ഗതാഗത കുരുക്കിൽ ഇരിട്ടി നേരം പോക്ക് റോഡ്

അഗ്നിശമന സേന വാഹനമായാലും ആംബുലൻസ് ആയാലും ഇരിട്ടി നേരം പോക്ക് കടന്ന് പോകണമെങ്കിൽ മറ്റ് വാഹനങ്ങൾക്കൊപ്പം ഊഴം കാത്ത് നിൽക്കുകയല്ലാതെ വേറെ വഴിയില്ല. ഫയർ ഫോഴ്സ് പ്രവർത്തിക്കുന്നത് ഇരിട്ടി നേരം പോക്ക് റോഡിന്‍റെ അവസാന ഭാഗത്തെ പഴയ ആശുപത്രി കെട്ടിടത്തിലാണ്. നിരന്തരം ആംബുലൻസുകൾ കടന്നു പോകേണ്ടിവരുന്ന താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത് ഇടുങ്ങിയ നേരം പോക്ക് റോഡിന്‍റെ മറ്റൊരു ഭാഗമായ ഹൈസ്കൂൾ കുന്നിലും.രണ്ടായാലും നേരം പോക്കിന്‍റെ ഇടുങ്ങിയ റോഡിൽ ഏറെ നേരം കാത്ത് നിൽക്കാതെ കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്.. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാൻ പറ്റുന്ന നേരം പോക്ക് റോഡിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമുണ്ട്. താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും ട്രഷറിയിലേക്കും യാത്രക്കാരുയി പോകുന്ന ഓട്ടോറിക്ഷകളുടെയും കാൽനട യാത്രക്കാരുടെയും തിരക്കാണ്. രാവിലെയും വൈക‌ിട്ടും ഹയർ സെക്കൻഡറി സ്കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ തിരക്ക് കൂടി ആവുമ്പോൾ ഗതാഗതം പൂർണമായും സ്തംഭിക്കും. ഇതിനിടയിൽ ചരക്ക് ലോറികളും സ്കൂൾ, സ്വകാര്യ ബസുകളുകടന്ന് പോകണം.

Advertisements

സി ഒ ടി നസീർ വധശ്രമം ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്രനായി മൽസരിച്ച സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്.സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നസീറിനെ പിന്തുടർന്നു വെട്ടുന്നതും രണ്ടുപേർ അടിക്കുകകയും വെട്ടുകയും ചെയ്യുമ്പോൾ ഒരാൾ ദേഹത്ത് ബൈക്ക് ഓടിച്ചുകയറ്റുന്നതും കാണാം.തലശ്ശേരി കായ്യത്ത് റോഡിൽ കഴിഞ്ഞ മാസം 18ന് രാത്രിയായിരുന്നു ആക്രമണം. നസീറിനെ ആശുപത്രിയിൽ സന്ദർശിച്ച പി. ജയരാജൻ, ആക്രമണത്തിനു പിന്നിൽ സിപിഎമ്മിനു പങ്കില്ലെന്ന് നസീർ പറഞ്ഞതായി അവകാശപ്പെട്ടിരുന്നു.എന്നാൽ, ആശുപത്രിവിട്ട നസീർ, തന്നെ ആക്രമിക്കാൻ സിപിഎം എംഎൽഎ എ.എൻ.ഷംസീർ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു. കേസിൽ 5 സിപിഎം പ്രവർത്തകർ റിമാൻഡിലാണ്.

അഴീക്കലിലെ കായിക താരം ഗ്രീഷ്മയ്ക്ക് ജനമൈത്രി പോലീസും, സാമൂഹിക പ്രവർത്തകരും ചേർന്ന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടത്തി.

