LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 23, 2026

കൊല്ലം റെയിൽവേ സ്റ്റേഷനിലെ ലോക്കപ്പ് തകർത്ത് രക്ഷപ്പെട്ട പ്രതി വീണ്ടും പിടിയിൽ

0
Screenshot

Screenshot

Spread the love

കൊല്ലം: റെയിൽവേ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ കുറ്റി തകർത്ത്‌ രക്ഷപ്പെട്ട പ്രതിയെ പോലീസ് സാഹസികമായി വീണ്ടും പിടികൂടി. വടക്കേക്കര കൽപ്പടിക്കൽ പുത്തൻവീട്ടിൽ അബ്ദുൽ സലാം (38) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കേരളപുരത്തിനു സമീപം മാമൂട്ടിലുള്ള സഹോദരന്റെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് വലയിലാക്കിയത്.

തമിഴ്‌നാട് ഉൾപ്പെടെ പലയിടങ്ങളിലും മോഷണക്കേസുകളിൽ പ്രതിയായ അബ്ദുൾ സലാമിനെ ഞായറാഴ്ച രാത്രി സ്റ്റേഷൻ പരിസരത്തുനിന്നു കഞ്ചാവുമായാണ് റെയിൽവേ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കാനായി ലോക്കപ്പിൽ പാർപ്പിച്ചിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് ഇയാൾ കുറ്റി തകർത്ത് രക്ഷപ്പെട്ടത്. പ്രതി ജില്ല വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ ഇയാൾ വീട്ടിലെത്തി മടങ്ങിയതായി വിവരം ലഭിച്ച പോലീസ് നിരീക്ഷണം ശക്തമാക്കി. ഉച്ചമുതൽ പലപ്പോഴായി പോലീസിന്റെ സാന്നിധ്യം കണ്ട് ഇയാൾ വിവിധ സ്ഥലങ്ങളിൽനിന്നു കടന്നുകളഞ്ഞെങ്കിലും രാത്രിയോടെ പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. തിരുവനന്തപുരം ഐ.ആർ.പി. ജി.എസ്. സജിയുടെ നേതൃത്വത്തിൽ കൊല്ലം എസ്.എച്ച്.ഒ. ശ്യാമകുമാരി, പുനലൂർ എസ്.എച്ച്.ഒ. പി.കെ. പ്രദീപ്, സി.പി.ഒ.മാരായ ധനീഷ്, രതീഷ്, ബിജു, ബർണബാസ്, ആൽബി, റോജൻ, ലിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്‌.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!