GHS പള്ളിക്കുന്നിലെ 1992ലെ SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ രണ്ടാമത് സംഗമം 2019ആഗസ്ത് 25 ന്

കണ്ണൂർ: GHS പള്ളിക്കുന്നിലെ 1992ലെ SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ രണ്ടാമത്തെ സംഗമം 2019 ആഗസ്ത് 25 ന് തീരുമാനിച്ചു.
2017ൽ 25 വർഷങ്ങൾക്ക് ശേഷം ആദ്യത്തെ സംഗമം പള്ളിക്കുന്ന് സ്കൂൾ അംഗണത്തിൽ നടന്നത് ഈ വർഷം ചുരുങ്ങിയ ചിലവിൽ പൂർവ്വ’ വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടത്താമെന്ന് 14-7-2019 ന് ചേർന്ന യോഗത്തിൽ സിക്രട്ടറി ശ്യാംനാദും പ്രസിഡണ്ട് ബിജേഷും ഉൾപ്പെടുന്ന ഭാരവാഹികൾ അറിയിച്ചു.
2017ൽ രൂപീകരിച്ച “സ്വപ്നക്കൂട്” എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും വേർപെട്ടു പോയവർ വീണ്ടും തിരികെ വരാൻ താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടുക.
PH: 9656064959, 9895439516

Advertisements

വില്ലനായി പെരുമഴ; മഴക്കെടുതിയില്‍ ബിഹാറിലും അസമിലും മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു

ഉത്തരേന്ത്യയിലും വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയും പ്രളയവും വില്ലനായപ്പോള്‍ മരണം 111 കടന്നു. ബിഹാറിലാണ് മരണ നിരക്ക് കൂടുതല്‍. ലഭ്യമായ കണക്കുകളനുസരിച്ച്‌ 67 പേര്‍ ബിഹാറില്‍ മരിച്ചു
അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17 പേരുമാണ് മരിച്ചത്. 48 ലക്ഷം പേര്‍ ബിഹാറില്‍ പ്രളയബാധിതരായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേരാണ് ദുരിതബാധിത ക്യാമ്ബുകളില്‍ കഴിയുന്നത്.ആയിരങ്ങള്‍ക്കാണ് വീട് നഷ്ടമായത്. 831 ​ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. വെള്ളമിറങ്ങി തുടങ്ങിയ ഏതാനും സ്ഥലങ്ങളില്‍ പകര്‍ച്ചാവ്യാധികള്‍ വരാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.അസമില്‍ 2 ആഴ്ചയോളമായി പ്രളയക്കെടുതികള്‍ തുടരുകയാണ്. 33 ജില്ലകളിലായി 57 ലക്ഷം പേരാണ് പ്രളയ ബാധിതരായത്. 427 ദുരിതാശ്വാസ ക്യാമ്ബുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടാതെ അയല്‍രാജ്യമായ നേപ്പാളിലും കനത്ത മഴ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കി.

കാലവര്‍ഷം കനത്തു; കണ്ണൂരില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്; മൂന്നു ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി. കേരളത്തില്‍ പലയിടത്തും കനത്തമഴയാണ് ലഭിക്കുന്നത്. മഴയെ തുടര്‍ന്ന് പല റോഡുകളും വെള്ളത്തില്‍ മുങ്ങി. എറണാകുളത്തെ മണികണ്ഠന്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ഈരാറ്റുപേട്ടപീരുമേട് പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു.ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.നാളെ ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴയാണ് ഈ ദിവസങ്ങളില്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.വെള്ളി, ശനി ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറു ദിശയില്‍നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും 10 പേര്‍ കൊല്ലപ്പെട്ട സോന്‍ഭദ്രയിലേക്ക് പോകുന്ന വഴിയിലാണ് പ്രിയങ്കയെ മിര്‍സാപൂരില്‍ വച്ച്‌ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തതെന്നും യുപി പൊലീസ് അറിയിച്ചു. സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കപ്പെട്ട പ്രിയങ്ക റോഡില്‍ ഇരുന്ന് പ്രതിഷേധിച്ചു. ഇതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂർ താവക്കര അഞ്ചുകണ്ടി ജില്ലാ ആശുപത്രി പരിസരങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർ ആശുപത്രിയിൽ

കണ്ണൂർ താവക്കര അഞ്ചുകണ്ടി ജില്ലാ ആശുപത്രി പരിസരത്ത് പേപ്പട്ടിയുടെ കടിയേറ്റു നിരവധി പേർ ആശുപത്രിയിൽ.ഇന്ന് രാവിലെയാണ് ആശുപത്രി പരിസരത്ത് വച്ച് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ പരിക്കേറ്റു നിരവധിപേരാണ് ഇപ്പോൾ ആശുപത്രിയിൽ എത്തുന്നത്.സംസ്ഥാനത്ത് പേപ്പട്ടിയുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാണ്.

