കാലവർഷം ; കണ്ണൂരിലെ അപകടാവസ്ഥയിലുള്ള മരങ്ങളും പരസ്യബോർഡുകളും നീക്കണം

ശക്തമായ കാറ്റിലും മഴയിലും കടപുഴകാനോ പൊട്ടിവീഴാനോ സാധ്യതയുള്ള പൊതു-സ്വകാര്യ സ്ഥലങ്ങളിലെ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റുകയും ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ നീക്കുകയും ചെയ്യാന്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഭൂമിയിലെ അപകടാവസ്ഥയിലായ മരങ്ങളും മറ്റും കണ്ടെത്തി നീക്കം ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയാണ്. സ്വകാര്യ ഭൂമിയിലുള്ള മരങ്ങളും മറ്റും ഭൂമിയുടെ ഉടമയാണ് മുറിച്ചു മാറ്റേണ്ടത്. അല്ലാത്ത പക്ഷം ഇതുമൂലമുണ്ടാവുന്ന അപകടത്തിന് അവര്‍ ഉത്തരവാദികളാവുമെന്നും നഷ്ടപരിഹാരം നല്‍കാന്‍ ഉള്‍പ്പെടെ അവര്‍ക്ക് ബാധ്യതയുണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.മരങ്ങളും മരച്ചില്ലകളും അപകടകരമാണോ എന്ന് തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, വനം റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന പ്രാദേശിക സമിതികളാണ് തീരുമാനിക്കുക. ഇവരുടെ ശുപാര്‍ശ പ്രകാരം അടിയന്തരമായി നീക്കേണ്ട മരങ്ങളും മറ്റും മുറിച്ചുമാറ്റാന്‍ ജില്ലാ കലക്ടറാണ് അനുമതി നല്‍കുക. അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ വനംവകുപ്പിന്റെ കീഴിലുള്ള പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ.

Advertisements

കണ്ണൂര്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ മുഖമാകുമോ സിഒടി നസീര്‍ ?

തലശ്ശേരിയില്‍ ആക്രമണത്തിന് വിധേയനായ സിഒടി നസീറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ കണ്ണൂര്‍ ഡിസിസി ശ്രമം ആരംഭിച്ചു. എ പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പശ്ചാത്തലത്തില്‍, നസീറിനെ കോണ്‍ഗ്രസിലെത്തിച്ച്‌ ജില്ലയിലെ ന്യൂനപക്ഷ മുഖമായി അവതരിപ്പിക്കാനാണ് കണ്ണൂര്‍ ഡിസിസി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി നസീറിനെതിരായ ആക്രമണം മുഖ്യപ്രചാരണ വിഷയമാക്കി കണ്ണൂര്‍ ഡിസിസി പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ്.നസീറിനെതിരായ ആക്രമണത്തില്‍ എ എന്‍ ഷംസീറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ധര്‍ണ്ണ നടത്തും. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നസീറിന് രാഷ്ട്രീയ അഭയം ആവശ്യമാണ്. പ്രതിഷേധ പരിപാടികളോടെ നസീറിനെ കോണ്‍ഗ്രസ് ക്യാംപിലേക്ക് അടുപ്പിക്കാനാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.അതേസമയം കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച്‌ സിഒടി നസീര്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി ആശയവിനിമയം നടന്നിട്ടില്ല. എന്നാല്‍ നസീറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. നസീറിനെപ്പോലൊരാള്‍ കോണ്‍ഗ്രസിലെത്തുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് പാച്ചേനി പറഞ്ഞത്.

