കൊഹ്‌ലിയും രോഹിത്തും പുറത്ത്,​ പിന്നാലെ രാഹുലും: ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്തയ്‌ക്ക് തകര്‍ച്ചയോടെ തുടക്കം. രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. റോസ് ടെയ്‍ലര്‍ (90 പന്തില്‍ 74), ടോം ലാഥം (11 പന്തില്‍ 10),ഹെന്‍റി (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചല്‍ സാന്റ്നര്‍ (ആറു പന്തില്‍ ഒന്‍പത്), ട്രെന്റ് ബോള്‍ട്ട് (മൂന്നു പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര, യുസ്‍വേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.ടോസിനു ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ചിന് 211 റണ്‍സെടുത്തു നില്‍ക്കവെയാണ് കഴിഞ്ഞ ദിവസം മഴയെത്തിയത്. പിന്നീട് കളി പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് മല്‍സരത്തിന്റെ ശേഷിച്ച ഭാഗം റിസര്‍വ് ദിനമായ ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ ഒമ്ബതാം ഓവറിലെ ആദ്യ പന്ത് കഴിഞ്ഞതിനു പിന്നാലെയായിരുന്നു മഴ. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മികച്ച പ്രകടനമാണ് നേരത്തെ മല്‍സരത്തില്‍ കാഴ്ചവച്ചത്. യുസ്വേന്ദ്ര ചഹല്‍ 10 ഓവറില്‍ 63 റണ്‍സ് വിട്ടുകൊടുത്തതൊഴിച്ചാല്‍ മറ്റുള്ളവരുടെയെല്ലാം ഇക്കോണമി റേറ്റ് ആറില്‍ താഴെയയായിരുന്നു.

Advertisements

ലോകകപ്പില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച്‌ ഇന്ത്യ

ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ 35 ഓവറില്‍ ആറിന് 166 റണ്‍സായിരുന്നു പാകിസ്ഥാന്. ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. എന്നാല്‍ 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ.337 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന പാകിസ്ഥാന് ആദ്യം തന്നെ അടിതെറ്റി. ടോസ് ആദ്യം തന്നെ നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ (140) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിരുന്നു. ഇന്ത്യയുടെ സ്കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ചയായിരുന്നു.പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കുമ്പോഴാണ് മഴ എത്തിയത്.രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ കൃത്യതയാര്‍ന്ന ബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം നല്‍കിയത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാനോട് തോറ്റിട്ടില്ലെന്ന റെക്കാഡ് ഇന്ത്യ കാത്തു സൂക്ഷിച്ചു.

കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ഇനി പുതിയ കളിക്കാര്‍

എല്‍കോ ഷറ്റോരി ചീഫ് കോച്ചായി സ്ഥാനമേറ്റതോടെ വിദേശ കളിക്കാരുടെ വരവു സംബന്ധിച്ച അഭ്യൂഹങ്ങളുടെ പൂരത്തിലാണു ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കഴിഞ്ഞ സീസണിലെ പ്രമുഖ ഗോള്‍ വേട്ടക്കാരില്‍ ഒരാളായ ബര്‍തലോമ്യോ ഓഗ്ബച്ചെ വരുന്നു എന്നതാണ് ഏറ്റവും പുതിയ അഭ്യൂഹം.കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മുഖ്യായുധമായി ഷറ്റോരി ഉപയോഗിച്ചത് ഓഗ്ബച്ചെ എന്ന നൈജീരിയന്‍ സ്ട്രൈക്കറെ ആയിരുന്നു. ഓഗ്ബച്ചെ വന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വരള്‍ച്ചയ്ക്ക് പരിഹാരമാകുമെന്നാണു പ്രതീക്ഷ. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ഫെഡെറിക്കോ ഗാലിഗോയും നോര്‍ത്ത് ഈസ്റ്റ് വിട്ട് കൊച്ചിയിലേക്കു വരുമെന്നും ആരാധകര്‍ കരുതുന്നു. ഇവര്‍ക്കൊപ്പം ചേരാന്‍ ജംഷഡ്പുരില്‍നിന്ന് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മാരിയോ ആര്‍ക്കെസ് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടതായും സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ മധ്യ-മുന്‍നിരയില്‍ ആര്‍ക്കെസ്-സഹല്‍-കെ.പി. രാഹുല്‍-ഗാലിഗോ-ഓഗ്ബച്ചെ സഖ്യം കസറുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു.നിലവിലുള്ള സ്ട്രൈക്കര്‍ ജോടി മത്തേയ് പൊപ്ലാട്നിക്-സ്ലാവിസ സ്റ്റൊയനോവിച് എന്നിവര്‍ക്ക് ഇപ്പോഴും ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്.