ഇരുപതാണ്ടിൻ്റെ ഓർമ്മകളുമായി അവർ ഒത്തുചേരുന്നു

കമ്പിൽ: കമ്പിൽ മാപ്പിള ഹൈസ്കൂളിൽ 1999ൽ എസ് എസ് എൽ സി. പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ ഇരുപത് വർഷങ്ങൾക്ക് ശേഷം അതേ സ്കൂളിൽ ഒത്തുചേരുന്നു എ മുതൽ കെ. വരെയുള്ള ഡിവിഷനിൽ പഠിച്ച നാന്നൂറോളം പൂർവ്വ വിദ്യാർത്ഥികളും അവരുടെ ഫാമിലിയുമാണ് ആഗസ്റ്റ് 18ന് ഞായറാഴ്ച്ച ഒത്തു ചേരുന്നത്
കൂടാതെ അന്നു പഠിപ്പിച്ച അദ്ധ്യാപകരേയും ചടങ്ങിൽ പങ്കെടുപ്പിച്ച് ആദരിക്കും. സൗഹൃദം പങ്കുവെക്കൽ, റിലീഫ് വിതരണം, കലാ പരിപാടികൾ എന്നിവയും നടക്കും. 1999 മാർച്ചിലെ SSLC പൂർവ്വ വിദ്യാർത്ഥികൾ വിശദ വിവരങ്ങൾക്ക് 9447394367 (Call) , 9495153367 (Whats app) ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

വിവാദങ്ങള്‍ക്ക് ഒടുവില്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എ ബി വി പി കൊടിമരം സ്ഥാപിച്ചു

വിവാദങ്ങള്‍ക്ക് ഒടുവില്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എ ബി വി പി കൊടിമരം സ്ഥാപിച്ചു. രാവിലെ കൊടിമരവുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. കോളജില്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തകരുടെ ജാഥക്ക് ശേഷം കൊടിമരം സ്ഥാപിക്കാം എന്ന് പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ തള്ളികയറാന്‍ ശ്രമിച്ചു.പിന്നീട് ഡി വൈ എസ് പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ഫ്രട്ടേണിറ്റി പ്രവര്‍ത്തകരുടെ ജാഥക്ക് ശേഷം കൊടിമരം സ്ഥാപിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു. തങ്ങളുടെ കൊടിമരം മാത്രം അനുവദിക്കില്ലന്ന നിലപാട് അംഗീകരിക്കാനാവില്ലന്ന് എ ബി വി പി നേതാക്കള്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ബ്രണ്ണന്‍ കോളജില്‍ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റിയിരുന്നു . എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാലിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച്‌ കോളജില്‍ എ.ബി.വി.പി സ്ഥാപിച്ച കൊടിമരമാണ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ എടുത്തുമാറ്റിയത്. ഈ കൊടിമരം തകര്‍ക്കുമെന്ന് നേരത്തെ എസ്.എഫ്.ഐ ഭീഷണിയുണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കോളേജില്‍ വലിയ പൊലീസ് സന്നാഹവും സജ്ജരായിരുന്നു. കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയത് കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച്‌ നടത്തുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

കണിയാർവയലിനെ ഗതാഗത കുരുക്കിലാക്കി മരങ്ങൾ

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിലെ ജംക്‌ഷനായ കണിയാർവയലിനെ ഗതാഗത കുരുക്കിലാക്കി മരങ്ങൾ.ബസ് സ്റ്റോപ്പിലെ കൂറ്റൻ മരങ്ങൾ കാരണം ടൗണിനു വീതി കൂട്ടാൻ കഴിയുന്നില്ല.ഇവ മുറിച്ചു മാറ്റി ഓടകൾ പണിത് റോഡ് വീതി കൂട്ടിയാൽ ഇവിടുത്തെ ഗതാഗത കുരുക്കും അപകട ഭീഷണിയും ഒഴിവാകും.പിഡബ്ല്യുഡിയുടെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടൽ വേണമെന്ന ആവശ്യം വ്യാപകമായി. മലപ്പട്ടം, കാഞ്ഞിലേരി റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. ഇരു റോഡുകളും ടാറിങ് നടത്തി വികസിപ്പിക്കുന്നതോടെ ഇവിടെ തിരക്ക് കൂടും.നാട്ടുകാർക്ക് റോഡരികിലൂടെ നടക്കാൻ സ്ഥലമില്ല എന്ന അവസ്ഥയാണിപ്പോൾ. ഒരു ഭാഗത്ത് ഓട്ടോകൾ, മരങ്ങൾ വേറെ.റോഡിൽ ടാറിങ്ങിനോട് ചേർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം. ഇരിക്കൂർ ഭാഗത്തു നിന്ന് കുന്നിറങ്ങി വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് എല്ലാം തകർക്കുമോ എന്ന പേടിയിലാണ് നാട്ടുകാർ.ഇറക്കവും വളവും നിറഞ്ഞ സ്ഥലത്ത് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ എപ്പോഴും ഉണ്ടാകും എന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.

