ്റ്‌ ബോൾ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി 10 വയസുകാരനു ദാരുണാദ്യം. കുമരകം കൈപ്പുഴമുട്ട് പുത്തൻപറമ്പിൽ പൊന്നപ്പന്റെ മകൻ വൈശാഖ് ആണു മരിച്ചത്. അച്ഛനും അമ്മയും സഹോദരനും ജോലിക്ക് പോയ സമയത്താണ് അപകടം.
ക്രിക്കറ്റ്‌ ബോൾ പ്ലാസ്റ്റിക് കയറിൽ കെട്ടി വീടിനു മുന്നിലെ വരാന്തയിൽ കളിക്കുകയായിരുന്നു വൈശാഖ്. അടിച്ചകറ്റിയ പന്ത് കറങ്ങി കയറിനൊപ്പം കഴുത്തിൽ കുരുങ്ങുകയായിരുന്നു. കയർ അഴിക്കാൻ ശ്രമിച്ചെങ്കിലും കെട്ടു മുറുകുകയായിരുന്നു. ജോലിക്ക് പോയി തിരികെയെത്തിയ അമ്മ സുവർണകുമാരിയാണ് കുട്ടി കയറിൽ കുരുങ്ങികിടക്കുന്നത് കണ്ടത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല സംസ്കാരം 2-5-19. ഞായറാഴ്ച്ച.2.00 മണിക്ക്