25 കുട്ടികളുടെ IAS പഠനത്തിന് 25 ലക്ഷം രൂപ മാറ്റി വെച്ച് തളിപ്പറമ്പ് എം എൽ എ

Screenshot
തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ വിദ്യാഭ്യാസ പദ്ധതിയായി നടപ്പിലാക്കുന്ന ‘ചേഞ്ച്’ ന്റെ ഭാഗമായി 25 കുട്ടികൾക്ക് സൗജന്യമായി IAS കോച്ചിങ് നൽകുന്നതിന് വേണ്ടിയാണ് ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ 25 ലക്ഷം രൂപ നീക്കിയിരിപ്പ് ചെയ്തത്.
9 മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.കെ. സജു ചടങ്ങ് ഉൽഘാടനം ചെയ്തു. ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും ടെക്നോളജി ഡീനുമായ ഡോ. സന്തോഷ് കുമാർ എം.ബി. പ്രത്യേക പ്രഭാഷണം നടത്തി. പാത്ത് വേയ്സ് അക്കാഡമി ഡയറക്ടർ ഗീവർഗീസ് കോഴ്സിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകി.കെ വി ടി മുസ്തഫ സ്വാഗതം രേഖപ്പെടുത്തി






