വ്യാജ സ്വർണ്ണം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തു

Screenshot
ആലക്കോട് : സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽവ്യാജ സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഉളിക്കൽ മണിക്കടവിലെ ഇ.ജെ നിതിനെ (30) തിരെയാണ് കേസെടുത്തത്.
2026 ജനുവരി മാസത്തിലെ ഒരു ദിവസം ആലക്കോട് ടൗണിലെ അതുല്യ ഫിനാൻസിലാണ് പ്രതി തട്ടിപ്പ് നടത്തിയത് . രണ്ട് വ്യാജസ്വർണ്ണ വളകൾ പണയം വെച്ച് 1,70,000 രൂപയും ഫെബ്രവരി മെയ് മാസങ്ങളിൽ 8വ്യാജ സ്വർണ്ണ വളകൾ പണയം വെച്ച് 6, 75,000 രൂപയും മെയ് മാസത്തിലെ രണ്ട് ദിവസങ്ങളിലായി കാർത്തികപുരത്തുള്ള അതുല്യ ഫിനാൻസിൽ നാല് വ്യാജ സ്വർണ്ണ വളകൾ പണയപ്പെടുത്തി 3,25000 രൂപയുമാണ്
പ്രതി തട്ടിയെടുത്തത് . വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് സ്ഥാപനത്തിലെ മാനേജർ മട്ടന്നൂരിലെ അനു ശ്രുതി സി. ബാലൻ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






