മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺഗ്രസ്സ് നേതാവ് റോസമ്മ ചാക്കോ(93) മുൻ എം.എൽ.എ അന്തരിച്ചു. സംസ്കാരം 17.03.2019 ഞായർ ഉച്ചതിരിഞ്ഞ് 2.30 ന് തോട്ടക്കാട് സെസ്റ്റ് ജോർജ് കാത്തലിക്ക് ചർച്ചിൽ.

1927 മാർച്ച് 17ന് സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി ജനിച്ചു. ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തി. 1960–63 കാലയളവിൽ കെപിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

മഹിള കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായിരുന്ന റോസമ്മ ചാക്കോയുടെ മരണത്തിൽ ശശി തരൂർ എം.പി അനുശോചിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ടു നിന്ന വനിതാ നേതാവായിരുന്നു റോസമ്മ ചാക്കോ. സങ്കുചിത, സ്വാർത്ഥ താൽപ്പര്യങ്ങൾ കണക്കാക്കാതെ ജനങ്ങളുടെ പൊതുനന്മ മുൻ നിർത്തി പ്രവർത്തിച്ചതുകൊണ്ടാണ് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് നിയമസഭാ യിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ കഴിഞ്ഞതെന്നും ശശി തരൂർ അനുസ്മരിച്ചു.

Advertisements

കണ്ണൂർ ജില്ലാആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാൽ AEGCTകണ്ണൂർ തെരുവിലെ മക്കൾ കമ്മറ്റി ഏറ്റെടുത്തു സംസ്കരിച്ചു

കണ്ണൂർ: 21/02/2019നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ടെത്തിയ സൈദ് അഹമ്മദ് (65)എന്നയാളെ കണ്ണൂർ ഫയർ സ്റ്റേഷന് ഉദ്യോഗസ്ഥരും AEGCT കണ്ണൂർ തെരുവിലെ മക്കൾ ചാരിറ്റി കമ്മറ്റി പ്രവർത്തകരും ചേർന്ന് കണ്ണൂർ ഗവർമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. MM 2 വാർഡിൽ അഡ്മിറ്റ് ചെയ്തു ചികിത്സ നടത്തി. 03/03/2019 നു മരണപ്പെടുകയും അന്ന് മുതൽ ഇന്ന് വരെ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു
മൃതദേഹം ബന്ധുക്കൾ ആരും തന്നെ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാൽ AEGCT കണ്ണൂർ തെരുവിലെ മക്കൾ ചാരിറ്റി കമ്മറ്റി സെക്രട്ടറി റഫീഖ് അഴീക്കോട് പ്രസിഡണ്ട് സമജ് കമ്പിൽ എന്നിവരുെ നേത്രത്വത്തിൽ മൃതദേഹം കണ്ണൂർ സിറ്റി ജുമാ മസ്‌ജിദ്‌ കബർ സ്ഥാനിൽ കബറടക്കി
കമ്മറ്റി പ്രവർത്തകർ സവാദ് മയ്യിൽ, മൊയ്ദീൻ പൂതപ്പാറ, അനൂപ് കമ്പിൽ, അബൂബക്കർ എടക്കാട്, മുജീബ്, നൗഷാദ്, ബഷീർ അഴീക്കോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഡോ.എം.വി.വിഷ്ണു നമ്പൂതിരി നിര്യാതനായി.

പയ്യന്നൂര്‍:അദ്ധ്യാപകന്‍,നാടന്‍ കലാഗവേഷകന്‍,ഗ്രന്ഥകര്‍ത്താവ്,ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പയ്യന്നൂര്‍ കുന്നരുവിലെ ഡോ.എം.വി.വിഷ്ണു നമ്പൂതിരി(80)നിര്യാതനായി. Continue reading

കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ ഇന്നു രാവിലെ 7.30 ന് കാറും ലോറിയും കൂട്ടിയിടിച്ച് Continue reading

കണ്ണൂർ താണ റോഷ്നാസിൽ C K അബ്ദുൽ ഹമീദ് നിര്യാതനായി

കണ്ണൂർ താണ റോഷ്നാസിൽ C K അബ്ദുൽ ഹമീദ് (72) നിര്യാതനായി. Continue reading

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണാടിപറമ്പ് :കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ സജീവ കോൺഗ്രസ് പ്രവർത്തകനായ ധനേഷ് നാരായൺ (37)കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് Continue reading

കാട്ടാമ്പള്ളി കോട്ടക്കുന്നിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

കാട്ടാമ്പള്ളി: ഇന്ന് വൈകുന്നേരം കാട്ടാമ്പള്ളി കോട്ടക്കുന്ന് വെച്ചുണ്ടായ അപകടത്തിൽ
കാട്ടാമ്പള്ളിയിൽ താമസിക്കുന്ന മജീദ് മാട്ടൂൽ എന്നവരുടെ മകൻ മാജിദ് എൻ.പി (20) ആണ് മരണപെട്ടത് കൂടെ യാത്ര ചെയ്ത മുഹമ്മദ് ഫയാസിനെ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി പള്ളിപ്പറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന റുക്സാന ബസ്സും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.നാട്ടുകാർ ഉടൻ തന്നെ കൊയിലി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

നാറാത്ത് കോളങ്കട നടുവിലെ വീട്ടിൽ നളിനി (72) അന്തരിച്ചു

നാറാത്ത്: നാറാത്ത് കോളങ്കട നടുവിലെ വീട്ടിൽ നളിനി (72) അന്തരിച്ചു .പള്ളിക്കുന്നിലെ കമ്പ്യൻ വളപ്പിൽ വിജയൻ നായർ ആണ് ഭർത്താവ്. കെ.എൻ .അജയൻ , ജ്യോതി എന്നിവർ മക്കളാണ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 3.00 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .

