കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.

കണ്ണൂർ: കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.അത്താഴകുന്നിലെ നിയാസ്( 22)നെ 100 ഗ്രാം കഞ്ചാവുമയും പുഴാതിയിലെ റെജിഷാദ് (29)നെ 100 ഗ്രാം കഞ്ചാവുയാണ് കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രവന്റ്‌വ് ഓഫീസർ മാരായ എൻ പത്മരാജൻ ,സന്തോഷ് ,സിവിൽ എക്‌സൈസ് ഓഫീസർ മാരായ ഉമേഷ് ,സുജിത്ത് ,ഷബിൻ ,രതിക,എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്.

Advertisements

മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ പോലീസിന്റെ പിടിയിലായി

കണ്ണൂർ: കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതികൾ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ പോലീസിന്റെ പിടിയിലായി. കണ്ണാടിപ്പറമ്പ് ക്രിസ്ത്യൻ കോളനിയിലെ പി.ടി വർഗീസ്(33)ഇരട്ടി പുന്നാട്ടെ സനീഷ് നിവാസിൽ പികെ സജേഷ്(32)കടമ്പളളിയിലെ പുതിയവീട്ടിൽ മനോജ്(36)പാലക്കാട്ടെ കെ സുബൈർ(33)എന്നിവരെയാണ് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ടൗൺ എസ് ഐ ബാബുമോനും സംഘവും അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ എല്ലാം തന്നെ നിരവധി കളവ് പിടിച്ചുപറി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറി മഹാത്മ ബാലവേദിയുടെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ശ്രീ .മിഥുൻ മോഹനൻ കെ.വി ( NYK Thalassery block NYV)നിർവ്വഹിച്ചു. താഴെ കാവിൻമൂല ആശാരി പീടികയ്ക്ക് മുൻവശത്തുള്ള പ്രദേശം ശുചീകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, എന്നിവ ശേഖരിക്കുകയും ചാലുകളും, ഓടകളും ശുചീകരിക്കുകയും ചെയ്തു. അടിക്കാടുകൾ വെട്ടി വൃത്തിയാക്കുകയും, ചാലുകളിൽ അടിഞ്ഞ മണ്ണ് മാറ്റുകയും ചെയ്തു. മേഘ്ന മനോജ് അധ്യക്ഷത വഹിച്ചു.ആർദ്ര രഗേഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ദേവകുമാർ.പി,തീർത്ഥ, സിദ്ധാർത്ഥ് ,മുഹമ്മദ് നാഫി, സാനിയ, അഭിലാഷ്, മധുസൂതനൻ എന്നിവർ പങ്കെടുത്തു.

ഹിൻഡൻ – കണ്ണൂർ വിമാന സർവീസ് അടുത്ത മാസാദ്യം

ഹിൻഡൻ വ്യോമസേനാ താവളത്തിൽ നിന്നു കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് ജൂലൈ ആദ്യം ആരംഭിക്കും.അനുമതികളെല്ലാം ലഭിച്ചെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അറിയിച്ചു.ആദ്യ ഘട്ടത്തിൽ 8 സ്ഥലങ്ങളിലേക്കാണു സർവീസ്. എന്നാൽ രാത്രി സർവീസിനുള്ള അനുമതിയില്ല.ഉത്തർപ്രദേശിലെ ഗാസിയാബാദ് മേഖലയിലുള്ള വ്യോമസേനാ കേന്ദ്രമായ ഹിൻഡനിൽ നിന്ന് ഡൽഹിയിലേക്ക് 38 കിലോമീറ്റർ മാത്രമേയുള്ളൂ. ഡൽഹി യാത്രയ്ക്ക് ഈ വിമാനത്താവളം ഉപയോഗിക്കാൻ കഴിയും.കണ്ണൂരിനു പുറമേ കർണാടകയിലെ ഹുബ്ബള്ളി, ജാംനഗർ, ഫൈസാബാദ്, ഷിംല, കൽബുർഗി, നാസിക്,ഉത്തരാഖണ്ഡിലെ പിറ്റോഗഡ് എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ഹിൻഡനിൽ നിന്നു സർവീസ് തുടങ്ങുക. കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണു സൂചന. 72 പേർക്കിരിക്കാവുന്ന ചെറുവിമാനങ്ങളാണ് ഇവിടെ നിന്നു ലഭ്യമാവുക. ഹിൻഡനിൽ നിന്നു കണ്ണൂരിലേക്ക് 3000– 4000 നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.ഇൻഡിഗോ, ഗോ എയർ തുടങ്ങിയ വിമാന കമ്പനികൾ ഹിൻഡനിൽ നിന്നു ഉഡാൻ സർവീസിന് അനുമതി തേടിയിട്ടുണ്ട്.വ്യോമസേനയുടെ കീഴിലുള്ള വിമാനത്താവളത്തിൽ സാധാരണ യാത്രക്കാർക്കുള്ള കെട്ടിട സമുച്ചയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണു നിർമിച്ചത്. ഏകദേശം 40 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന് 300 യാത്രക്കാരെ ഒരേസമയം കൈകാര്യം ചെയ്യാനാവും.ഏകദേശം 40 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന് 300 യാത്രക്കാരെ ഒരേസമയം കൈകാര്യം ചെയ്യാനാവും.

