വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ബിനോയ് കോടിയേരിക്കെതിരെ മാനഭംഗ കേസ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ മുംബൈ പോലീസില്‍ പരാതി നല്‍കി യുവതി. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും കാട്ടി അന്ധേരി ഓഷിവാര പോലീസിലാണ് യുവതി പരാതി നല്‍കിയത്. 2009 മുതല്‍ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയില്‍ എഫ്‌ഐഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയായ 33 കാരിയാണ് പരാതിക്കാരി. ബിനോയിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലെത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നതെന്നും യുവതി പറഞ്ഞു. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ബിനോയിക്കെതിരെ ഐപിസി സെക്ഷന്‍ 376, 376(2), 420,504,506 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഈ വകുപ്പില്‍ വരുന്നത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നടപടി സ്വീകരിക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശൈലേഷ് പസല്‍വാര്‍ വ്യക്തമാക്കി.

Advertisements

എംഎസ്എഫ് സർവകലാശാല ഉപരോധം വിജയം കണ്ടു

കണ്ണൂർ സർവകലാശാല ബിരുദ, ബിരുദാനന്തര പ്രവേശനത്തിലെ അപാകതകൾ പരിഹരിക്കുക,
സാങ്കേതിക പ്രശ്നങ്ങൾ കാരണത്താൽ അലോട്മെൻറിൽ നിന്നും പുറത്തായ അർഹരായ വിദ്യാർഥികൾക്ക് പ്രവേശനം നൽകുക,വിദൂര വിദ്യാഭ്യാസ വിദ്യാർഥികളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരം കാണുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് എംഎസ്എഫ് സർവകലാശാല ആസ്ഥാനം ഉപരോധിച്ചു.ജില്ലാ പ്രസിഡൻറ് ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജനഃസെക്രട്ടറി ജാസിർ.ഒ.കെ അധ്യക്ഷനായി. ട്രഷറർ സാദിഖ് പാറാട്, ഇജാസ് ആറളം, ഷുഹൈബ് കൊതേരി, ആസിഫ് ചപ്പാരപ്പടവ്, ഷകീബ് നീർച്ചാൽ, സുഹൈൽ.എം.കെ, ഷഹബാസ് കയ്യത്ത്, സഹൂദ് സൈൻ, തസ്ലീം അടിപ്പാലം, മുർഷിദ്.പി.ടി.കെ, ജുനൈസ് കോയിപ്ര തുടങ്ങിയവർ സംസാരിച്ചു.അസ്ലം പാറേത്, മുനീബ് എടയന്നൂർ, അജ്മൽ ആറളം, അനസ് കുട്ടക്കെട്ടിൽ, ഷഹബാസ് നിടുവാട്ട്, അജ്മൽ റഹ്മാൻ, നൈസാം, യൂനുസ് പടന്നോട്ട്, റംഷാദ് ആഡൂർ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.പ്രകടനവുമായെത്തിയ പ്രവർത്തകരെ പ്രവേശന കവാടത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് സംഘടനാ പ്രതിനിധികളുമായി പ്രോ വൈസ് ചാൻസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുകൂല നടപടികളെടുക്കുമെന്ന് അധികൃതർ ഉറപ്പു നൽകിഡി.യു.നമ്പർ ചേർക്കാത്തതിനാൽ അലോട്മെൻറുകളിൽ നിന്നും പുറത്താക്കപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശനം നൽകും. അടുത്ത അധ്യയന വർഷത്തെ ഏകജാലക സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ നടത്തും, അതിനായി വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും. വിദൂര വിദ്യാഭ്യാസ വിദ്യാർഥികളുടെ കോൺടാക്ട് ക്ലാസ്സുകൾക്ക് ശേഷം പരീക്ഷയ്ക്ക് സാവകാശം നൽകും തുടങ്ങിയ വിഷയങ്ങളിൽ അനുകൂല നടപടികളുണ്ടാവും.

