പൂന്തുരുത്തി മുച്ചിലോട്ട് നവീകരണ പ്രവർത്തി ഏൽപ്പിക്കൽ ചടങ്ങ് നടന്നു.

പയ്യന്നൂർ:ശ്രീ പൂന്തുരുത്തി
മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പുനർ നിർമാണവും, പുതുക്കി പണിയൽ പ്രവർത്തികളും എൽപ്പിക്കൽ ചടങ്ങ് നടന്നു. ബാലൻ വിശ്വകർമനെ ഏല്പിക്കുന്ന ചടങ്ങ് ഞായറാഴ്ച രാവിലെ 8.30 നും 9.30 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ അരങ്ങിൽ അടിയന്തിരത്തോടെ ആചാര പൂർവ്വം നടന്നു. ചടങ്ങിൽ ക്ഷേത്രംആചാരക്കാരും കോയ്മമാരുംകമ്മിറ്റി അംഗങ്ങളും ക്ഷേത്രം വാല്യക്കാരുംനാട്ടുകാരും സന്നിഹിതരായിരുന്നു.







