LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 5, 2026

പയ്യന്നൂരിൽ എക്സൈസിൻ്റെ വൻ സ്‌പിരിറ്റ് വേട്ട ,ഒരാൾ പിടിയിൽ

0
IMG-20260805-WA0020
Spread the love



ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് നടത്തിവരുന്ന ഓണാഘോഷ സ്പെഷൽ ഡ്രൈവ് വാഹന പരിശോധനക്കിടയിൽ ബഹു: കണ്ണൂർ അസി:എക്സൈസ് കമ്മീഷണറിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ പെരുമ്പയിൽ നിന്നും രാത്രി 12.15 ഓടെ TATA ഗുഡ്‌സ് കാരിയർ ലോറിയിൽ കടത്തുകയായിരുന്ന 7000 ലിറ്റർ സ്പിരിറ്റ് പിടിച്ചു.  ഉമിച്ചാക്കുകൾ കൊണ്ട് മൂടിയ നിലയിൽ 35 ലിറ്ററിൻ്റെ 200 കന്നാസുകളിലായി സ്പിരിറ്റ് കടത്തുകയായിരുന്ന പത്തനംതിട്ട സ്വദേശി അഖിൽ കൃഷ്ണൻ ആർ (വ:28/26) ആണ് അറസ്റ്റിലായത്. പ്രതിയെ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പയ്യന്നൂർ മുമ്പാകെ ഹാജരാക്കും. ഹുബ്ലിയിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് ആണ് വാഹനം പോകുന്നത് എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ടിയാൻ സമ്മതിച്ചിട്ടുണ്ട് തുടർ അന്വേഷണത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. പയ്യന്നൂർ എക്സൈസ് ഇൻസ്പെക്ടർ എൻ. വൈശാഖിൻ്റെ നേതൃത്വത്തിൽ നടന്ന സ്പിരിറ്റ് വേട്ടയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ കെ.പി, ഗ്രേഡ് അസി: ഇൻസ്പെക്ടർമാരായ വിനോദ്. വി കെ . കമലാക്ഷൻ ടി.വി, ശ്രീനിവാസൻ പി .വി, സുരേഷ് ബാബു. എം പി, പ്രിവൻ്റീവ് ഓഫീസർ വിനേഷ് ടി .വി, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കെ.വി ,സൂരജ് പി , സജിൻ എവി, സബീഷ്. ഇപി , ജയേഷ് പി.വി, ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!