നാശത്തിന്‍റെ വക്കിൽ രാജീവ്ഗാന്ധി ദ​ശ​ല​ക്ഷം പ​ദ്ധ​തി​യു​ടെ വീടുകൾ

ഇ​രു​പ​ത് വ​ര്‍​ഷം മു​മ്പ് രാ​ജീ​വ് ഗാ​ന്ധി ദ​ശ​ല​ക്ഷം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ര​ക്കു​ണ്ട് അ​വു​ങ്ങും​പൊ​യി​ലി​ല്‍ നി​ര്‍​മി​ച്ച അ​ഞ്ച് വീ​ടു​ക​ള്‍ പൊ​ളി​ച്ചു പ​ണി​ത് വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 1998-99 കാ​ല​ത്താ​ണ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ അ​വു​ങ്ങും​പൊ​യി​ലി​ല്‍ അ​ഞ്ച് വീ​ടു​ക​ള്‍ രാ​ജീ​വ് ദ​ശ​ല​ക്ഷം വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച​ത്.ടാ​ര്‍ റോ​ഡി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം മാ​റി ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച വീ​ടു​ക​ള്‍ ഒ​രു ത​ര​ത്തി​ലും താ​മ​സ യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ട് അ​നു​വ​ദി​ച്ച​വ​ര്‍ ഇ​ത് സ്വീ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ല. തീ​ര്‍​ത്തും അ​ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച ഈ ​അ​ഞ്ച് വീ​ടു​ക​ളും ഇ​ന്ന് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്ക​ുകയാ​ണ്. വാ​തി​ലും ജ​നാ​ല​ക​ളും ന​ശി​പ്പി​ക്ക​പ്പെ​ട്ട് ചു​റ്റി​ലും കാ​ടു​പ​ട​ര്‍​ന്നു​തു​ട​ങ്ങി​യ ഈ ​വീ​ടു​ക​ള്‍​ക്ക​ക​ത്ത് മ​ദ്യ​ക്കു​പ്പി​ക​ളും മ​റ്റും ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്.ഈ ​വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വി​ജി​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​വി​ടെ​യു​മെ​ത്തി​യി​ല്ല. ഉ​മ്മ​ന്‍​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ കോ​ണ്‍​ഗ്ര​സ് പ​രി​യാ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ല്‍​അ​മീ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യി​ല്‍ ഈ ​വീ​ടു​ക​ളു​ടെ അ​വ​സ്ഥ ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.
തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല. പി​ന്നോ​ക്ക പ്ര​ദേ​ശ​മാ​യ ഇ​വി​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ സ്വ​ന്തം വീ​ടി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. ഇ​ന്ന് ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന ഈ ​വീ​ടു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ പ​കു​തി​യി​ല്‍ താ​ഴെ പോ​ലും ചെ​ല​വ​ഴി​ച്ച​താ​യി കാ​ണു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

പയ്യാമ്പലം ബീച്ചിൽ കടലാക്രമണം

പയ്യാമ്പലത്തു കനത്ത കടലാക്രമണം. തീരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും കടലെടുത്തു.ഇന്നലെ രാവിലെ മുതൽ തീരത്തേക്കു ശക്തമായി തിരയടിക്കുന്നുണ്ടായിരുന്നു. വൈകിട്ട് മൂന്നു മണിയോടെ ഇതു ക്ഷമായതോടെ മൺതിട്ടകൾ അടർന്നു തീരം കടലോടുചേർന്നു.ഒരുഘട്ടത്തിൽ ആംഫിബിയൻ ഓപ്പൺ ജിംനേഷ്യത്തിന്റെ മതിൽക്കെട്ടുവരെ തിരയെത്തി.പയ്യാമ്പലത്ത് എത്തുന്ന സഞ്ചാരികൾക്ക് ഫോട്ടോകൾ എടുക്കാനായി സജ്ജമാക്കിയ കണ്ണൂർ ഐ ഫോട്ടോ ഫ്രെയ്മിന്റെ അത്തറ പുറത്തായ നിലയിലാണ്. ഇത്ര ശക്തമായ കടലാക്രമണം ഇതാദ്യമാണെന്നു ലൈഫ് ഗാർഡ് ചാൾസൺ ഏഴിമല പറഞ്ഞു.കടൽ ക്ഷോഭം ശക്തമായതോടെ ലൈഫ് ഗാർഡുമാർ സഞ്ചാരികളെ കർശനമായി നിയന്ത്രിച്ചു.15 മീറ്ററോളം ദൂരത്തിൽ ബീച്ചിലേക്കു കടൽ കയറിയതോടെ തീരത്തു സ്ഥാപിച്ച മുന്നറിയിപ്പു ബോർഡുകളിൽ ചിലതു കടപുഴകി.തിരയിൽപ്പെട്ടു നഷ്ടപ്പെട്ടുപോകാതിരിക്കാൻ ലൈഫ് ഗാർഡുമാർ ഇവ ഓപ്പൺ ജിമ്മിന്റെ അരികിലേക്കു മാറ്റി.നടപ്പാത വരെ തിരയെത്താൻ സാധ്യതയുള്ളതായി ലൈഫ് ഗാർഡുമാർ പറഞ്ഞു.