“ഗ്രീഷ്മയ്ക്കൊരു സ്നേഹവീട് “
കായിക ലോകത്തിന് ഭാവി വാഗ്ദാനമായ ഗ്രീഷ്മയ്ക്ക് അഴീക്കലിൽ പുതുതായ് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാന കർമ്മം നടത്തി.
ജനമൈത്രി പോലീസും, ചെറുകുന്നിലെ സാമൂഹിക പ്രവർത്തകരും, അഴീക്കൽ സൺ ഫ്ലവർ ആർട്സ് ആൻറ് സ്പോർട്സ് ക്ലബും, ജനകീയ കമ്മറ്റിയുടെ സഹകരണത്തോടെ ഒരു വർഷം മുമ്പ് തുടക്കം കുറിച്ച കായിക ലോകത്തിന് ഭാവി വാഗ്ദാനമായ ഗ്രീഷ്മക്ക് “ഗ്രീഷ്മയ്ക്കൊരു സ്നേഹവീട്” എന്ന പദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച വീടിൻ്റെ താക്കോൽദാനം 8/6/19 ന് ശനിയാഴ്ച വൈകുന്നേരം 5:30 ന് സാഹിത്യകാരൻ ശ്രീ ടി പത്മനാഭൻ നിർവ്വഹിച്ചു.
ചടങ്ങിൽ മുഖ്യ അഥിതിയായ് കണ്ണൂർ ഡി.വൈ.എസ്.പി ശ്രീ വേണുഗോപാലും, വളപട്ടണം സി.ഐ മനോജും പങ്കെടുത്തു. ചടങ്ങിൽ
“ഗ്രീഷ്മയ്ക്കൊരു സ്നേഹവീട് ” എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച കണ്ണൂർ ട്രാഫിക്ക് എൻഫോൾസ്മെൻ്റ് സീനിയർ പോലീസ് ഓഫീസർ രാജേഷ് എ തളിയിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ആറോളം വീടുകൾ ഇതുപോലെ നിർമ്മിച്ച് നൽകുന്നതുമായ് ബന്ധപ്പെട്ട് മുൻപന്തിയിലുണ്ട്.

വെള്ളാപ്പ് ആംബാത്ത് യുവ കൂട്ടായ്മയുടെ പരിസ്ഥി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

വെള്ളാപ്പ് ആംബാത്ത് യുവ കൂട്ടായ്മയുടെ “ഹരിത ഗ്രാമം ശുചിത്വ ഗ്രാമം” പദ്ധതിയുടെ ഭാഗമായി ജൂൺ 5 മുതൽ 15 വരെ 200 വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ക്യാമ്പയിൻ ആചരിക്കുകയാണ്. പരിസ്ഥിതി ക്യാമ്പയിൻ റ്റെ ഉദ്ഘാടന കർമ്മം തൃക്കരിപ്പൂർ GVHSS സ്ക്കൂളിൽ വെച്ച് പ്രിൻസിപ്പാൾ ശ്രീ:വിജയൻ മാസ്റ്റർ നിർവഹിച്ചു.പ്രസ്തുത
ചടങ്ങിൽ മധു മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, സിദ്ധീഖ് മാസ്റ്റർ, സുലൈമാൻ ഹാജി പോത്താംകണ്ടം, ഏ ജി ഖാസിം കുവൈത്ത്, അബ്ദുറഹീം ഖത്തർ, എം.ടി.പി അബ്ദുൾ ഖാദർ ഹാജി വെള്ളാപ്പ്, സലീത്ത് വി.പി ദുബൈ, ആംബാത്ത് യുവ കൂട്ടായ്മയുടെ ഭാരവാഹികളും പങ്കെടുത്തു.

