സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി ; കുട്ടികള്‍ക്ക് പരിക്ക്

കുന്നിക്കോട് വിളക്കുടിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറി. പുനലൂര്‍ താലൂക്ക് സമാജം സ്കൂളിന്‍റെ ബസാണ് അപടത്തില്‍പ്പെട്ടത്. നാല് കുട്ടികള്‍ക്ക് സാരമായ പരിക്കേറ്റു. വാഹനത്തില്‍ നിന്നും ക്ലീനറെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുന്നു.

Advertisements

സംസ്ഥാനത്ത് മഴ കനക്കുന്നു; മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ മുതല്‍ മഴ നിര്‍ത്താതെ പെയ്യുകയാണ്. മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം മലപ്പുറത്ത് കനത്ത മഴയെത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടുന്നതിനായി 22.5 കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. മഴ കനക്കുന്നതോടെ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്നലെ രാത്രിയിലടക്കം ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായിരുന്നത്. വിവധയിടങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്. ഇന്നലെ മാത്രം നിരവധി വീടുകളാണ് ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും തകര്‍ന്നത്.

സ്വകാര്യ ബസ്സിൽ കൺസഷൻ ചോദിച്ചു ; വിദ്യാർത്ഥിനിയെ മഴയത്ത് ഇറക്കി വിട്ട് ജീവനക്കാർ

കണ്‍സഷന്‍ ചോദിച്ചതിന് പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ സ്വകാര്യബസ് ജീവനക്കാര്‍ ബസില്‍ നിന്നും പെരുമഴയത്ത് ഇറക്കി വിട്ടതായി പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോടാണ് ബസ് ജീവനക്കാരുടെ ക്രൂരത. ആറ്റിങ്ങലില്‍ കായിക പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച ഉച്ചയോടെയാണ് വെഞ്ഞാറമൂട് നിന്ന് സ്വകാര്യബസില്‍ കയറിയത്.ആറ്റിങ്ങലിലേക്ക് ബസ് കയറിയ കുട്ടിയോട് ബസ് ജീവനക്കാര്‍ ഐഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. പുതിയതായി അഡ്മിഷന്‍ എടുത്തതിനാല്‍ ഐഡി ഇല്ലെന്ന് കുട്ടി പറയുകയും, എന്നാല്‍ കാര്‍ഡില്ലാതെ കണ്‍സഷന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയുമായിരുന്നു. തന്‍റെ പക്കല്‍ മൂന്ന് രൂപയേ ഉള്ളൂവെന്ന് കുട്ടി ജീവനക്കാരോട് പറഞ്ഞെങ്കിലും കണ്‍സഷന്‍ തരാനാകില്ലെന്ന് പറഞ്ഞ് കുട്ടിയുടെ കയ്യിലുള്ള മൂന്ന് രൂപയും വാങ്ങി ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയെ മഴയത്ത് ഇറക്കിവിടുകയായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി.കോരിച്ചൊരിയുന്ന മഴയത്ത് പെണ്‍കുട്ടി റോഡില്‍ നിന്ന് കരയുന്നത് കണ്ട് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ബസ് ജീവനക്കാരുടെ ക്രൂരത വെളിവായത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മാതാവ് സ്ഥലത്തെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങല്‍ പോലീസ് പറഞ്ഞു.

കോയമ്പത്തൂരിൽ നിന്ന് കാണാതായി

കോയമ്പത്തൂരിൽ വെച്ച് കാറും ട്രക്കും തമ്മിലുണ്ടായ അപകടത്തിൽ ഭാര്യ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി സമനില തെറ്റിയ വിനയരാജ്, ജൂണ്‍ 7ന് വൈകീട്ട് 5മണിയ്ക്ക് കോയമ്പത്തൂരിലെ കോവൈ പുത്തൂരിലെ വീട്‌ വിട്ട് ഇറങ്ങിപ്പോയി. കോയമ്പത്തൂര്‍ പോലീസ് CCTV ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പാലക്കാട് ഭാഗത്തേക്ക് പോയതായിട്ടാണ് കണ്ടത്. പെരിങ്ങാടിയിലെ പരേതനായ മായക്കാവില്‍ മാധവന്‍ നായരുടെ മകനാണ്. കാവി മുണ്ടും ടീ ഷര്‍ട്ടുമാണ് വേഷം. ഫോണും കാശും ഒന്നും കൈയ്യില്‍ ഇല്ല. കണ്ടു കിട്ടുന്നവര്‍ താഴെ കൊടുത്ത മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടണം.

9745030118, 9446167939

ഇനി ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപ

കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ള കമ്ബനികളുടെ കൊള്ള തടയാനാണ് നടപടി. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്ന കമ്ബനികള്‍ക്ക് കടിഞ്ഞാണിടുന്നതാണ് സര്‍ക്കാര്‍ നടപടി.കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തേ കുടിവെള്ള കമ്ബനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില കമ്ബനികള്‍ ഇതിന് തയാറായെങ്കിലും വന്‍കിട കമ്ബനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി. കുടിവെള്ള വില്പനക്കാരും എതിര്‍പ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വില്പനശാലകളില്‍ കുപ്പിവെള്ളം 11 രൂപയ്ക്കാണ് വില്‍ക്കുന്നത്. റേഷന്‍ കടകളിലൂടെയും ഈ വിലയ്ക്ക് കുപ്പിവെള്ളം കിട്ടും, അവശ്യ വസ്തുവാകുന്നതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കു മാത്രമേ വെള്ളം വില്‍ക്കാനാകൂ. ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാകും

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 100 രൂപ; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ പൊതുവായ വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധീകരിച്ചത്.മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഇവയ്ക്കൊപ്പം ഉണ്ടാകണം.

