LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 23, 2026

ഡാറ്റ വേണ്ട, കുറഞ്ഞ തുകയ്ക്ക് വോയ്‌സും എസ്.എം.എസും മാത്രം; പുതിയ റീച്ചാർജ് വൗച്ചറുകൾ നിർബന്ധമാക്കി ട്രായ്

0
Screenshot

Screenshot

Spread the love

ന്യൂഡൽഹി: കുറഞ്ഞ കാലാവധിയുള്ള വോയ്‌സ്, എസ്.എം.എസ് റീച്ചാർജുകൾക്ക് കുറഞ്ഞ തുകയുടെ പ്രത്യേക റീച്ചാർജ് വൗച്ചറുകൾ നിർബന്ധമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഡാറ്റയുമായി കൂട്ടിക്കെട്ടാതെ, ചെറു വരുമാനക്കാരായ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ മൊബൈൽ റീച്ചാർജ് ചെയ്യാൻ സൗകര്യം ഉറപ്പാക്കുകയാണ് പുതിയ നടപടിയിലൂടെ ട്രായ് ലക്ഷ്യമിടുന്നത്. ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തിന്റെ പതിമ്മൂന്നാം ഭേദഗതിയിലാണ് ഈ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.

പുതിയ നിർദ്ദേശമനുസരിച്ച് ടെലികോം കമ്പനികൾ 30 ദിവസവും അതിൽ കുറവുമുള്ള കാലാവധികളിൽ വോയ്സ്, എസ്.എം.എസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ പുറത്തിറക്കണം. എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വൗച്ചറുകൾ, ഡാറ്റയുമായി ബന്ധിപ്പിക്കാത്ത ദീർഘകാല വൗച്ചറുകൾ എന്നിവയും ലഭ്യമാക്കേണ്ടതുണ്ട്.

ഏപ്രിൽ ഏഴിനു പുറത്തിറക്കിയ കരട് നിർദേശങ്ങളിലുയർന്ന അഭിപ്രായങ്ങൾ കൂടി ഉൾക്കൊണ്ടാണ് പുതിയ ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നത്. 2024-ൽ പന്ത്രണ്ടാം ഭേദഗതി നടപ്പാക്കിയപ്പോൾ വോയ്‌സ്, എസ്.എം.എസ് സേവനങ്ങൾ മാത്രമുള്ള വൗച്ചറുകൾ ദീർഘ കാലാവധികളിൽ കേന്ദ്രീകരിക്കപ്പെട്ടു പോയിരുന്നു. ചെറിയ തുകയുടെ കാലാവധി കുറഞ്ഞ വൗച്ചറുകൾ ലഭിക്കാതായത് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കും ചെറുവരുമാനക്കാർക്കും വലിയ തിരിച്ചടിയായിരുന്നു. ഇതിനാണ് ഇപ്പോൾ ട്രായ് പരിഹാരം കണ്ടിരിക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!