കോഴഞ്ചേരിയിൽ റിസോർട്ട് റിസപ്ഷനിസ്റ്റ് കുത്തേറ്റു മരിച്ചു; പ്രതി പിടിയിൽ

Screenshot
പത്തനംതിട്ട: മാരാമൺ ചെട്ടിമുക്കിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ കുളത്തൂപ്പുഴ സ്വദേശി ദിൽഷ (20) ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കീഴുകര സ്വദേശി ജിത്തുവിനെ പോലീസ് പിടികൂടി.
പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റിസോർട്ടിലെ ട്രെയിനിയായ ദിൽഷ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ജിത്തുവിനെ നാട്ടുകാർ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ദിൽഷയുടെ മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.










