ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തില്‍ ; ക്ഷേത്രദര്‍ശനത്തിന് എത്തുന്നത് പ്രധാനമന്ത്രിയായ ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ, നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തും. വെള്ളിയാഴ്ച രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. ശനിയാഴ്ച രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും.ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗം കളക്റ്റ്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷതയില്‍ ചേര്‍ന്നു. സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡി.സി.പി ഡോ. ഹിമേന്ദ്ര നാഥ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ക്ഷേത്രത്തിലെ വഴിപാടുകളെ കുറിച്ച്‌ അധികൃതരോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്.നേരത്തെ വര്‍ഷങ്ങള്‍ക്കു മുൻപ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

Advertisements

നിപ ഭീതി അകലുന്നു, നിരീക്ഷണത്തിലുള്ള ആറു പേര്‍ക്കും രോഗമില്ലെന്നു സ്ഥിരീകരണം

കൊച്ചി: സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറു പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി സമ്ബര്‍ക്കത്തില്‍ ആയിരുന്നവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് കൊച്ചി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളത്. ഇവരില്‍ ആറു പേരുടെ സാംപിളുകളുടെ പരിശോധനാ ഫലമാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ലഭിച്ചത്. ആറു പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഐസൊലേഷന്‍ വാര്‍ഡില്‍ ഉളള ഒരാളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

രോഗം വലിയ തോതില്‍ വ്യാപിച്ചിട്ടില്ലെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആശ്വാസകരമായ അവസ്ഥയാണിത്. വവ്വാലില്‍നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്തിയിട്ടില്ല.
പരിശോധനാ ഫലം നെഗറ്റിവ് ആയതുകൊണ്ട് നിരീക്ഷണത്തില്‍ ഉള്ളവരെ ഉടന്‍ വിട്ടയയ്ക്കില്ല. ഇവരെ നിരീക്ഷിക്കുന്നതു തുടരും. ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു നിരീക്ഷണ വാര്‍ഡിലേക്കു മാറ്റും. ലക്ഷണങ്ങള്‍ പൂര്‍ണമായി വിട്ടുപോയതിനു ശേഷമേ ഇവരെ വിട്ടയയ്ക്കൂ. ഇക്കാര്യത്തില്‍ കൃത്യമായി പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നിപ ഭീതി അകന്നു എന്നാണ് ഈ ഘട്ടത്തില്‍ പറയാവുന്നത്. എന്നാല്‍ നിപ ഇല്ലാതായി എന്നു പ്രഖ്യാപിക്കാറിയിട്ടില്ല. ആശങ്ക വേണ്ട, എന്നാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് പ്രവേശനോത്സവത്തില്‍ പ്രതിഷേധവുമായി കെഎസ് യു പ്രവര്‍ത്തകര്‍; വേദിയില്‍ കടുത്ത സംഘര്‍ഷം

സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് സദസില്‍ കടുത്ത സംഘര്‍ഷം. കോഴിക്കോട് നടുവണ്ണൂര്‍ സ്‌കൂളിലാണ് സംഘര്‍ഷാവസ്ഥ അരങ്ങേറിയത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെയും വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷയെഴുതിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധം സഘടിപ്പിച്ചത്. ജില്ലാ തല പ്രവേശനോത്സവം മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ ഇവര്‍ മുദ്രാവാക്യം വിളികളുമായി വേദിക്കരികിലേക്ക് എത്തുകയായിരുന്നു. പിടിഎ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.പ്രവേശനോത്സവം നടക്കുകയാണെന്നും ഇത് അലങ്കോലമാക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി പിടിഎ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് കെഎസ്യു പ്രവര്‍ത്തകരെ തടയുകയായിരുന്നു. ഇതിനിടെയുണ്ടായ പിടിവലിയില്‍ അധ്യാപികയ്ക്കു പരുക്കേറ്റു. കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്ന് അറയിച്ചിരുന്നെങ്കിലും വേണ്ടത്ര പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പത്തു നിമിഷം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് പൊലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്തത്. ഇതിനിടെ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി. സ്‌കൂളില്‍ വച്ച്‌ പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

പ്രവേശനോത്സവം ഇന്ന്; വിവിധകലാപരിപാടികളോടെ സംസ്ഥാനതല ഉദ്ഘാടനം

സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക് എത്തുന്നു. പ്രവേശനോത്സവം വിവിധ പരിപാടികളോടെയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഇത്തവണ ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ ഒരേദിവസം തുറക്കുന്നു എന്ന പ്രത്യേകതയുമായാണ് അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഖാദര്‍ കമ്മറ്റി ശുപാര്‍ശ പ്രകാരം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂൾ എന്നിവയുടെ ഭരണപരമായ ലയനവും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.അതേസമയം ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിഷേധവും ശക്തമാണ്. പ്രവേശനോത്സവത്തില്‍നിന്ന് പ്രതിപക്ഷം വിട്ടു നില്‍ക്കുകയാണ്. 1,60,000 കുട്ടികളാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനായി പൊതുവിദ്യാലയങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

