സ്ഥലം വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് 26,35,300 രൂപ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്

Screenshot
പഴയങ്ങാടി: വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും പല തവണകളായി26,35 ,300 രൂപയോളം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മാടായി ബീവി റോഡിലെ തുന്തക്കാച്ചി ഹൗസിൽ ടി. റഹ്‌മ (42)യുടെ പരാതിയിലാണ് പാപ്പിനിശേരിയിലെ മുഹസിർ, ഭാര്യജമീലത്ത് ഫുഹൈമജഹാൻ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനും പോലീസ് കേസെടുത്തത്. 2025 മാർച്ച് മാസം മുതൽ 2026 ജൂൺ 19 വരെയുള്ള കാലയളവിൽ പരാതിക്കാരിക്ക്സ്ഥലം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ പലതവണകളായി അക്കൗണ്ടു വഴിയും നേരിട്ടും 26,35,300 രൂപ വാങ്ങി വഞ്ചിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.







