അഴീക്കൽ ഭാനുവുഡിന് സമീപം താമസിക്കുന്ന ചെറിയാണ്ടീലകത്ത് അബ്ദുൾ ഖാദർ അന്തരിച്ചു

അഴീക്കൽ ഭാനുവുഡിന് സമീപം താമസിക്കുന്ന ചെറിയാണ്ടീലകത്ത് അബ്ദുൾ ഖാദർ (68) അന്തരിച്ചു. Continue reading

Advertisements

തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

പയ്യാവൂർ: തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. പയ്യാവൂർ പൈസക്കരി ഏറ്റുപാറയിലെ തൊട്ടിയിൽ ജോസഫ് (60) ആണ് മരിച്ചത് രാവിലെ പതിനൊന്നരയോടെയാണ് സംഭവം ചെമ്പേരി എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ പറമ്പിൽ മെഷീൻ ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തട്ടിയ ആലയിൽ നിന്ന് ഷോക്ക് ഏൽകുകയായിരുന്നു വിവരമറിഞ്ഞെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടു.

മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി ത്രേസ്യാമ്മയാണ് ഭാര്യ പ്രിയ, ജോയൽ എന്നിവർ മക്കളാണ്.

ഇന്നലെ ചാലിൽ വച്ച് കാണാതായ കൊളച്ചേരി സ്വദേശി യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തി

കൊളച്ചേരി: ഇന്നലെ ചാലിൽ വച്ച് കാണാതായ കൊളച്ചേരി സ്വദേശി യുവാവിന്റെ മൃതദേഹം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തി. കൊളച്ചേരി സ്വദേശി പുത്തൻ പുരയിൽ ജിതിൻ രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബൈക്കും ബാഗും കടപ്പുറത്തുപേക്ഷിച്ച് ഇന്നലെ ചാലിൽ വച്ച് കാണാതാവുകയായിരുന്നു.
ജേഷ്ഠനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്നുള്ള പരിശോധനയിലാണ് ഇന്ന് രവിലെ മൃതദേഹം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തിയത്.ഇന്നലെ മുതൽ നാട്ടുകാരും ഫയർഫോഴ്സും പോലീസും തിരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

സ്ഥാപന ഉടമകളുടെ പീഡനം ആരോപിച്ച് വിഷം കഴിച്ച യുവാവ് മരിച്ചു

പയ്യന്നൂര്‍: സ്ഥാപന ഉടമകളുടെ പീഡനത്താലുണ്ടായ സാമ്ബത്തിക ബാധ്യത ആരോപിച്ച്‌ വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. വെള്ളൂര്‍ കണിയേരിയിലെ കുഞ്ഞമ്ബു ഗുരുക്കളുടെ മകന്‍ മോലോത്ത് വളപ്പില്‍ മണി(40)യാണ് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ മരിച്ചത്. ഈ മാസം 13ന് രാത്രി ഒമ്ബതിനാണ് കണിയേരിയിലെ വീട്ടില്‍ വച്ച്‌ ഇയാള്‍ വിഷം കഴിച്ചത്.എടാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ മണിക്ക് സ്ഥാപനത്തില്‍ സാമ്പത്തിക ബാധ്യതയുണ്ടെന്ന് പറഞ്ഞ് സ്ഥാപനയുടമകള്‍ വീട്ടിലെത്തി എഴുതി ചെക്കുകള്‍ ഒപ്പിടുവിച്ചിരുന്നുവെന്നും കുടുംബസ്വത്തിന്‍റെ ആധാരം കൊണ്ടുപോയെന്നും ചികിത്സക്കിടയില്‍ മണി പോലീസിന് മൊഴി നല്‍കിയിരുന്നു. മരണം സംബന്ധിച്ച്‌ ബന്ധുക്കള്‍ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. . ഭാര്യ: ജോളി. മക്കള്‍: ആവണി, അനുഷ. സഹോദരങ്ങള്‍: മധു, ഉഷ, ബാബു, സുകേഷ്.

വളപട്ടണം പാലത്തിനു മുകളി നിന്നും അജ്ഞാതൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

കണ്ണൂർ: വളപട്ടണം പാലത്തിനു മുകളി നിന്നും 60/65 പ്രായം തോന്നിക്കുന്ന അജ്ഞാതൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ച ഒരു മണിയോടെ യായിരുന്നു സംഭവം പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു എന്ന് പരിസരവാസികൾ. ഉടൻ തന്നെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപട്ടണം പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു മോർച്ചറിയിൽ സൂക്ഷിച്ചു. മൃതദേഹം തിരിച്ചറിയുന്നവർ വളപട്ടണം പോലീസ് സ്റ്റേഷനുമായോ ജില്ലാ ആശുപത്രിയുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. Continue reading

കണ്ണൂർ വാരത്ത് കാറുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; 4 പേർക്ക് പരിക്ക്

കണ്ണൂർ : അർദ്ധരാത്രിക്ക് ശേഷം വാരത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. Continue reading

കൊളച്ചേരിസർവ്വീസ് സഹകരണ ബേങ്ക് റിട്ട: ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കുഞ്ഞമ്പു (മോഹൻഡി )(66) നിര്യാതനായി

കൊളച്ചേരി: കൊളച്ചേരിസർവ്വീസ് സഹകരണ ബേങ്ക് റിട്ട: ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കുഞ്ഞമ്പു (മോഹൻഡി )(66)
നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുധീർ, സുഭാഷ്, സുജിത്ര.

സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ.

66
Sudheer
Subhash
Sujithra
Wife… Leela

കെട്ടിടത്തില്‍നിന്ന്‌ വീണ് നിര്‍മാണ തൊഴിലാളി മരിച്ചു

കണ്ണൂർ: കൂത്തുപറമ്ബില്‍ കെട്ടിടത്തില്‍നിന്ന് വീണു നിര്‍മാണ തൊഴിലാളി മരിച്ചു. മട്ടന്നൂര്‍ തെരൂര്‍ പാലയോട്ടെ ഹര്‍ഷം ഹൗസില്‍ പട്ട്വത്തി ഹരിദാസ (61) നാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണു സംഭവം. ടൗണിനു സമീപം ഗോകുലത്തെരുവിലെ കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിനു സമീപത്തെ കെട്ടിടത്തിത്തിന്‍റെ ഒന്നാംനിലയില്‍ റൂഫിംഗ് ജോലിയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശൈലജ. മക്കള്‍:ഹര്‍ഷ, ഹിറോസ്.

കണ്ണൂരിൽ നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങുന്നത് കണ്ട് ഡ്രൈവർ ചാടി കയറുന്നതിനിടയിൽ കാൽ തെന്നി വീണ് മരണപ്പെട്ടു

കണ്ണൂർ: കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിന് സമീപത്തുള്ള പാർസൽ സർവീസിന് മുന്നിൽ നിർത്തിയിട്ട ലോറി നിരങ്ങി നീങ്ങുന്നത് കണ്ട് അതേ വാഹനത്തിൻറെ ഡ്രൈവർ ഉളിക്കൽ തേർ മല സ്വദേശി പന്തലാങ്കൽ സിജോ ലോറിയിൽ ചാടി കയറുന്നതിനിടയിൽ കാൽ തെന്നി വീണ് മരണപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രിയിൽ.