ചോർന്നൊലിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം

പുറത്തു ചെറിയൊരു മഴ പെയ്താൽ പ്ലാറ്റ്ഫോമിൽ പെരുമഴയാണ്. ആദർശ് പദവിയുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ യാത്രക്കാർ കുടചൂടണം.പ്രതിദിനം ഇരുപതിനായിരത്തിലേറെ യാത്രക്കാരെത്തുന്ന, പ്രതിമാസം രണ്ടരക്കോടി രൂപ വരുമാനമുള്ള റെയിൽവേയുടെ എ ക്ലാസ് പട്ടികയിൽ ഇടമുള്ള സ്റ്റേഷനിലാണ് ഈ ദുരിതം.ഇരിപ്പിടങ്ങൾ മഴവെള്ളത്തിൽ കുതിർന്നു കിടക്കുന്നതിനാൽ മഴ തുടങ്ങിയാൽ റെയിൽവേ സ്റ്റേഷനിൽ ഇരിക്കാനും കഴിയില്ല.ഫ്ലാറ്റ്ഫോമിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നതിനാൽ ബാഗുപോലും നിലത്തുവയ്ക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. കോടികൾ മുടക്കി നവീകരണം നടത്തുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്തെങ്കിലും മേൽക്കൂരയിൽ പലയിടത്തും ചോർച്ചയുണ്ട്. മേൽക്കൂരയിൽ നിന്നു വെള്ളം താഴോട്ടിറക്കാൻ സ്ഥാപിച്ച പൈപ്പുകളും ചോരാൻതുടങ്ങിയതോടെ നീർച്ചാലായി മാറി. ടിക്കറ്റ് കൗണ്ടറിൽ നിന്നു പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്ന ഭാഗത്തും മേൽപ്പാലത്തിനോടു ചേർന്നും പരക്കെ വെള്ളം വീഴുന്നു.ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നു മേൽപാലത്തിലേക്കു കയറുന്ന ഭാഗത്തും വെള്ളം കുതിച്ചുചാടുന്നതു കാണാം.അറ്റകുറ്റപ്പണി നടത്തിയെങ്കിലും അടിപ്പാതയ്ക്കുള്ളിലെ ചോർച്ചയും പൂർണമായി നിലച്ചിട്ടില്ല.‌പുതുതായി നിർമിച്ച ഓഫിസുകളുടെ മുൻവശത്തും മഴവെള്ളം വീഴുന്നുണ്ട്.ഒന്നാം പ്ലാറ്റ്ഫോമിൽ ഓഫിസ് മുറികളുടെ നിർമാണം നടക്കുമ്പോൾത്തന്നെ പാകപ്പിഴകളെക്കുറിച്ചു പരാതികൾ ഉയർന്നുണ്ട്.

ഓട്ടോറിക്ഷകൾ ഇന്നു പണിമുടക്കും

നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷകൾ ഇന്നു യാത്ര നിർത്തിവച്ച് പ്രതിഷേധിക്കും.അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായി സംയുക്ത കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു സൂചനാ പണിമുടക്ക് നടത്തും. പാലോട്ടുപള്ളി – വെമ്പടി, മട്ടന്നൂർ – ശിവപുരം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളികൾ സമരത്തിന് ഇറങ്ങുന്നത്.റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ വാഹനങ്ങൾക്കു സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്.കാലവർഷം തുടങ്ങിയതോടെ കുഴികളിൽ ചെളി നിറഞ്ഞ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും നിത്യ കാഴ്ചയാണ്. ബസ് ഉൾപ്പെടെ സർവീസ് നടത്തുന്ന റോഡുകളാണ് ശോചനീയാവസ്ഥയിലായത്.അധികൃതർക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണുസമര പരിപാടികൾക്ക് ഇറങ്ങിയതെന്നു സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.

കണ്ണൂരിൽ വീണ്ടും സ്വർണം പിടികൂടി

ദോഹയിൽ നിന്നു കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.15 കിലോ സ്വർണം പിടികൂടി. ഇന്നലെ വെളുപ്പിന് 4.55 ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ കണ്ടത്തിൽ ശംസുദ്ദീൻ,പിലാവുള്ളതിൽ അസ്മിൽ ഷാ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഗുളികയുടെ ആകൃതിയിലുള്ള പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ശംസുദ്ദീന്‍റെ കയ്യിൽ 576 ഗ്രാം തൂക്കമുള്ള 3 ഗുളികയും മുഹമ്മദിന്‍റെ കയ്യിൽ 574ഗ്രാം തൂക്കമുള്ള 3 ഗുളികയുമാണ് ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐയും കസ്റ്റംസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

