LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 7, 2026

യുവാവിനെ മർദ്ദിച്ച ഏഴു പേർക്കെതിരെ കേസ്

0
img_9752
Spread the love

തളിപ്പറമ്പ : വെബ് സീരിസിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൃശൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ നെടുപുഴ പനംമുക്ക് സ്വദേശി ചിറയത്ത് ഹൗസിൽ അരുൺ സി തോമസിൻ്റെ (32) പരാതിയിലാണ് ശ്യാം, നന്ദകുമാർ, വിഷാൽ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റു നാലു പേർക്കുമെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 18 ന് രാത്രി 9മണിക്ക് തളിപ്പറമ്പ് തമ്പുരാൻ നഗറിൽ വസുദേവപുരം ക്ഷേത്രത്തിനു സമീപം കുളത്തിനടുത്ത് വെച്ചാണ് സംഭവം. കുളത്തിന് സമീപം നിൽക്കുന്നത് കണ്ടു ചോദിച്ചതുമായി ബന്ധപ്പെട്ടിട്ടുണ്ടായ വാക്തർക്കമാണ് സംഭവത്തിന് കാരണം. പ്രതികൾ പരാതിക്കാരനെ മർദ്ദിക്കുകയും ഫോൺ പിടിച്ചു വലിച്ചതിൽ ഡിസ്പ്ലേ തകർന്നതിൽ 25000 രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!