LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 23, 2026

തൃക്കരിപ്പൂരിൽ റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

0
Screenshot

Screenshot

Spread the love

ചന്തേര: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിൽപന നടത്തിയ മൂന്നു പേരെ ചന്തേര പോലീസ് പിടികൂടി. പയ്യന്നൂർ പുഞ്ചക്കാട് തസ്മീറ മൻസിലിൽ പി.വി. മുഹമ്മദ് സാബിത്ത് (21), തൃക്കരിപ്പൂർ തങ്കയം ഷൻസാ വില്ലയിലെ എം. ഷർബാസ് (22), പയ്യന്നൂർ പുഞ്ചക്കാട്ട് റഹ്മത്ത് മഹലിലെ എ.ടി. ഫവാസ് (21) എന്നിവരെയാണ് എസ്.ഐ. വിഷ്ണു എസ്. നായരും സംഘവും അറസ്റ്റ് ചെയ്തത്.

തൃക്കരിപ്പൂർ ഇളമ്പച്ചി തലിച്ചാലത്തെ അധ്യാപകൻ പി.വി. പ്രശോഭിന്റെ കെ.എൽ. 60.ഡി. 5069 നമ്പർ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. ഈ മാസം 21-ന് രാവിലെ 8 മണിക്കും വൈകുന്നേരം 7 മണിക്കുമിടയിലാണ് റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയത്. തുടർന്ന് പ്രശോഭ് നൽകിയ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മോഷ്ടിച്ച ബൈക്ക് പയ്യന്നൂരിനടുത്ത് അന്നൂർ ആലിങ്കീഴിന് സമീപം തമിഴ്നാട് സ്വദേശി നടത്തുന്ന ആക്രിക്കടയിൽ 4000 രൂപയ്ക്ക് വിറ്റതായി കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പൊളിച്ചു വിറ്റ നിലയിലുള്ള ബൈക്കിന്റെ ഭാഗങ്ങൾ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. കൂടാതെ ആക്രിക്കടയുടെ താക്കോലും ഫോണും പോലീസ് കടിച്ചെടുത്തു. എസ്.ഐ.ക്ക് പുറമേ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രഭേഷ് കുമാർ, അമൽ രാമചന്ദ്രൻ, സജിത്, സുനിൽകുമാർ, ശിവകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!