LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 8, 2026

ബിജെപിക്ക് വേണ്ടി ഭരിക്കുന്ന സർക്കാരാണ് വിഡി സതീശൻ്റേത്: എംവി ഗോവിന്ദൻ മാസ്റ്റർ

0
Screenshot

Screenshot

Spread the love

കണ്ണൂർ: കേരളത്തിൽ ബിജെപി ഭരണത്തിലില്ലെങ്കിലും വിഡി സതീശൻ്റെ യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്ന് സിപിഐഎം സംസ്താന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നരേന്ദ്ര മോദി സർക്കാരിൻ്റെയും കേരളത്തിലെ പ്രതിപക്ഷ നേതൃത്വത്തിൻ്റെയും സാമ്പത്തിക-രാഷ്ട്രീയ നിലപാടുകൾ ഒരേ ദിശയിലുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമായ വരികൾ ഉള്ളതിനാൽ ജവഹർലാൽ നെഹ്‌റുറുവും മഹാത്മാഗാന്ധിയും തിരിച്ചറിയുന്ന ദേശീയ നേതാക്കൾ വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം മതിയെന്ന് തീരുമാനിച്ചത്. 1875-ൽ രചിക്കപ്പെട്ട ഈ ഗാനത്തിൻ്റെ ബാക്കി ഭാഗങ്ങളിൽ ഹിന്ദുത്വ നിലപാടുകളാണ് ഉള്ളതെന്നും അത് ദേശീയ പ്രസ്ഥാനത്തിൻ്റെ മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ തന്നെയാണ് വിഡി സതീശൻ സർക്കാരും സ്വീകരിക്കുന്നത്. മതനിരപേക്ഷതയെ തകർക്കുന്ന ‘മൃദു ഹിന്ദുത്വ’ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഈ വിവാദ ഉത്തരവ് നടപ്പിലാക്കാൻ സർക്കുലർ നൽകിയത് ഗൗരവപൂർവ്വം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ച വിഡി സതീശൻ ഇപ്പോൾ അത് രേഖാമൂലമുള്ള ഉത്തരവിട്ടു മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപിക്ക് വേണ്ടി ഭരിക്കുന്ന ഗവൺമെൻ്റായി വിഡി സതീശൻ സർക്കാർ മാറിയെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യപ്പെട്ടതായും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!