എംഡി എം എ യും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

Screenshot
തലശേരി: വിൽപനക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നായ2.43 ഗ്രാം എംഡി എം എ യും 3.84 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി. തിരുവങ്ങാട് മൂന്നാം ഗേറ്റ് ടെമ്പിൾ ഗേറ്റിന് സമീപത്തെ പറമ്പത്ത് ഹൗസിൽ തേജസ് പ്രവീണിനെ (22) യാണ് എസ്. ഐ. നീതു തച്ചൻച്ചേരിയും സംഘവും പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ തിരുവങ്ങാട് മൂന്നാം ഗേറ്റിന് സമീപം വെച്ചാണ് 2.43 ഗ്രാം എംഡി എം എ യും 3.84 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു.







