പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Screenshot
തളിപ്പറമ്പ്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് പട്ടുവം കാവുങ്കലിലെ വയോധിക മരണപ്പെട്ടു. നമ്പറോൻ നാരായണി (77) ആണ് മരിച്ചത്. ഏപ്രിൽ 26-നാണ് വീടിന് സമീപത്ത് വെച്ച് ഇവർക്ക് പാമ്പ് കടിയേറ്റത്. ഉടൻതന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.