സ്കൂളിൽ പ്രവേശന ഫീസ് ; കയ്യോടെ പിടികൂട്ടി വിജിലൻസ്

പ്രവേശന സമയത്ത് കൊളളലാഭമുണ്ടാക്കുന്ന സ്‌കൂള്‍ അധികൃതരെ കയ്യോടെ പിടികൂടി വിജിലന്‍സ്. എയ്ഡഡ് സ്‌കൂളുകളിലും എജ്യുക്കേഷണല്‍ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. പ്രവേശന സമയത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അനധികൃതമായി പണപ്പിരിവ് നടത്തുന്നു എന്ന പരാതി കാലങ്ങളായുള്ളതാണ്. പരാതികള്‍ വ്യപകമായപ്പോള്‍ മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.45 എയ്ഡഡ് സ്‌കൂളുകളിലും 15 എജ്യുക്കേഷണല്‍ ഓഫീസുകളിലുമാണ് മിന്നല്‍ പരിശോധന നടന്നത്. പ്രവേശന സമയത്ത് രക്ഷിതാക്കളില്‍ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബില്‍ഡിങ് ഫണ്ട് തുടങ്ങിയ പേരുകളില്‍ വന്‍ തുകകള്‍ രസീതുകള്‍ നല്‍കിയും ചിലയിടങ്ങളില്‍ നല്‍കാതെയും പിരിച്ചെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക അനധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതിലും വ്യാപക ക്രമക്കേടുകള്‍ നടന്നു. കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുന്‍ഗണനാ ക്രമം തെറ്റിച്ച്‌ അംഗീകാരം നല്‍കുന്നതായാണ് കണ്ടെത്തിയത്.അഴിമതി നടത്തണമെന്ന ലക്ഷ്യത്തോടെ വിരമിച്ച ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട ഫയലുകള്‍ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം അനാവശ്യ കാലതാമസം വരുത്തുന്നതായും വ്യക്തമായതിനാല്‍ ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് വിജിലന്‍സ് ഐജി എച്ച്‌ വെങ്കടേഷ് പറഞ്ഞു. ക്രമക്കേടുകള്‍ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാവും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നിയമന അംഗീകാരത്തിന് വലിയ തുകകള്‍ സംസ്ഥാനത്തെ ജില്ലാ എജ്യുക്കേഷന്‍ ഓഫീസ് ജീവനക്കാരും ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്നതായി വിജിലന്‍സിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കനത്ത മഴ; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറും; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്! ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാട്ടര്‍ അതോറിറ്റി അരുവിക്കര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അതേസമയം, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസം, മഹാത്മാരുടെ ജയന്തിക്കും സമാധിയ്ക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും

സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്താന്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറക്കാന്‍ ഒരുങ്ങി സ്‌കൂള്‍ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കും. കൂടാതെ ഓണം, ക്രിസ്മസ് അവധി 10 ദിവസത്തില്‍ നിന്ന് എട്ടായി ചുരുക്കാനും തീരുമാനിച്ചു. സിബിഎസ് സി സിലബസ് അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഉള്‍പ്പെട്ട ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്റേതാണ് തീരുമാനം.
മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.

സംഘടനയില്‍പ്പെട്ട സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും മക്കള്‍ക്ക് അതതു സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും.

എ ടി എം തകർക്കാൻ ശ്രമം ; 19 കാരൻ അറസ്റ്റിൽ

ക​ന​റ ബാ​ങ്കി​ന്‍റെ കൊ​ട​ക​ര​യി​ലെ എ​ടി​എം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ 19കാ​ര​നാ​യ യു​വാ​വി​നെ കൊ​ട​ക​ര പോ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. ഒ​ല്ലൂ​ര്‍ പെ​രു​വാം​കു​ള​ങ്ങ​ര ഇ​ല​ഞ്ഞി​ക്ക​ല്‍ ന​വീ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ല്ലൂ​രി​ല്‍ നി​ന്ന് മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ല്‍ കൊ​ട​ക​ര എ​ത്തി​യ ന​വീ​ന്‍ ശ​നി​യാ​ഴ്ച രാ​ത്രി കൊ​ട​ക​ര ശാ​ന്തി ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലു​ള്ള ക​ന​റ ബാ​ങ്കി​ന്‍റെ എ​ടി​എം കൗ​ണ്ട​റാ​ണ് കു​ത്തി​തു​റ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. എ​ടി​എം കൗ​ണ്ട​റി​ലു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ നി​ന്ന് ല​ഭി​ച്ച ചി​ത്രം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ല്‍ ക​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ ഒ​ല്ലൂ​രി​ല്‍ നി​ന്ന്് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ര്‍ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ല്ലൂ​ര്‍ പോ​ലീ​സും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.