ചെറുപുഴ ആലക്കോട് മലയോര ഹൈവേയിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു

ചെറുപുഴ – ആലക്കോട് മലയോര ഹൈവേ യിൽ കല്ലങ്കോട് ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരു മരണം. Continue reading

ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയനായിരുന്ന ഉത്തമൻ പാപ്പിനിശ്ശേരി ( 69) അന്തരിച്ചു

പാപ്പിനിശ്ശേരി: ബാലസാഹിത്യ രംഗത്ത് ശ്രദ്ധേയനായിരുന്ന ഉത്തമൻ പാപ്പിനിശ്ശേരി ( 69) അന്തരിച്ചു.
ഇന്ന് വൈകുന്നേരം 5 മണിയോടെ പാപ്പിനിശ്ശേരി കരിക്കൻ കുളത്തിന് സമീപത്തെ വീട്ടിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം.
1950ൽ, കുഞ്ഞിരാമന്റെയും മാണിക്കത്തിന്റെയും മകനായി ജനിച്ചു.
1969 ൽ പ്രൈമറി സ്ക്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
പാപ്പിനിശ്ശേരി വെസ്റ്റ് ഗവ.യു പി സ്ക്കൂൾ പ്രധാനാധ്യാപകനായി 2005 ൽ വിരമിച്ചു.
പാപ്പിനിശ്ശേരിയുടെ പൊതുരംഗത്ത് സക്രിയമായിരുന്ന ഉത്തമൻ മാസ്റ്റർ CPIM ധർമക്കിണർ ഒന്ന് ബ്രാഞ്ച് മെമ്പറാണ്.. KSTA നേതാവായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി, പാപ്പിനിശ്ശേരി പുത്തലത്ത് മോഹനൻ സ്മാരക വായനശാലാ പ്രസിഡന്റ്, പാപ്പിനിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അടുത്ത കാലത്ത്, ശാരീരിക ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പങ്കെടുക്കാൻ കഴിയുന്ന പരിപാടികളിലെല്ലാം സജീവമായിരുന്നു ഉത്തമൻ മാഷ്.
എഴുത്തിന്റെ ലോകത്ത് ഇപ്പോഴും സജീവമാണ്.

നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. അവർ മനുഷ്യർ, യക്ഷിപ്പാല, വീട് ഇല്ലാതാകുന്നു, താമരപ്പൂവ്, അൽഭുതപ്പന്ത്, ഒരമ്മ പെറ്റ മക്കൾ, ബാലുവിന്റെ സ്വപ്നങ്ങൾ, നെല്ലിക്ക, മയൂരി , ടോമി, സസ്യങ്ങൾ നമ്മുടെ രക്ഷിതാക്കൾ, നൈൻ ത് ബി, കുട്ടികളുടെ അഴീക്കോട്, കണ്ണന്റെ വഴികൾ, പാറുക്കുട്ടി തുടങ്ങി നിരവധി കൃതികൾ ഉത്തമൻ മാസ്റ്റരുടെ തൂലികയിൽ പിറന്നു.
നിരവധി അവാർഡുകളും മാഷെ തേടിയെത്തി. 1981 ൽ അവർ.മനുഷ്യർ എന്ന കൃതിക്ക് കേന്ദ്ര വിദ്യാഭ്യാസ – സാംസ്കാരിക വകുപ്പ് അവാർഡ്, 1987 ൽ മികച്ച കഥയ്ക്കുള്ള ആ ശ്രയ ബാലസാഹിത്യ അവാർഡ് , 1999 ൽ ‘ താമരപ്പൂവ് ‘ എന്ന കൃതിക്ക് പി ടി ഭാസ്കര പണിക്കർ അവാർഡ്, 2002 ൽ ‘ മയൂരി ‘ ക്ക് അധ്യാപക കലാ- സാഹിത്യ അവാർഡ് എന്നിവയെല്ലാം കിട്ടി. ദേശാഭിമാനി വാരിക അടക്കം
നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബാലസാഹിത്യ കൃതികൾ എഴുതിയിട്ടുണ്ട്.
ഭാര്യ: സാവിത്രി
മക്കൾ : ജിഷ, പ്രിയേഷ്, പ്രീജേഷ്, പ്രജിഷ
മരുമക്കൾ: വിനോദ് (മേലേ ചൊവ്വ) ,ബിജു (ശ്രീകണ്ഠപുരം), ജംഷ (കോയ്യോട്)
സഹോദരൻ: വി.വി പവിത്രൻ (റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ)
ശവ സംസ്കാരം രാവിലെ 11 മണിക്ക്.