കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് സ്‌റ്റേ

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് കോടതിയുടെ സ്‌റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് സ്‌റേറ് അനുവദിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകും വരെയാണ് സ്‌റ്റേ. ജോസ് കെ.മാണി ചെയര്‍മാന്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതിനും സ്‌റ്റേയുണ്ട്.ഇന്നലെ കോട്ടയത്ത് ചേര്‍ന്ന ജോസ് കെ.മാണി വിഭാഗത്തിന്റെ യോഗത്തിലാണ് ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇതിനെതിരെ ജോസഫ് വിഭാഗം നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.

Advertisements

എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു ; പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന് നഷ്ടം

ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു. 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി 5, കോണ്‍ഗ്രസ് 2, കേരള കോണ്‍ഗ്രസ് 1, ജനപക്ഷം 6 എന്നിങ്ങനെയായിരുന്നു കക്ഷി നില.വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ് നിലപാട്. നിയോജക മണ്ഡലത്തിന്റെ പേരുള്‍പ്പെടുന്ന പഞ്ചായത്താണ് പി.സി ജോര്‍ജിന് നഷ്ടമായിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച്‌ വോട്ടു ചെയ്തു.

ബാലഭാസ്‌ക്കറിന്റെ മരണം; വിഷ്ണു ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കൊച്ചി ഡിആര്‍ഐ ഓഫീസില്‍ കീഴടങ്ങി. ഡിആര്‍ഐ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിനോട് ഇന്ന് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌ക്കറിന്റെ മുന്‍ കോര്‍ഡിനേറ്ററും സുഹൃത്തുമായിരുന്ന പ്രകാശ് തമ്ബി അറസ്റ്റിലായതിന് പിന്നാലെ വിഷ്ണു ഒളിവിലായിരുന്നു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഡിആര്‍ഐയും ക്രൈംബ്രാഞ്ചും ഊര്‍ജിതമാക്കിയിരുന്നുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
അതേസമയം സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുനില്‍കുമാറിനെ ചോദ്യം ചെയ്ത തുടങ്ങി. സുനില്‍ കുമാറിനെ കാക്കനാട് ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനില്‍കുമാര്‍. സ്വര്‍ണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്റെ അപകടമരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനില്‍കുമാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

സൗമ്യയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുവെന്ന് അജാസ്

മാവേലിക്കരയില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സൗമ്യയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യചെയ്യാനാണ് തീരുമാനിച്ചതെന്ന് അജാസ് മൊഴി നല്‍കി.സൗമ്യയെ കൊലപ്പെടുത്തിയതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടയില്‍ പൊള്ളലേറ്റ അജാസ് ചികില്‍സയിലാണ്.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും അത് നിഷേധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി 10.30 ഓടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നടന്നിരുന്നില്ല.അജാസില്‍നിന്ന് സൗമ്യയ്ക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച്‌ ഇന്നലെ അവരുടെ അമ്മ വിശദമാക്കിയിരുന്നു. അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും പലപ്പോഴായി സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞത്.വീട്ടിലെത്തിപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരിക്കല്‍ സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദര്‍ഭത്തില്‍ ഷൂ കൊണ്ട് നടുവില്‍ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര പവെളിപ്പെടുത്തിയത്.

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു,​ യാത്രക്കാര്‍ക്ക് പരിക്ക്

 കെ.എസ്.ആര്‍.ടി.സി ബസ് കത്തി യാത്രക്കാരില്‍ പലര്‍ക്കും പരിക്ക്. കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനവും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടാരക്കരയ്ക്കടുത്ത് വയക്കലില്‍ ആണ് സംഭവം. പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു.

‘ഒരു ദുരഭിമാനക്കൊല’ കെവിന്‍ വധക്കേസ് സിനിമയാകുന്നു

കെവിന്‍ വധക്കേസ് സിനിമയാകുന്നു. കേരളം ഞെട്ടലോടെ കേട്ട കൊലപാതകവും അതിനു പിന്നിലെ സംഭവങ്ങളുമാണ് സിനിമയാകുന്നത്. ‘ഒരു ദുരഭിമാനക്കൊല’ എന്നാണ് ചിത്രത്തിന്‍റെ പേര്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു. പ്രണയവിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വിചാരണ തുടരുകയാണ്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മജോ മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.ഇന്‍സ്‌പയര്‍ സിനിമ കമ്പനിയുടെ ബാനറില്‍ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് അഭിനേതാക്കള്‍. രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവര്‍ ആലപിക്കും. സംഗീതസംവിധായകനായി നടന്‍ അശോകന്‍ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