തിരക്കഥ, സംവിധാനം കളക്ടര്‍ ; കണ്ണൂരിനെ അറിയാൻ ഹ്രസ്വചിത്രം

സഞ്ചാരികളെ ആകർഷിക്കാൻ കലക്ടറുടെ തിരക്കഥയിൽ കണ്ണൂരിന്‍റെ പെരുമകളുമായി ഹ്രസ്വചിത്രം ഒരുങ്ങുന്നു.ഡിടിപിസിക്കു വേണ്ടി തയാറാക്കുന്ന ഹ്രസ്വവിഡിയോയുടെ ചിത്രീകരണം പൂർത്തിയായി.വിമാനത്താവളത്തിന്‍റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി രാജ്യത്തിന് അകത്തു നിന്നും പുറത്തുനിന്നും സഞ്ചാരികളെ കണ്ണൂരിൽ എത്തിക്കുകയാണു ലക്ഷ്യം.കൗമാരക്കാരനായ കുട്ടിയുടെ കണ്ണിലൂടെ ജില്ലയുടെ പ്രകൃതി സൗന്ദര്യവും ചരിത്രവുമെല്ലാം സംസ്കാരവും പ്രത്യേതകളുമെല്ലാം പറയുന്ന തരത്തിലാണു ചിത്രം ഒരുങ്ങുന്നത്.കലക്ടർ തന്നെയാണു ചിത്രത്തിന്‍റെ സംവിധാനവും നിർവഹിക്കുന്നത്. അൻഷാദ് കരുവഞ്ചാലാണു പ്രോജക്ട് കോഓർഡിനേറ്റര്‍.പ്രോജക്ട് കോഓർഡിനേറ്റർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിലീസ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് കനത്ത മഴ; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസം, മഹാത്മാരുടെ ജയന്തിക്കും സമാധിയ്ക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്താന്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറക്കാന്‍ ഒരുങ്ങി സ്‌കൂള്‍ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കും. കൂടാതെ ഓണം, ക്രിസ്മസ് അവധി 10 ദിവസത്തില്‍ നിന്ന് എട്ടായി ചുരുക്കാനും തീരുമാനിച്ചു. സിബിഎസ് സി സിലബസ് അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഉള്‍പ്പെട്ട ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്റേതാണ് തീരുമാനം.
മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.

സംഘടനയില്‍പ്പെട്ട സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും മക്കള്‍ക്ക് അതതു സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും.

റോഡരികിലൂടെ നടന്നു പോകവെ ബൈക്ക് തട്ടിപരിക്കേറ്റ വയോധികന്‍ മരിച്ചു.

കണ്ണുർ: റോഡരികിലൂടെ നടന്നു പോകവെ ബൈക്ക് തട്ടിപരിക്കേറ്റ വയോധികന്‍ മരിച്ചു. എളയാവൂരിലെ മീത്തലെ വീട്ടില്‍ ബാലന്‍ നമ്ബ്യാര്‍ (82) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.30 ന് വലിയന്നൂര്‍ റേഷന്‍ കടക്ക് മുന്നിലായിരുന്നു അപകടം.