മയ്യിൽ ഫാത്തിമ സ്പെഷ്യലിറ്റി ഹോസ്പിറ്റലും മയ്യിൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ GDS ഉം സംയുക്തമായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

നഷ്ടപ്പെട്ടു

ആയിഷ പി പാറയിൽ എന്ന പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് കാർഡ് തലശ്ശേരി ഗവർമെന്റ് ഹോസ്പിറ്റലിന്റെ ലാബിന്റെ അടുത്ത് നിന്നും നഷ്ട്ടപെട്ടിട്ടുണ്ട് കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക mob.( മകൻ )9747340502

തളിപ്പറമ്പിൽ പാര്‍ക്കിംഗിന് ഫീസ്: ട്രാഫിക് റഗുലേറ്ററി അഥോറിറ്റി

തളിപ്പറമ്പ്: തളിപ്പറമ്ബ് നഗരത്തില്‍ പാര്‍ക്കിംഗിന് ഫീസ് ഏര്‍പ്പെടുത്താന്‍ ട്രാഫിക് റഗുലേറ്ററി അഥോറിറ്റി സര്‍വകക്ഷിയോഗം തീരുമാനിച്ചു. നഗരത്തിലെ ട്രാഫിക് പരിഷ്കാരത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനം. രണ്ടാഴ്ചത്തെ പ്രാഥമിക നടപടികള്‍ക്കു ശേഷം ഇതു നടപ്പില്‍ വരുത്താനും ധാരണയായി.

തളിപ്പറമ്ബ് നഗരത്തില്‍ അനധികൃത പാര്‍ക്കിംഗ് വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ട്രാഫിക് റഗുലേറ്ററി അതോറിറ്റി സര്‍വകക്ഷി യോഗം ചേര്‍ന്നത്. തളിപ്പറമ്ബ് നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദിന്‍റെ അധ്യക്ഷതയില്‍ നഗരസഭാ കൗണ്‍സില്‍ ഹാളിലാണ് യോഗം നടന്നത്. തളിപ്പറമ്ബ് നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ആദ്യത്തെ ഒരു മണിക്കൂറിനു 10 രൂപയും കാറിന് 20 രൂപയും ഈടാക്കും. ഇതിനു രസീതും നല്‍കും. ഒരു മണിക്കൂറിനകം തിരികെ എത്തിയാല്‍ രസീത് വാങ്ങി തുക തിരികെ നല്‍കും. ഒരു മണിക്കൂറിനകം വരാത്ത പക്ഷം തുക ബന്ധപ്പെട്ട ഏജന്‍സി കൈപ്പറ്റും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും ഇരട്ടി തുക വീതം പാര്‍ക്കിംഗ് ഫീസായി ഈടാക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. രണ്ടാഴ്ച‍്യ്ക്കു ശേഷം പദ്ധതി നടപ്പില്‍ വരുത്താനും ധാരണയായി.

തളിപ്പറമ്ബ് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലും മാര്‍ക്കറ്റ്റോഡിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതുകൂടാതെ കാക്കാത്തോട് റോഡ് പൂര്‍ണമായി നോ പാര്‍ക്കിംഗ് മേഖലയാക്കാനും ഇവിടെ ഇന്‍റര്‍ലോക്ക് പതിപ്പിച്ചു മലയോര ബസ് സ്റ്റാന്‍ഡ് ആക്കാനും യോഗം തീരുമാനിച്ചു.

നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വത്സല പ്രഭാകരന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രജനി രമാനന്ദ്, കെ. ഹഫ്സത്ത്, പ്രതിപക്ഷ നേതാവ് കോമത്ത് മുരളീധരന്‍, തഹസില്‍ദാര്‍ പി. വി. സുധീഷ്, മുനിസിപ്പല്‍ സെക്രട്ടറി കെ. അഭിലാഷ്, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളായ കൊടിയില്‍ സലിം , കെ.രഞ്ജിത്ത്, എം. ചന്ദ്രന്‍, എ.ആര്‍.സി. നായര്‍, പി. കുഞ്ഞിരാമന്‍, കെ.സി. മധുസൂദനന്‍, കെ.എസ്. റിയാസ്, വി. താജുദ്ദീന്‍, വി. വിജയന്‍, കെ.എം. ലത്തീഫ്, എം.കെ. മനോഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദുബായിൽ ശമ്പള ബാക്കി നൽകാതെ വഞ്ചിച്ച പാനൂർ സ്വദേശികൾക്കെതിരെ യുവാവ് നാട്ടിൽ നീതി തേടുന്നു

