229 പാക്കറ്റ് പാൻ മസാല പിടികൂടി

തലശേരി :നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപനക്ക് കൊണ്ടുപോകുന്നതിനിടെ 229 പാക്കറ്റ് ഹാൻസും കൂൾലിപ്പ് എന്നിവയുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ കുച്ച് ബീഹാർ ബോട് ബറി സ്വദേശി അക്തർ ജാമൻ പ്രമാണിക്കിനെ(44) യാണ് എസ്. ഐ. അശോകൻ പാലോറ നും സംഘവും പിടികൂടിയത്. തലശേരി ഒ.വി. റോഡിൽ വെച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തുന്നതിനിടെ പ്രതി പോലീസ്പിടിയിലായത്.