കര്‍ണാടകയില്‍ ഗവര്‍ണറുടെ ഇടപെടല്‍; സര്‍ക്കാര്‍ ഉച്ചയ്ക്ക് 1.30ന് സഭയില്‍ വിശ്വാസം തേടണമെന്ന് നിര്‍ദേശം

ഇന്ന് ഉച്ചയ്ക്ക് 1.30ന് തന്നെ എച്ച്‌.ഡി.കുമാരസ്വാമിയുടെ മന്ത്രിസഭ വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണറുടെ നിര്‍ദേശം. വ്യാഴാഴ്ച്ച വിശ്വാസം തേടാനുള്ള ആവശ്യം തള്ളിയതിനാലാണ് ഗവര്‍ണര്‍ സമയപരിധി നിശ്ചയിച്ചത്.ഇന്നലെ രാത്രിയോടെയാണ് ഗവര്‍ണര്‍ വാജുഭായ് വാല മന്ത്രിസഭയ്ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം വിധാന്‍ സൗധയിലാണ് രാത്രി കഴിചച്ചുകൂട്ടിയത്.വിശ്വാസവോട്ടെടുപ്പ് നടത്താതെ അനാവശ്യ ചര്‍ച്ചകളും മറ്റുമാണ് സഭയില്‍ നടക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇന്ന് സഭ ചേരുന്നത് വരെ സഭയില്‍ തന്നെ കഴിയാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദേശം സ്പീക്കര്‍ കെ.ആര്‍.രമേഷ്കുമാര്‍ തള്ളിയിരുന്നു. വ്യാഴാഴ്ച്ച കൂടിയ സഭ വെള്ളിയാഴ്ചത്തേക്ക് പിരിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു സ്പീക്കര്‍. ഇതോടെയാണ് ഇന്ന് ഉച്ചയ്ക്ക് 1.30ന് താനെ വിശ്വാസവോട്ടെടുപ്പ് നേരിടണം എന്ന് ഗവര്‍ണര്‍ സമയപരിധി വെച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട്കൊണ്ട് ഇന്നലെ രാത്രി കത്ത് നല്‍കുകയും ചെയ്തിരുന്നു.

കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന ആറുകിലോ കഞ്ചാവുമായി തളിപ്പറമ്പ് സ്വദേശിയെ പാനൂർ പോലീസ് പിടികൂടി. കുറുമാത്തൂരിലെ ചക്കന്റകത്ത് അബ്ദുൾ ജാഫറിനെയാണ് (46) എസ്.ഐ. ജയശങ്കറും സംഘവും പിടികൂടിയത്. മുത്താറിപീടിക ലക്ഷംവീട് കോളനിക്കു സമീപം വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംഭവം.നിർത്താതെ പോയ കാറിനെ പിന്തുടർന്ന പോലീസ് പെട്രോൾപമ്പിന് സമീപം വെച്ചാണ് പിടികൂടിയത്. പാനൂർ ഭാഗത്തുനിന്ന്‌ മറ്റൊരു പോലീസ് വാഹനം വന്നതോടെ കാർ ഇടവഴിയിലേക്ക് ഇടിച്ചുകയറ്റി. കാറിൽനിന്ന്‌ ഇറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.മുൻഭാഗത്തെ സീറ്റിനടിയിലും പിൻഭാഗത്തുമായി ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു കഞ്ചാവുപൊതികൾ. ഓരോ കിലോഗ്രാമിന്റെ പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.തളിപ്പറമ്പിൽ 16 കിലോഗ്രാം കഞ്ചാവുകടത്തിയ കേസിൽ പ്രതിയാണ് ഇയാളെന്ന് എസ്.ഐ. ജെ.കെ.ജയശങ്കർ പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.