പാനൂർ: ദുബായിൽ സെയിൽസ് മാനായും ഡ്രൈ വറായും ചുമട്ടുകാരനായും ആറ് വർഷത്തോളം കഠിനജോലി ചെയ്യിച്ച തൊഴിലുടമ ശമ്പള ബാക്കി നൽകാതെ വഞ്ചിച്ചതായി യുവാവിന്റെ പരാതി.- പാനൂർ ഈസ്റ്റ് എലാങ്കോട്ടെ കരോള്ളതിൽ വിനോദാണ് ദുബായിലെ അൽ തലാൽ അൽ ഹം മ്ര സുപ്പർ മാർക്കറ്റ് ഉടമകളായ പാനൂരിലെ ബാലിയിൽ മുഹമ്മദ് ഹാജി, യൂസഫ് ഹാജി എന്നിവർക്കെതിരെ വഞ്ചനാ ആക്ഷേപം ഉന്നയിക്കുന്നത്. ആറ് വർഷം ഇവർക്ക് കീഴിൽ ജോലി ചെയ്ത വകയിൽ ആറേകാൽ ലക്ഷം രൂപ കിട്ടാനുണ്ടെന്ന് വിനോദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നിരവധി തവണ മധ്യസ്ഥർ ഇടപെട്ട് സംസാരിച്ചിരുന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഒടുവിൽ ജില്ല പോലിസ് സുപ്രണ്ടിന് പരാതി നൽകി.- എസ്.പി.യുടെ നിർദ്ദേശപ്രകാരം പാനൂർ എസ്.ഐ.ഇടപെട്ട് സംസാരിച്ചപ്പോൾ ശമ്പള ബാക്കി നൽകാമെന്ന് സമ്മതിച്ചെങ്കിലും ഇതേ വരെ കിട്ടിയില്ലത്രെ. – വിഷയത്തിൽ വിനോദിനെ സഹായിക്കാൻ ഈ മാസം 16 ന് പാനൂരിൽ സർവ്വകക്ഷി കർമ്മസമിതി രൂപീകരിക്കും. തൊഴിലുടമയുടെ വീട്ടുപടിക്കൽ സത്യാഗ്രഹം ഉൾപെടെയുള്ള സമരപരിപാടികൾ സ്വീകരിക്കാനാണ് തീരുമാനം.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: മൂന്നുകിലോ സ്വർണം പിടിച്ചു

കണ്ണൂർ: അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ നടത്തിയ പരിശോധനയിലാണ് വിമാനയാത്രക്കാരായ രണ്ടുപേരിൽ നിന്ന് 3.300 കിലോ സ്വർണം പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ അബുദാബിയിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ മലപ്പുറം വെള്ളിമുട്ടം സ്വദേശി ഷർഫാദ് പലത്തിൽ, വഴിക്കടവ് സ്വദേശി മോസിദ്ദിഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍. കൊല്ലം പുനലൂര്‍ സ്വദേശി റെജിയാണ് അറസ്റ്റിലായത്. കണ്ണൂര്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഷെയര്‍ ഹോള്‍ഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് റെജി തട്ടിപ്പ് നടത്തിയത്.

നിരവധി യുവാക്കളില്‍ നിന്നും ഇയാള്‍ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. പ്രതിയുടെ വാഗ്ദ്ധാനത്തില്‍പ്പെട്ട് പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുമ്ബാവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരികയായിരുന്നു.

റെജി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മനസിലാക്കിയ പോലീസ് ഇയാള്‍ രക്ഷപെടാതിരിക്കാന്‍ എല്ലാ വിമാനത്താവളത്തിലേയും എമിഗ്രേഷന്‍ വിഭാഗത്തിന് സന്ദേശം അയച്ചിരുന്നു. ഇതറിയാതെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി പെരുമ്ബാവൂര്‍ പോലീസിന് കൈമാറിയത്.