LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 8, 2026

സ്‌കൂട്ടറിൽ കയറ്റി സ്ത്രീയുടെ ഒന്നര പവൻ്റെ മാലകവർന്ന പ്രതി പിടിയിൽ

0
Screenshot

Screenshot

Spread the love

പരിയാരം : പരിചയം നടിച്ച് സ്‌കൂട്ടറിൽ കയറ്റി ഏഴിലോട്ജോലിക്കു പോകുകയായിരുന്ന സ്ത്രീയുടെ ഒന്നര പവൻ്റെ മാല കവർന്ന പ്രതിയെ നിരീക്ഷണ ക്യാമറയുടെ സഹായത്തോടെ പോലീസ് സംഘംപിടികൂടി. പൂവം സ്വദേശി ഇറച്ചി കടയിൽ ജോലി ചെയ്യുന്ന കെ.വി.മൊഹമ്മദ് മർഷാദിനെ (29) യാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയലിൻ്റെ മേൽനോട്ടത്തിൽ പയ്യന്നൂർ ഡിവൈ. എസ് പി പി.കെ. മണിയുടെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്.
മോഷ്ടാവ് സ്‌കൂട്ടറിൽ കടന്നുപോയ പ്രദേശത്തെ നിരവധി നിരീക്ഷണ ക്യാമറകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് പ്രതിയെ പോലീസ് സംഘം തിരിച്ചറിഞ്ഞ്. തുടർന്ന് താറ്റ്യേരിയിൽ വെച്ച് പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ 6.40 മണിയോടെയാണ് ഏഴിലോടേക്ക് ജോലിക്ക് പോകുകയായിരുന്ന
പരിയാരം കണാരംവയലിലെ മഹാദേവയുടെ ഭാര്യ എടവന വീട്ടിൽ ശാന്ത (58) യുടെ ഒന്നര പവൻ്റെ മാല പ്രതി കവർന്നത് . വാഹനം കാത്തു നിൽക്കുകയായിരുന്ന ശാന്തയെ സ്‌കൂട്ടറിൽ കയറ്റിയ മോഷ്ടാവ് പാണപ്പുഴ ഒറവങ്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഇടവഴിയിൽ ഇറക്കിവിട്ട് കഴുത്തിലണിഞ്ഞ മാല കവർന്നു കടന്നു കളയുകയായിരുന്നു. തുടർന്ന് ശാന്തപരിയാരം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പരിസരത്തെ നിരീക്ഷണ കാമറകൾകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സ്ത്രീയുടെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത മാല പ്രതി ഒളിപ്പിച്ചുവെച്ച നിലയിൽ ഇയാളുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. അന്വേഷണ സംഘത്തിൽ പരിയാരം ഇൻസ്പെക്ടർ കെ.പി വിനോദ് കുമാർ, എസ് .ഐ . പി . യദുകൃഷ്ണൻ, കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ് ഐ മാരായ സെയ്ത്, ശ്രീകാന്ത്, നൗഫൽ അഞ്ചില്ലത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ജയദേവൻ, ഷിജിത്ത്, അഷ്റഫ് ഷിജോയ്, പരിയാരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഗിരീഷ് പനങ്ങാട്ടൂർ എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!