സി.ഒ.ടി. നസീര്‍ വധശ്രമം; അന്വേഷണം വൈകിയാല്‍ നിയമം കൈയ്യിലെടുക്കുമെന്ന് കെ. സുധാകരന്‍

സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസില്‍ പൊലീസിന് അന്ത്യശാസനം നല്‍കി കെ. സുധാകരന്‍ രംഗത്ത്. പൊലീസ് നടപടി വൈകിയാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നും കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാവ് കൂടിയായ സുധാകരന്‍ ആവശ്യപ്പെട്ടു.നസീറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എ.എന്‍. ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തിനിടെയായിരുന്നു സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നസീറിനെ അക്രമിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ ഷംസീറിലേക്ക് നീണ്ടതോടെയാണ് ഷംസീറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കെ.മുരളീധരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. നസീറിനെ ആക്രമിക്കാന്‍ പണിക്കാരെ അയച്ച യഥാര്‍ഥ മേസ്തിരിയെ കണ്ടെത്താന്‍ പൊലീസ് തയാറാകണമെന്ന് മുരളീധരനും ആവശ്യപ്പെട്ടിരുന്നു.

ബാലഭാസ്കറിന്‍റെ മരണം ; ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തിൽ

ബാലഭാസ്‌കറിന്‍റെ കാര്‍ ഓടിച്ചിരുന്ന അര്‍ജ്ജുന്‍ കേരളത്തിലെത്തി. അസമിലായിരുന്നു അര്‍ജ്ജുനെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം നടക്കുമ്പോള്‍ ഇത്രയും ദൂരം അര്‍ജ്ജുന്‍ പോയതില്‍ ദുരൂഹത നിഴലിച്ചിരുന്നു.അര്‍ജുന്‍ കേരളത്തിലെത്തിയതായി ബന്ധുക്കളാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. എന്നാല്‍, അര്‍ജ്ജുനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ല. ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചശേഷമേ അര്‍ജ്ജുനെ ചോദ്യം ചെയ്യുകയുള്ളൂ.ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു തവണ മൊഴിമാറ്റിയതോടെയാണ് അര്‍ജ്ജുന്‍ സംശയനിഴലിലാകുന്നത്. ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞത്.

തലശ്ശേരി – വളവുപാറ റോഡിൽ ഭീഷണി ഉയർത്തി കുന്നിടിച്ചിൽ

അപകടഭീഷണി പ്രതിരോധിക്കാനുള്ള നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങുമ്പോൾ തലശ്ശേരി- വളവുപാറ റോഡിൽ വൻ ദുരന്ത ഭീഷണി ഉയർത്തി കുന്നിടിച്ചിൽ തുടങ്ങി. കീഴൂർക്കുന്നിലാണ് ഇന്നലെ കുന്നിടിഞ്ഞത്.റോഡ് നവീകരണത്തിന്റെ ഭാഗമായി ചെത്തിയിറക്കിയ കുന്നുകളിൽപ്പെട്ടതാണിത്.മണ്ണു നീക്കം ചെയ്യുന്നതിനും താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിനുമുള്ള പണികൾ തുടങ്ങി.കഴിഞ്ഞ കാലവർഷത്തിൽ ജനങ്ങളെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയതാണ് അന്തർ സംസ്ഥാന പാതയിലെ കുന്നിടിച്ചിൽ.തലശ്ശേരി – വളവുപാറ റോഡിന്റെ രണ്ടാം റീച്ചിൽപ്പെട്ട കൾറോഡ് മുതൽ കൂട്ടുപുഴ വരെയുള്ള ഭാഗം കയറ്റങ്ങൾ കുറയ്ക്കുന്നതിന്റെയും വളവുകൾ നിവർത്തുന്നതിന്റെയും ഭാഗമായി വലിയ കുന്നുകൾ ചെത്തിയിറക്കിയപ്പോൾ രൂപംകൊണ്ട മൺതിട്ടകളാണ് റോഡിന് ഇരുവശങ്ങളിലും ഭീഷണിയായി ഉള്ളത്. പത്തിടങ്ങളിൽ ഇപ്രകാരം ഉള്ള തിണ്ടുകൾക്ക് 20 മീറ്ററും.കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ വിവിധ സ്ഥലങ്ങളിൽ ഇടിച്ചിൽ ഉണ്ടായി. ബെൻഹില്ലിലും കീഴൂർക്കുന്നിലും കേളൻപീടികയിലും തലനാരിഴയ്ക്കാണ് ബസ് യാത്രക്കാർ മണ്ണിനടിയിൽപ്പെടാതെ അന്നു രക്ഷപ്പെട്ടത്.അപകടഭീഷണി പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യാൻ വിദഗ്ധ പഠന സംഘത്തെ കെഎസ്ടിപി നിയോഗിച്ചിരുന്നത്.