‘ക്രു ഡി സന്‍റ് ജോർദി’ അവാർഡ് ലിയോണൽ മെസ്സിക്ക്

ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് കാറ്റലോണിയയുടെ ആദരം. കാറ്റലോണിയയുടെ അഭിമാനം ഉയര്‍ത്തിയ താരത്തിന് “ക്രൂ ഡെ സന്‍റ് ജോര്‍ദി” അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്.1981 ല്‍ കാറ്റലോണിതന്‍ സര്‍ക്കാര്‍ ആരംഭിച്ച ഈ അവാര്‍ഡ് കാറ്റലോണിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ്. ബാഴ്‌സലോണയില്‍ കളിക്കാരനായും പരിശീലകനായും തിളങ്ങിയ ഇതിഹാസ താരം യോഹാന്‍ ക്രൗഫിന് ശേഷം ഈ ബഹുമതി സ്വന്തമാക്കുന്ന ഫുട്‌ബോള്‍ താരമാണ് മെസ്സി.ബാഴ്‌സയോടൊപ്പം 34 കിരീടങ്ങള്‍ എന്ന നേട്ടം മെസ്സി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ബാഴ്‌സലോണയുടെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ സ്‌കോറര്‍ കൂടിയാണ് ലയണല്‍ മെസ്സി.

മികച്ച ക്രിക്കറ്റർ വിരാട് കോഹ്‌ലി

മികച്ച ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട് വിരാട് കോഹ്‌ലി.ഇന്നലെ പ്രഖ്യാപിച്ച സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡിലാണ് വിരാട് കൊഹ്‌ലിയെ അന്താരാഷ്ട്ര ക്രിക്കറ്ററും ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായി തിരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറയാണ് ഏറ്റവും മികച്ച അന്താരാഷ്ട്ര ബൗളര്‍.ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത് മോഹിന്ദര്‍ അമര്‍നാഥിനാണ്. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ ആണ് ഇത് നല്‍കിയത്. ചേതേശ്വര്‍ പുജാരയെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ആയി തിരഞ്ഞെടുത്തപ്പോള്‍ രോഹിത് ശര്‍മ്മ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം മുംബൈ ഇന്ത്യൻസിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പന്ത്രണ്ടാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. ആവേശം നിറഞ്ഞ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 1 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. സ്ട്രൈക്ക് ബൗളര്‍ ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ സ്പെല്ലാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് മുംബൈ നേടിയത്. 25 പന്തില്‍ 3 ബൗണ്ടറിയും 3 സിക്‌സറും ഉള്‍പ്പെടെ 41 റണ്‍സ് നേടിയ പൊള്ളാര്‍ഡിന്റെ ഭേദപ്പെട്ട പ്രകടനമാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 80 റണ്‍സ് നേടിയ വാട്സന്‍റെ തകര്‍പ്പന്‍ പ്രകടനത്തില്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും മലിംഗ എറിഞ്ഞ അവസാന ഓവറില്‍ മുംബൈ 1 റണ്‍സിന് ജയം നേടുകയായിരുന്നു.

ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈ ഫൈനലില്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനല്‍. ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷെയ്ന്‍ വാട്സണ്‍ , ഫാഫ് ഡു പ്ലെസിസ് എന്നിവരാണ് വിജയം എളുപ്പമാക്കിയത്. ഒന്നാം വിക്കറ്റില്‍ വാട്സണ്‍- ഫാഫ് സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയവര്‍ അധികം ബുദ്ധിമുട്ടാതെ തന്നെ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. സുരേഷ് റെയ്ന, എം.എസ് ധോണി എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ഏറ്റവും മി​​ക​​ച്ച ഫി​​നി​​ഷ​​ര്‍ ഋഷഭ് പന്ത്

