എംഡി എം എയുമായി രണ്ടു പേർ അറസ്റ്റിൽ

Screenshot
കണ്ണൂർ: വാഹനത്തിൽ കടത്തിയ 5 .18 ഗ്രാം എംഡി എം എയുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കാടാച്ചിറ ഡോക്ടർ മുക്കിലെ ആർ. വിശാഖ് (34), താവക്കരയിലെ ഫാത്തിമാസ് ഹൗസിൽ നിഹാദ് മുഹമ്മദ് (32) എന്നിവരെയാണ് എസ്. ഐ. എ. അഭിജിത്തും സംഘവും അറസ്റ്റു ചെയ്തത്. താവക്കര ബസ് സ്റ്റാൻ്റിൽ നിന്നും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് കെ എൽ . 13. ബി. എ. 3699 നമ്പർസ് കോർപ്പിയോയിൽ കടത്തിയ 5 . 18 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിലായത്. വാഹനവും പ്രതികളുടെ മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.







