മുണ്ടേരി പടന്നോട്ട് രമേശ് ഭവനിൽ എം.പി ജാനകി അമ്മ (90) അന്തരിച്ചു

മുണ്ടേരി: മുണ്ടേരി പടന്നോട്ട് രമേശ് ഭവനിൽ പരേതനായ കാലിക്കോടൻ കണ്ണൻ നമ്പ്യാരുടെ ഭാര്യ എം.പി ജാനകി അമ്മ അന്തരിച്ചു. മക്കൾ: രഘൂത്തമൻ എം.പി (മുണ്ടേരി ഗ്രാമപഞ്ചായത്ത് മെമ്പർ), വാസുദേവൻ എം.പി (റിട്ട- അസ്സിസ്റ്റന്റ് കമ്മീഷണർ കസ്റ്റംസ്), രമേശൻ എം.പി (കോർപ്പറേഷൻ ബാങ്ക് ചീഫ് മാനേജർ ബംഗ്ലൂരു) മരുമകൾ: കനകമണി, പ്രമീള, പരേതയായ മിനി. സംസ്കാരം 16/04/19 ചൊവ്വ2 മണിക്ക് പയ്യാമ്പലം പൊതുശ്മശാനം

Advertisements

കണ്ണൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.വി വത്സലൻ (70) നിര്യാതനായി

കണ്ണൂർ: കണ്ണൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പള്ളിക്കുന്ന് മണ്ഡലം സെക്രട്ടറിയുമായിരുന്ന വി.വി വത്സലൻ (70) നിര്യാതനായി ഭാര്യ: സുജാത. മക്കൾ: സുഭാഷ്, ജിതേഷ്, അമ്യത സംസ്കാരം ഉച്ചയ്ക്ക് 3 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

മുഴപ്പിലങ്ങാട് ബീച്ചിൽ മൈസൂർ സ്വദേശി മുങ്ങി മരിച്ചു

എടക്കാട്: ബീച്ചിൽ കടലിൽ മുങ്ങി മൈസൂർ സ്വദേശി മരണപ്പെട്ടു. കുടുംബ സമേതം ബീച്ച് സന്ദർശിക്കാനെത്തിയ 45 കാരനാണ് അൽപസമയം മുമ്പ് മുങ്ങിപ്പോയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

തലശ്ശേരി സൈദാർ പള്ളിക്ക് സമീപം ഹാജിബാഗിലെ പൂമ ഹജ്ജുമ്മ നിര്യാതയായി

തലശ്ശേരി:സൈദാർ പള്ളിക്ക് സമീപം ഹാജിബാഗിലെ നാലകത്ത് പുതിയപുരയിൽ പൂമ ഹജ്ജുമ്മ (85) നിര്യാതയായി. Continue reading

പയ്യന്നൂരിൽ കുറുക്കൻ കടിച്ച നിലയിൽ മൃതദേഹം

പയ്യന്നൂർ ഒളവറ പാലത്തിന് സമീപം കുറുക്കൻ കടിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. Continue reading

കണ്ണൂർ അലവിൽ കല്ലടത്തോടിന് സമീപം ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

അലവിൽ കല്ലടത്തോട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. Continue reading

കെ.എം മാണി അന്തരിച്ചു

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയും

ചെത്തു തൊഴിലാളി തെങ്ങിൽ നിന്നു വീണു മരിച്ചു

നാറാത്ത്: ചെത്തു തൊഴിലാളിയായ ഓണപറമ്പിലെ പാറേത്ത് വീട്ടിൽ ബൈജു (36) ജോലിക്കിടെ തെങ്ങിൽ നിന്നു വീണു മരിച്ചു.. കല്ലൂരി കടവിൽ വച്ചായിരുന്നു അപകടം നടന്നത്.ഭാര്യ: ഷിംന മകൾ :- ആര്യനന്ദ. പരേതനായ പാറേത്ത് വത്സന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങൾ:- ലിജു, ഷിജു, വിജിൽ.
ശവസംസ്കാരം ഇന്ന് ( ചൊവ്വാഴ്ച ) 9.30 ന് ഓണപറമ്പ് സമുദായ ശ്മശാനത്തിൽ.

തളിപ്പറമ്പ നാടുകാണിയില്‍ വാഹനാപകടം; ഗൃഹനാഥ മരണപ്പെട്ടു

തളിപ്പറമ്പ: നാടുകാണിയില്‍ ബസ് ഇടിച്ച് ഗൃഹനാഥ മരണപ്പെട്ടു എളമ്പേരംപാറ സോമില്‍ പരിസരത്ത് താമസക്കാരിയായ കെ കെ നഫീസ (60)യാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം
നാടുകാണി അല്‍മഖറില്‍ നടക്കുന്ന ദിക്‌റ് മജ്‌ലിസില്‍ പങ്കെടുക്കുന്നതിന്നായി അയല്‍വാസിയായ സ്ത്രീയോടൊപ്പം ഒട്ടോറിക്ഷയില്‍ യാത്ര ചെയ്ത് സ്റ്റോപ്പില്‍ ഇറങ്ങി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിന്നിടയില്‍ തളിപ്പറമ്പില്‍ നിന്നും ആലക്കോട് വഴി ചെറുപുഴയിലേക്ക് പോവുകയായിരുന്ന ഏഞ്ചല്‍ ബസ് തട്ടി തെറിപ്പിക്കുകയായിരുന്നു. ഓടി കൂടിയ ജനങ്ങള്‍ ഉടന്‍ തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തളിപ്പറമ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി ഭര്‍ത്താവ്: പരേതനായ പി പി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ മക്കള്‍: സ്വിദ്ദീഖ് (ഖത്തര്‍) സകരിയ്യ(മസ്‌ക്കറ്റ് ) ആയിഷാബി, സുമയ്യ, സ്വഫൂറ മരുമക്കള്‍: ഹന്നത്ത്, ജമീല, മഹ്മൂദ് ബാഖവി, മശ്ഹൂദ്, മുഹമ്മദ് കുഞ്ഞി.മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് മോര്‍ച്ചറിലേക്ക് മാറ്റി.

ഉളിക്കലിനടുത്ത് ആട്ടറഞ്ഞിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഇരിട്ടി : ഉളിക്കലിനടുത്ത് ആട്ടറഞ്ഞിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കോക്കാട്ടെ അഴകപ്പള്ളിൽ ജയദേവൻ (48) ആണ് മരിച്ചത്. കേരളകൗമുദി ഉളിക്കൽ ലേഖകനും ഉളിക്കൽ പ്രസ്‌ഫോറം സിക്രട്ടറിയുമായി പ്രവർത്തിച്ചു വരികയായിരുന്നു . ഓട്ടോറിക്ഷാ തൊഴിലാളിയൂണിയൻ (സി ഐ ടി യു ) ഉളിക്കൽ യൂണിറ്റ് സിക്രട്ടറിയാണ്.
ശനിയാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അപകടം. ആട്ടറഞ്ഞിയിൽ നിന്നും ഉളിക്കലിലേക്ക് വരികയായിരുന്നു ജയദേവൻ ഓടിച്ചിരുന്ന ഓട്ടോ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ഇരിട്ടയിലെയും തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ ചക്രപാണി- സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ : രാജാമണി. മക്കൾ: അനുശ്രീ (സി എ വിദ്യാർത്ഥിനി), രാംജിത്ത് (ഡിഗ്രി വിദ്യാർത്ഥി). സഹോദരങ്ങൾ : ജയപ്രകാശം, ജയനി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്ച വീട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.