യു​​വ​​താ​​ര​​ങ്ങ​​ളി​​ല്‍ വ​​ച്ച്‌ ഏ​​റ്റ​​വും മി​​ക​​ച്ച ഫി​​നി​​ഷ​​ര്‍ ഋ​​ഷ​​ഭ് പ​​ന്ത് ആ​​ണെ​​ന്ന് ഡ​​ല്‍​​ഹി ക്യാ​​പ്പി​​റ്റ​​ല്‍​​സ് ഓ​​പ്പ​​ണ​​ര്‍ പൃ​​ഥ്വി ഷാ. ​​ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ള്‍ സ​​മ്മ​​ര്‍​​ദ​​മേ​​റി​​യ​​താ​​ണെ​​ന്നും പൃ​​ഥ്വി പ​​റ​​ഞ്ഞു. സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രാ​​യ എ​​ലി​​മി​​നേ​​റ്റ​​ര്‍ പോ​​രാ​​ട്ട​​ത്തി​​ല്‍ പ​​ന്ത് ആ​​യി​​രു​​ന്നു ഡ​​ല്‍​​ഹി​​യു​​ടെ ജ​​യ​​ത്തി​​നു വ​​ഴി​​വ​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ മാ​​ന്‍ ഓ​​ഫ് ദ ​​മാ​​ച്ച്‌ പു​​ര​​സ്കാ​​ര​​വും പ​​ന്തി​​നാ​​യി​​രു​​ന്നു. 21 പ​​ന്തി​​ല്‍ അ​​ഞ്ച് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 49 റ​​ണ്‍​സ് പ​​ന്ത് അ​​ടി​​ച്ചു​​കൂ​​ട്ടി. നി​​ര്‍​​ഭാ​​ഗ്യ​​വ​​ശാ​​ലാ​​ണ് പ​​ന്തി​​ന് പു​​റ​​ത്താ​​കേ​​ണ്ടി​​വ​​ന്ന​​തെ​​ന്നും വി​​ജ​​യ​​റ​​ണ്‍ നേ​​ടാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​നു ക​​ഴി​​യാ​​തെ​​വ​​ന്ന​​തെ​​ന്നും പൃ​​ഥ്വി കൂ​​ട്ടി​​ച്ചേ​​ര്‍​​ത്തു. മ​​ത്സ​​ര​​ത്തി​​ല്‍ പൃ​​ഥ്വി ഷാ 38 ​​പ​​ന്തി​​ല്‍ ര​​ണ്ട് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 56 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. ഒ​​രു പ​​ന്ത് ബാ​​ക്കി​​നി​​ല്‍​​ക്കേ ര​​ണ്ട് വി​​ക്ക​​റ്റ് ജ​​യ​​ത്തോ​​ടെ ക്യാ​​പ്പി​​റ്റ​​ല്‍​​സ് ക്വാ​​ളി​​ഫ​​യ​​ര്‍ ര​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നാ​​യി യോ​​ഗ്യ​​ത നേ​​ടി.

ജില്ലാതല ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്‍റ് മെയ് 18 ന്

ഫ്രണ്ട്‌സ് സ്പോർട്സ് ക്ലബ് തിരുവങ്ങാട് സംഘടിപ്പിക്കുന്ന ജില്ലാതല ഫുട്ബോൾ ടൂർണമെന്‍റ് മെയ് 18 ന് .കോടിയേരി മെട്രോ ആർട്ടിഫിഷ്യൽ ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൽ കെ പി നാരയണൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും മധു മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മത്സരം രാത്രി 8.30 നാണ്.മത്സരത്തിൽ വിന്നർ ആവുന്ന ടീമിന് കെ പി നാരായണൻ വിന്നേഴ്സ് ട്രോഫിയും 15000 രൂപ പ്രൈസ് മണിയും റണ്ണർ ആവുന്ന ടീമിന് മധു മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിയും 10000 രൂപ പ്രൈസ് മണിയും ലഭിക്കും. 2000 രൂപയാണ് പ്രവേശന ഫീസ്.മുൻകൂട്ടി ബുക്ക് ചെയ്യുന്ന 30 ടീമുകൾക്ക് മാത്രമാണ് ടൂർണമെന്‍റിൽ പ്രവേശനം.

വിളിക്കേണ്ട നമ്പറുകൾ :9847538743,9895692309,7025670157

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍

സണ്‍റൈസേഴ്‌സ് ഹൈദ്രാബാദിനെ സൂപ്പര്‍ ഓവറില്‍ വീഴ്ത്തി പ്ലേ ഓഫ് കയറി മുംബൈ ഇന്ത്യന്‍സ്. സൂപ്പര്‍ ഓവറില്‍ ഒൻപത് റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റഷീദ് ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച്‌ ഹര്‍ദ്ദിക് പാണ്ഡ്യ കളി അനുകൂലമാക്കി. രണ്ടാം പന്തില്‍ സിംഗിളും മൂന്നാം പന്തില്‍ പൊള്ളാര്‍ഡ് ഡബിള്‍ എടുത്തതോടെ മുംബൈ പ്ലേ ഓഫിലേക്ക് ജയിച്ചു കയറി. നേരത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും പ്ലേ ഓഫ് ഉറപ്പാക്കിയിരുന്നു. പോയിന്‍റ് പട്ടികയില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ്.163 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്‌സിനെ മനീഷ് പാണ്ഡെയുടെ ഒറ്റയാള്‍ പോരാട്ടമാണ് മത്സരത്തെ സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്. മത്സരത്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്ന താരം ഇന്നിംഗ്‌സിന്‍റെ അവസാന പന്തില്‍ നേടിയ സിക്‌സറോടെയാണ് സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്. അവസാന ഓവറില്‍ 17 റണ്‍സും അവസാന പന്തില്‍ ഏഴ് റണ്‍സുമായിരുന്നു ജയിക്കാന്‍ ഹൈദരാബാദിന് വേണ്ടിയിരുന്നത്.