കേരളത്തിൽ മാത്രം നടന്നത് 222 ശൈശവ വിവാഹങ്ങള്‍

ശൈശവ വിവാഹത്തിനെതിരെ ശക്തമായ ബോധവത്കരണം നടക്കുമ്ബോഴും നമ്മുടെ കേരളത്തില്‍ ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. 2018- 19ല്‍ സംസ്ഥാനത്ത് 222 ശൈശവവിവാഹങ്ങള്‍ കണ്ടെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളുടെ കണക്കാണിത്. അവിടെ നിന്നുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് നടക്കുന്ന കുട്ടിക്കല്യാണങ്ങള്‍ കണ്ടെത്തിയത്. വിവാഹത്തിന് മുൻപ് വിവരം ലഭിച്ച ചടങ്ങുകള്‍ ചൈല്‍ഡ്ലൈന്‍ തടഞ്ഞു. എന്നാല്‍, അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ വിവാഹം നടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 209 പെണ്‍കുട്ടികളേയും 13 ആണ്‍കുട്ടികളെയുമാണ് കല്യാണം കഴിപ്പിക്കാന്‍ ശ്രമമുണ്ടായത്. ആണ്‍കുട്ടികളില്‍ 16നും 18നും വയസിനിടയിലുള്ള 8 പേരും​ 19നും 21 തികയാത്തതുമായ 5 പേരും ഉള്‍പ്പെടും. ഇതില്‍ 5 പേര്‍ വയനാട് സ്വദേശികളാണ്. ഇടുക്കിയില്‍ രണ്ടും തിരുവനന്തപുരത്ത് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.ഈ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ 20 ശൈശവ വിവാഹങ്ങളാണ് തടഞ്ഞത്. ഇടുക്കിയിലും തിരുവനന്തപുരത്തും തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ശൈശവ വിവാഹം നടക്കുന്നുണ്ടെന്നും കണ്ടെത്തലുണ്ട്. സംസ്ഥാനത്ത് 2017-18 വര്‍ഷം 224 കേസുകളാണ് ചൈല്‍ഡ്‌ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

നിപയുടെ ഉറവിടം ഉടനറിയാം ; പൂനെയില്‍ പരിശോധന തുടങ്ങി

നിപ വൈറസ് ബാധയെ തുടര്‍ന്ന് പിടികൂടിയ വവ്വാലുകളുടെ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എന്‍ഐവി)യില്‍ പരിശോധിക്കാന്‍ ആരംഭിച്ചു. വൈറസ് ബാധയില്‍ നിന്ന് കേരളം സുരക്ഷിതമാണെന്നും തീവ്രനിരീക്ഷണം ഇനി ആവശ്യമില്ലെന്നും എന്‍ഐവി മേധാവി ഡോക്ടര്‍ ദേവേന്ദ്ര മൗര്യ അറിയിച്ചു.നിപയ്‌ക്കെതിരെ ബോധവല്‍ക്കരണം തുടരണം. വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധിക്കുന്നതിലൂടെ നിപയുടെ ഉറവിടം കണ്ടെത്താനാകും. പത്ത് ദിവസത്തിനകം ഈ പരിശോധനാ ഫലം ലഭിക്കുമെന്നും ദേവേന്ദ്ര മൗര്യ അറിയിച്ചു. നിപയെക്കുറിച്ചുള്ള ആശങ്ക കേരളത്തില്‍ നിന്നും പൂര്‍ണമായും അകന്നുവെന്നാണ് മൗര്യ പറയുന്നത്. വൈറസ് ബാധ ഇനിയും ഉണ്ടാകില്ലെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. വൈറസ് പടര്‍ത്തുന്ന പഴം തീനി വവ്വാലുകളുടെ സാന്നിധ്യം എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. തുടര്‍ച്ചയായ ബോധവല്‍ക്കരണം മാത്രമാണ് നിപ തടയാന്‍ ഇനി ആവശ്യം.പക്ഷികളോ അണ്ണാനോ വവ്വാലോ കടിച്ച പഴങ്ങളൊന്നും കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും അത്യാധുനിക വൈറോളജി ലാബുകള്‍ വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വൈറസ് ബാധ എത്ര വേഗം കണ്ടെത്തുന്നോ അത്രയും വേഗം രോഗപ്പകര്‍ച്ച തടയാം. ഇതിന് എന്‍ഐവിയുടെ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.21 ദിവസത്തിനിടെ പരിശോധിച്ച മുപ്പതോളം സാമ്പിളുകളില്‍ ഒരു കേസ് പോലും പോസിറ്റീവ് ആയില്ലെന്നും അദ്ദേഹം അറിയിച്ചു. വൈറസ് ബാധിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ലെന്നത് ആശ്വാസകരമാണെന്നും എന്‍ഐവി ഡയറക്ടര്‍ വ്യക്തമാക്കി.