ഉടന്‍ കണ്ണൂര്‍ എകെജി ആശുപതിയിലെത്തിച്ച ബാലന്‍ നമ്ബ്യാരെ നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ജാനകിയാണ് ഭാര്യ. മക്കള്‍: രത്നാകരന്‍ (ബംഗളൂരു), ശോഭന, സുഷമ, വിചിത്ര , സ്മിത. മരുമക്കള്‍: മഞ്ജുള, ചന്ദ്രന്‍, ശ്രീശന്‍, ശ്രീധരന്‍, സുമേഷ്.

തെരൂർ മാപ്പിള എൽ പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു

മട്ടന്നൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ നിർമ്മിച്ച ഇരുനില കെട്ടിടം നിയുക്ത എം.പി കെ.സുധാകരൻ നാടിന് സമർപ്പിച്ചു. ജം-ഇയ്യത്തുൽ ഇസ്ലാം സഭ വൈ.പ്രസിഡന്റ് ടി.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജനും എൽ എസ് എസ് ജേതാവിനുള്ള അനുമോദനം ജില്ലാ പഞ്ചായത്ത് അംഗം അൻസാരി തില്ലങ്കേരിയും കുടിവെള്ള പദ്ധതി സമർപ്പണം വാർഡ് മെമ്പർ എൻ.കെ അനിതയും നിർവ്വഹിച്ചു. എഇഒ എ പി അംബിക,സി. ജസീല, പി.കെ.സി മുഹമ്മദ്, കെ.പി.നസീർ, ടി.കെ.ടി അബ്ദുള്ളക്കുട്ടി ഹാജി, കെ.പി.റഫീഖ്, കെ.റിയാസ്, എ.മൂസ, പി.കെ.മുഹമ്മദ്, പി.അബൂബക്കർ, വി.കെ മുസ്തഫ, കെ സജിന, പി.കെ.ഹാഷിം, പി.വി സഹീർ, സി.പി സലീത്ത്, കെ.മുഹമ്മദ് ഫായിസ്, സി.പി തങ്കമണി എ.കെ.അനസ് തുടങ്ങിയവർ സംസാരിച്ചു. ഷബീർ എടയന്നൂർ സ്വാഗതവും കെ.പത്മാവതി നന്ദിയും പറഞ്ഞു

ജില്ലയിൽ ഓറഞ്ച് അലര്‍ട്ട്: കാലവർഷം തുടങ്ങിയതോടെ കണ്ണൂരിൽ കടലാക്രമം രൂക്ഷം

കണ്ണൂർ: കാലവർഷം തുടങ്ങിയതോടെ കണ്ണൂരിൽ കടലാക്രമവും രൂക്ഷമാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഇതുവരെ ഇല്ലാത്ത വിധം കര കടലെടുത്തു. ടൂറിസം വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തിക്കടുത്ത് വരെ ആഴത്തിൽ മണൽ കടലെടുത്തിട്ടുണ്ട് . വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യാമ്പലത്ത് കടൽ പ്രക്ഷുബ്ധമായത്‌ . രണ്ട് അപകട മുന്നറിയിപ്പ് ബോർഡുകൾ കടലെടുത്തു. ജില്ലാ ടൂറിസം വകുപ്പ് സ്ഥാപിച്ച “കണ്ണൂർ ഐ” ഫോട്ടോ ഫ്രയിം അപകട ഭീഷണിയിലാണ്.

ജില്ലയിൽ കണ്ണൂർ സിറ്റി, പുതിയങ്ങാടി എന്നിവിടങ്ങളിലും കടൽ പ്രക്ഷുബ്ദമാണ്. കണ്ണൂർ ,കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരങ്ങളില്‍ നാളെയും (ജൂണ്‍ 11), മധ്യ കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരങ്ങളില്‍ നാളെയും ,മറ്റന്നാളും (11,12), വടക്ക്-കിഴക്കന്‍ അറബിക്കടല്‍, ഗുജറാത്ത് തീരങ്ങളില്‍ 12,13 തീയതികളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്ത് എത്തിച്ചേരണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.