20.46 ഗ്രാംഎംഡി എം എയുമായി യുവാവ് അറസ്റ്റിൽ

Screenshot
വളപട്ടണം : വീട്ടിൽ റെയ്ഡ് നടത്തിയ ഡാൻസാഫ് സ്ക്വാഡ് വിൽപനക്കായി സൂക്ഷിച്ച 20.45 ഗ്രാം എംഡി എം എയുമായി ഡിജിറ്റൽ ത്രാസുമായി യുവാവിനെ ഡാൻസാഫ് സ്ക്വാഡും വളപട്ടണം പോലീസും ചേർന്ന് പിടികൂടി. അഴീക്കോട് മൂന്നു നിരത്ത് ഉപ്പായിച്ചാൽ പഞ്ചാരപ്പാലത്തെ എം.ഫിറോസിനെ (32) യാണ് കണ്ണൂർ സിറ്റി നർക്കോട്ടിക് സെൽ എസ്. ഐ. ജെ ഷജീമിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ശനിയാഴ്ചരാത്രി 8 .45 മണിക്ക് ഉപ്പായിച്ചാലിലെ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ്
20.46 ഗ്രാം എംഡി എം എ യും ഡിജിറ്റൽ ത്രാസും മൊബൈൽ ഫോണും പോലീസ് പിടികൂടി പ്രതിയെ അറസ്റ്റു ചെയ്തത്.







