എം എസ് എഫ് കാരനെ മർദ്ദിച്ച 5 എസ്എഫ്ഐ കാർക്കെതിരെ കേസ്

Screenshot
കാഞ്ഞങ്ങാട്: രാഷ്ട്രീയ വിരോധം വെച്ച് എം എസ് എഫ് പ്രവർത്തകനെ മർദ്ദിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ചു എസ്. എഫ്.ഐ പ്രവർത്തകർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു . എം എസ് എഫ് പ്രവർത്തകൻ ചട്ടഞ്ചാലിലെ എം. സുലൈമാൻ്റെ (19) പരാതിയിൽ എസ് എഫ് ഐ പ്രവർത്തകരായ ജിതിൻ, വിഘ്നേഷ്,ഗൗതം, സജേഷ്, മിഥുൻ എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 30 ന് രാവിലെ 11.35 മണിക്ക് പടന്നക്കാട് നെഹ്റു കോളേജിൻ്റെ മെയിൻ ബിൽഡിങ്ങിൻ്റെ വരാന്തയിൽ വെച്ചാണ് സംഭവം. പരാതിക്കാരനെപ്രതികൾ മുഖത്തടിച്ചും രണ്ടാം പ്രതി കൈ കൊണ്ട് വയറിന് കുത്തിയും കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






