കുട്ടി ഡ്രൈവർ പിടിയിൽ

Screenshot
പെരിങ്ങോം :പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചു പോലീസ് പിടിയിലായി വാഹന ഉടമയായ യുവതിക്കെതിരെ കേസെടുത്തു. വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5.45 മണിക്ക് പെരിങ്ങോം ടൗണിൽ വെച്ചാണ് കെ .എൽ . 13. എ.എഫ്. 7572 നമ്പർ ബൈക്ക് ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. കെ. ഖദീജയും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടു ത്തപോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമ പെരിങ്ങോത്തെ നങ്ങാരത്ത് ഹൗസിൽ ജുമാന ഫർഹത്തിനെതിരെ കേസെടുത്തു.






