LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 23, 2026

കർഷക സംഘംകലക്ടറേറ്റ് മാർച്ച് 49 പേർക്കെതിരെ കേസ്

0
IMG_20260922_134916
Spread the love

കണ്ണൂർ: ബഫർ സോണുകളായി പ്രഖ്യാപിച്ച വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് നടത്തി കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറി പൊതുജനങ്ങൾക്കും ഓഫീസ് ജീവനക്കാർക്കും മാർഗ്ഗ തടസ്സവും ശല്യവും സൃഷ്‌ടിച്ച നേതാക്കൾ ഉൾപ്പെടെ49 കർഷക സംഘം പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. നേതാക്കളായപി.ശശി, കർഷക സംഘം സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് എൻ പി സക്കീന, ജില്ലാ സെക്രട്ടറി എം.സി. പവിത്രൻ,ട്രഷറർ പി. ഗോവിന്ദൻ, സി എച്ച്. പ്രദീപ് കുമാർ ചെറുകുന്ന്, എം.വി ചന്ദ്രൻ മട്ടന്നൂർ, രമേശൻ അഞ്ചരക്കണ്ടി, ചെറുവാഞ്ചേരിയിലെ അശോകൻ എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന 40 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 10.45 മണിയോടെയാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്മാർച്ച് നടത്തിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!