ക്വട്ടേഷന്‍ സംഘങ്ങളെ അടക്കി നിര്‍ത്താനൊരുങ്ങി സിപിഎം

കണ്ണൂര്‍ : പാര്‍ട്ടിയ്ക്ക് ദോഷകരമാവുന്ന തരത്തില്‍ വളര്‍ന്നു വരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടക്കിനിര്‍ത്താനൊരുങ്ങി സിപിഎം. പാര്‍ട്ടി കേസില്‍ പ്രതികളാവുകയും പിന്നീട് മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.പാര്‍ട്ടിക്കുവേണ്ടി എന്ത് ത്യാഗം സഹിച്ചവരായാലും അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നവരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് താഴെ തലത്തില്‍ കര്‍ശന നിര്‍ദേശം നല്‍കാനും കണ്ണൂര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി ഘടകങ്ങളറിയാതെ നടക്കുന്ന അക്രമ സംഭവങ്ങളിലെ പ്രതികള്‍ മുൻപ് പാര്‍ട്ടി ബന്ധമുള്ളവരാണെങ്കില്‍ പാര്‍ട്ടി ആകെ പ്രതിക്കൂട്ടിലാവുന്നുണ്ട്. പാര്‍ട്ടിയോട് അനുഭാവമുള്ളവരെ കൂടി ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദേശവുമായി പാര്‍ട്ടിയുടെ ഇടപെടല്‍.കൂത്തുപറമ്പ് കേന്ദ്രീകരിച്ച്‌ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നത് ഗൗരവത്തോടെ കാണാന്‍ ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. കൂത്തുപറമ്പിലെ ചില സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ളതായി സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം ജില്ലാ കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് വിവരം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലയിലെ സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഷുക്കൂര്‍ വധക്കേസിന്‍റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്‍റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സിബിഐയുടെ അപക്ഷേ അംഗീകരിച്ച്‌ ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. തലശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് എറണാകുളത്തേക്ക് മാറ്റിയത്.മുസ്ലീംലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്‌എഫിന്‍റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറബിന് സമീപത്തുള്ള പട്ടുവത്ത് വച്ച്‌ തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജനും ടിവി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കണ്ണൂര്‍ ചിന്മയാ മിഷന്‍ കോളേജില്‍ അധ്യാപികമാര്‍ക്കെതിരെ പീഡനം : വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിൽ

കണ്ണൂര്‍ തളാപ്പ് ചിന്മയാമിഷന്‍ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികമാര്‍ക്കും എതിരെ മാനേജ്മെന്റ് നടത്തുന്ന പീഢനങ്ങള്‍ക്കെതിരെ കോളേജ് വിദ്യാര്‍ത്ഥിനികള്‍തന്നെ രംഗത്ത്.കഴിഞ്ഞ ദിവസം ജോലിയില്‍ സ്ഥിരപ്പെട്ടിരുന്ന കോളേജിലെ നിയമാധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതി നെതിരെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ക്ലാസ് ബഹിഷ്കരിച്ച്‌ മുദ്രാവാക്യം വിളികളുമായി കോളേജിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ശമ്പള വര്‍ധന ആവശ്യപ്പെട്ട് മുന്നില്‍ നിന്നതും വനിതകള്‍ മാത്രമുള്ള സ്റ്റാഫ് റൂമില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത് ചോദ്യം ചെയ്തതുമാണ് മാനേജ്മെന്റ് അധ്യാപികയെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന ആക്ഷേപമുണ്ട്.വനിതാ കോളേജായ ഇവിടെ കോട്ട് ധരിച്ചില്ലെന്ന് പറഞ്ഞ് നിയമാധ്യാപികയെ കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ ഇ.കെ. മഹീന്ദ്രന്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കോട്ട് ധരിക്കാത്ത മറ്റ് അധ്യാപികമാരുടെ കാര്യം ചൂണ്ടി കാണിച്ചപ്പോള്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു .അധ്യാപികമാര്‍ പ്രസവാവധി കഴിഞ്ഞു തിരിച്ചു വരുമ്ബോള്‍ സ്ഥിരം അധ്യാപികയാണെങ്കില്‍ പോലും ജോലി ഉണ്ടാവില്ല. ഉണ്ടെങ്കില്‍ തന്നെ കരാര്‍ അടിസ്ഥാനത്തിലോ അതുവരെയുള്ള സര്‍വീസ് പരിഗണിക്കാതെ തുടക്കക്കാരായോ ആണ് തിരിച്ചെടുക്കുക. ആറുമാസത്തെ പ്രസവാവധിക്ക് ഇഎസ്‌ഐ നിന്ന് ശമ്ബളം കൊടുക്കുന്നുണ്ടെങ്കിലും ആറുമാസം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റ് അനുവദിക്കില്ല. ഒരുവര്‍ഷം കഴിഞ്ഞ് വരാന്‍ പറയും.അപ്പോഴേക്കും സര്‍വീസ് ബ്രേക്കാക്കി പുതുതായോ, കരാറിലോ ജോലി നല്‍കി നിയമലംഘനം നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഷന്‍ ഡെപ്പോസിറ്റ് തിരിച്ചു ചോദിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് കൊടുക്കാതിരിക്കുകയും പരാതിപ്പെട്ടപ്പോള്‍ വ്യാജ കോണ്‍ഡക്‌ട് സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിക്കുകയും മാനേജ്മെന്റ് ചെയ്തിരുന്നു. പ്രളയ ദുരിതാശ്വാസത്തിന് തങ്ങള്‍ നല്‍കിയ തുണിത്തരങ്ങളും മറ്റും ദുരിതബാധിതര്‍ക്ക് എത്തിക്കാതെ കോളേജ് ഓഫീസിലും മറ്റും ഉപയോഗിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പള്ളിക്കുന്നിൽ സ്കൂട്ടറിനു പിന്നിൽ ബസ്സിടിച്ച് യുവാവിന് പരിക്ക്