നിപ്പയില്‍ നിന്ന് കേരളം സുരക്ഷിതം

നിപ്പയില്‍ നിന്ന് കേരളം സുരക്ഷിതമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ദോവേന്ദ്ര മൗര്യ. 21 ദിവസത്തിനിടെ ഒരു കേസു പോലും പൊസിറ്റീവ് ആയില്ല. അതിനാല്‍ ആശങ്ക പൂര്‍ണമായും അകന്നെന്നും ഇനി തീവ്ര നിരീക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ രോഗപടര്‍ച്ച തടയാന്‍ ബോധവത്കരണം തുടരണമെന്നും പക്ഷി കടിച്ച പഴം കഴിയ്ക്കല്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വൈറസിനെ എത്രവേഗം കണ്ടെത്തുന്നുവോ അത്രയുംവേഗം രോഗപടര്‍ച്ച തടയാനാകും. അതിനാല്‍ കേരളത്തിലെ എല്ലാ മെഡിക്കല്‍ കൊളജുകളിലും അത്യാധുനിക ലാബുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിപ വയറസിന്റെ ഉറവിടം ഉടനറിയാമെന്ന് ഡോക്ടര്‍ അറിയിച്ചു. വവ്വാലുകളെ പൂണെയില്‍ പരിശോധിച്ചു തുടങ്ങി, പത്തു ദിവസത്തിനകം ഫലം അറിയാനാകും.

വിട്ടുവീഴ്ചക്കില്ല; കേരള കോണ്‍ഗ്രസില്‍ പിടിമുറുക്കാന്‍ ജോസ്.കെ.മാണിയും ജോസഫും

കേരള കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഓരോ ദിവസം ചെല്ലും തോറും കൂടുതല്‍ ഗുരുതരമാവുകയാണ്. മുതിര്‍ന്ന നേതാവ് സി.എഫ് തോമസിനെ ചെയര്‍മാനാക്കി കേരള കോണ്‍ഗ്രസില്‍ പിടിമുറുക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ നീക്കം. സി.എഫ് ചെയര്‍മാനുകുമ്ബോള്‍ ജോസഫ് വ​ര്‍​ക്കി​ങ്​ ചെ​യ​ര്‍​മാ​നും കക്ഷി നേതാവും ആകും . നിലവില്‍ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി ജോസ്.കെ മാണിക്കു ലഭിക്കുന്നതാണ് ഈ ഫോര്‍മുല. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മാണി വിഭാഗം തയ്യാറായിട്ടില്ല.സംസ്ഥാന സമിതി വിളിക്കാതെ സ്ഥാ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ ജോ​സ​ഫ്​ വി​ഭാ​ഗ​വു​മാ​യി ഇ​നി ച​ര്‍​ച്ച വേ​ണ്ടെ​ന്നാണ് മാണി വിഭാഗത്തിന്‍റെ തീരുമാനം. സ​മ​വാ​യ ച​ര്‍​ച്ച ന​ട​ക്കേ​ണ്ട​ത്​ പാ​ര്‍​ട്ടി​യി​ലാ​ണെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്നും ജോ​സ് കെ.​മാ​ണി വ്യ​ക്ത​മാ​ക്കി. സംസ്ഥാന സമിതിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ യോഗം വിളിക്കണമെന്നാണ് ചട്ടം. അതിനായി ജോസ്.കെ.മാണി ഒപ്പ് ശേഖരണം ആരംഭിച്ചു.ഇതിന് ശേഷവും സംസ്ഥാന സമിതി വിളിക്കാന്‍ ജോസഫ് തയ്യാറാകുന്നില്ലെങ്കില്‍ ജോസ്.കെ.മാണിയെ പിന്തുണക്കുന്ന സംസ്ഥാന സമിതി നേതാക്കള്‍ ഒത്തുചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. ജോസ്ഫിനെതിരെ അവിശ്വാസം പാസാക്കാനാണ് മാണി വിഭാഗം ശ്രമിക്കുന്നത്.അതേസമയം സ​മ​വാ​യ​നീ​ക്കം പാ​ളി​യ​തി​നു​പി​ന്നാ​ലെ ജോ​സ​ഫ്​​പ​ക്ഷം ത​ല​സ്ഥാ​ന​ത്ത്​ യോ​ഗം ​ചേ​ര്‍​ന്നു. എ​ന്നാ​ല്‍, ഗ്രൂ​പ്​ യോ​ഗം ചേ​ര്‍​ന്നി​ട്ടി​ല്ലെ​ന്നും പാ​ര്‍​ട്ടി​യി​ലെ പ്ര​ശ്​​ന​ങ്ങ​ള്‍ സ​മ​വാ​യ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി താ​ല്‍​ക്കാ​ലി​ക ചെ​യ​ര്‍​മാ​ന്‍ എ​ന്ന നി​ല​യി​ല്‍ പി.​ജെ. ജോ​സ​ഫ്​ എ​ല്ലാ​വ​രു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​തതെന്നും മോ​ന്‍​സ്​ ജോ​സ​ഫ്​ എം.​എ​ല്‍.​എ അ​റി​യി​ച്ചു.