കോഴിക്കോട് മലയോര മേഖലയിൽ ‍ഡെങ്കിപ്പനി പടരുന്നു

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ‍ഡെങ്കിപ്പനി പടരുന്നു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പനി നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.മരുതോങ്കര പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ മാത്രം 84 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കുണ്ടുതോട്, പുതുക്കാട്, വട്ടിപ്പന മേഖലകളിലും ഡെങ്കിപ്പനി പടരുകയാണ്. മരുതോങ്കര പഞ്ചായത്തിലെ കുടിൽപാറ ചോലനായിക്കർ കോളനി, സ്വാന്തനം പുനരധിവാസ കോളനി എന്നിവിടങ്ങളിലാണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക പനി വാർഡുകൾ തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘത്തെ മലയോര മേഖലയിൽ നിയോഗിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എന്നാല്‍ ഡെങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്ന് നാട്ടുകാർ പറയുന്നു.

കല്ലട വീണ്ടും വിവാദത്തിൽ ; പരാതിയുമായി യുവതി

കല്ലട ട്രാവൽസ് വീണ്ടും വിവാദത്തിൽ.മലയാളിയായ 23 കാരിയാണ് പരാതിയുമായി എത്തിയത്.തിരുവനതപുരത്ത് നിന്ന് ബംഗളുരുവിലെ യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെ ബസ്സിൽ കയറ്റിയില്ലെന്നാണ് പരാതി.ബസ്സിന്‌ പുറകെ ഏറെ ദൂരെ ഓടിയങ്കിലും ബസ്സ് നിർത്തിയില്ലെന്നാണ് പരാതി.ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യാതൊരു മുന്നറിയിപ്പും കൂടാതെ ബസ്സ് എടുക്കുകയായിരുന്നു.. ഏറെ ദൂരം ഓടിയ ശേഷമാണ് ബസ്സിനടുത് എത്തിയത്. എന്നാൽ ബസ്സിൽ കയറിയപ്പോൾ ക്ഷമ ചോദിക്കുന്നതിന് പകരം ഡ്രൈവർ തന്നോട് തട്ടിക്കയറുകയായിരുന്നെന്നും യുവതി പറഞ്ഞു.

കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍

മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കും. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി, പാളയം ഇമാം എന്നിവരും കേരള ഹിലാല്‍ കമ്മിറ്റിയും ബുധനാഴ്ച കേരളത്തില്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുമെന്ന് അറിയിച്ചു.

കാസർഗോഡ് നിന്നുള്ള ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു

കാസർഗോഡ് നിന്ന് ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സൂചന. അമേരിക്കന്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ ഖൊറാസാന്‍ പ്രവിശ്യയില്‍നിന്ന് ടെലഗ്രാം വഴിലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.ഇയാളൊടൊപ്പം രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായാണ് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലുടെ ഐഎസ് ആശയങ്ങള്‍ നിരന്തരമായി പ്രചരിപ്പിക്കാറുള്ള റാഷിദ് അബ്ദുള്ളയുടെ സന്ദേശങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി കാണാറില്ലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്.2016 മെയ് മാസത്തിലാണ് കാസര്‍കോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തില്‍ 21 പേര്‍ ഐഎസില്‍ ചേരാന്‍ നാടിസലഫി പ്രഭാഷകന്‍ എംഎം അക്ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്

വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി രാഹുല്‍ ​ഗാന്ധി വയനാട്ടിലെത്തും

വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ കണ്ട് നന്ദി പറയാനായി വയനാട്ടിലേയ്ക്ക് വരുന്നു. അടുത്ത വെള്ളി,ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ താമസിച്ച്‌ കൊണ്ട് രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എഐസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കും എന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഇതുവരെ ദില്ലി വിട്ട് പുറത്തു പോയിട്ടില്ല.അദ്ദേഹത്തെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ആരേയും കാണാന്‍ രാഹുല്‍ തയ്യാറായിട്ടുമില്ല. പാര്‍ട്ടിയുടെ നേതൃത്വത്തെ ചൊല്ലി വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പാര്‍ട്ടി വലിയ വിജയം നേടിയ കേരളത്തിലേക്കുള്ള രാഹുലിന്‍റെ വരവ്

ഒമ്പതുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി ; 19 കാരൻ അറസ്റ്റിൽ

ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരൻ അറസ്റ്റിൽ. തിരുനൽവേലിയിലാണ് സംഭവം. മായാണ്ടി എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.തിരുനെൽവേലിയിലെ തലൈയുത്ത് എന്ന പ്രദേശത്താണ് ഈ ക്രൂരകൃത്യം നടക്കുന്നത്. ഞായറാഴ്ച്ച മായാണ്ടി ഒമ്പതുകാരനെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്താൻ മായാണ്ടി തീരുമാനിക്കുന്നത്. തുടർന്ന് കുട്ടിയുടെ തലയിൽ കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ഏറെ നേരമായും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് രക്ഷിതാക്കളും സമീപവാസികളും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. ചൊവ്വാഴ്ച്ചയാണ് കുട്ടിയെ കണ്ടെത്തുന്നത്.