കണ്ണൂർ: പള്ളിക്കുന്നിൽ സ്കൂട്ടറിനു പിന്നിൽ ബസ്സിടിച്ച് യുവാവിന് പരിക്ക്. കണ്ണൂരിൽ നിന്നും കുന്നുംകൈ ഭാഗത്തേക്ക് പോകുന്ന മാരുതി ബസ്സ് അതേ ദിശയിൽ സഞ്ചരിക്കുന്ന സ്കൂട്ടറിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. യുവാവിനെ നാട്ടുകാർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ക്യാമറാമാൻ നിജിൻ ലൈറ്റ് റൂമിനു പുരസ്‌കാരം

മികച്ച ക്യാമറാമാനുള്ള അന്തർദ്ദേശീയ പുരസ്‌കാരം കണ്ണൂരിലെ ക്യാമറാമാൻ നിജിൻ ലൈറ്റ് റൂമിന്.പുനെയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ മത്സരിച്ച ‘ 24 ഡേയ്സിന്റെ ഛായാഗ്രഹണത്തിനാണ് പുരസ്‌കാരം.പൂനെയിൽ വെച്ച നടന്ന ചടങ്ങിൽ നിജിൻ പുരസ്‌കാരം ഏറ്റുവാങ്ങി.150 രാജ്യങ്ങളിൽ നിന്നായി 350 ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരിച്ചത്.ഇന്ത്യൻ സിനിമ വിഭാഗത്തിൽ സംവിധാനം,ഛായാഗ്രഹണം എന്നിവയിലാണ് 24 ഡേയ്സിനു എൻട്രി ലഭിച്ചത്.കണ്ണൂർ മാങ്ങാട്ടെ എം വി സുരേന്ദ്രന്റെയും നിഷയുടെയും മകനാണ് നിജിൻ.കണ്ണൂർ പള്ളിക്കുന്നിൽ ‘ലൈറ്റ് റൂം’എന്ന ക്രീയേറ്റീവ് വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ് നടത്തുന്ന നിജിന് ആദ്യമായി ലഭിക്കുന്ന പുരസ്കാരമാണിത്.

സി.ഒ.ടി.നസീർ വധശ്രമ കേസ്: പ്രതികൾ ഇന്ന് കോടതിയിൽ

സിപിഎം മുൻ നേതാവ് സി.ഒ.ടി.നസീർ വധശ്രമ കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും.കതിരൂർ വേറ്റുമ്മൽ ആണിക്കാംപൊയിലിലെ സി.ശ്രീജിൻ , കാവുംഭാഗം കോമത്ത്പാറയിലെ റോഷൻ.ആർ.ബാബു എന്നിവരെയാണ് ഹാജരാക്കുക.പൊന്ന്യം കുണ്ടുചിറയിലെ പൊട്ട്യൻ സന്തോഷ്, കൊളശ്ശേരിയിലെ വിപിൻ എന്ന ബ്രിട്ടോ എന്നിവരാണ് തങ്ങൾക്ക് ക്വട്ടേഷൻ ഏൽപ്പിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.കേസിലെ മറ്റു പ്രതികൾ സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്.ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. ഇടയ്ക്ക് ഇവർ ഫോണിൽ ചില ആളുകളുമായി ബന്ധപ്പെടുന്നുണ്ട്.ഇവരെ പൊലീസ് വിളിച്ചു ചോദ്യം ചെയ്യുന്നുണ്ട്.ഇതിനിടയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിലെ മുൻ സെക്രട്ടറിയും സഹകരണ ബാങ്ക് ജീവനക്കാരനുമായ യുവാവ് നസീറിന് നേരെ അക്രമം നടക്കുന്നതിന്റെ അടുത്ത ദിവസങ്ങളിൽ ഒട്ടേറെ തവണ പൊട്ട്യൻ സന്തോഷുമായി ഫോണിൽ സംസാരിച്ചതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

DYFI മോറാഴ മേഖലാ കമ്മറ്റി, SFI മോറാഴ ലോക്കൽ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മൊറാഴ:DYFI മോറാഴ MC, SFI മോറാഴ ലോക്കൽ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2018-19 അധ്യയന വർഷത്തെ SSLC, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് “വിജയോത്സവം 2019” സംഘടിപ്പിച്ചു. DYFI തളിപ്പറമ്പ ബ്ലോക്ക്‌ സെക്രട്ടറി സഖാവ് പി പ്രശോഭ് ഉദ്ഘടനം ചെയ്തു.DYFI മോറാഴ മേഖലാ പ്രസിഡന്റ് പ്രജീഷ് പി, സെക്രട്ടറി സി.പി മുഹാസ്, കെ.പി അക്ഷയ്, ഷജിന തുടങ്ങിയവർ സന്നിഹിതരായിരുന്നു.

താവത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു 2 മരണം

താവം മുട്ടിൽ റോഡിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. Continue reading