കണ്ണൂർ മേലെചൊവ്വ തുഞ്ചത്താചാര്യ സ്കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു

കണ്ണൂർ: മേലെചൊവ്വ വൈദ്യർ പീടിക തുഞ്ചത്താചാര്യ സ്കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു. കാപ്പാട് സ്വദേശി ജാബിർ ആണ് മരണപ്പെട്ടത്
കണ്ണൂർ മേലെ ചൊവ്വ വൈദ്യർപീടികക്കു സമീപമാണ് അപകടം ഉണ്ടായത് മുണ്ടേരി ഭാഗത്തേക്ക് പോകുന്ന അഭിരാമി ബസ്സും KL 13 – 5787 ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു
രാത്രി ഏഴു മുപ്പതോടെയാണ് അപകടം ഉണ്ടായത്

Advertisements

കൊയിലി ഭാസ്കരൻ  അന്തരിച്ചു ; ശവസംസ്കാരം നാളെ

കൊയിലി ഹോസ്പിറ്റൽ സ്ഥാപകനും മാനേജിംങ് പാർട്ടണറുമായ കൊയിലി ഭാസ്കരൻ (82) അന്തരിച്ചു. ഭാര്യ ശാന്ത കസ്തൂരി.

മക്കൾ:- പരേതനായ ഡോ.പ്രമോദ്, പ്രീത, പ്രദീപൻ. മരുമക്കൾ : ഡോ.സുരേഷ് ,സുലോചന. Continue reading

തന്നട തോട്ടത്തിൽ സാദത്ത് നിര്യാതനായി

തന്നട തോട്ടത്തിൽ സാദത്ത് (48) നിര്യാതനായി. Continue reading

താഴെചൊവ്വ ഗേറ്റിന് സമീപം ബൈക്കിന് പിന്നിൽ ലോറി ഇടിച്ചു ഒരാൾ മരിച്ചു

താഴെചൊവ്വ ഗേറ്റിന് സമീപം ബൈക്കിന് പിന്നിൽ ലോറി ഇടിച്ചു ഒരാൾ മരിച്ചു. Continue reading

കക്കാട് ശാദുലിപ്പളളി അത്ത ഹൗസിൽ സഫ് വാന (24) നിര്യാതയായി

കക്കാട്: ശാദുലിപ്പളളി അത്ത ഹൗസിൽ സഫ് വാന (24) നിര്യാതയായി. ഭർത്താവ് അസ്ഹറുദ്ദീൻ.മക്കൾ.ആയിഷ, ഷസ് വ. പിതാവ്. ബഷീർ. മാതാവ്.സൈബുന്നിസ. സഹോദരങ്ങൾ. ഹിബ, തൻവീർ, സഹദ്. ഖബറടക്കം കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മയ്യിൽ:മുല്ലക്കൊടി നണിച്ചേരിക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വി.കെ സാബിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത് നണിച്ചേരിക്കടവിന്റ അടുത്തുള്ള കേൾ തുരുത്തിയിലാണ് മൃതദേഹം പൊങ്ങിയത്.തിരച്ചിൽ സംഘം രാവിലെ നടത്തിയ തിരച്ചിലിലാണ് ബോഡി കണ്ടെത്തിയത്.കഴിഞ്ഞ ദിവസം സഹോദരന് വാട്സ് ആപ്പ് സന്ദേശം അയച്ച് പുഴയിൽ ചാടുകയായിരുന്നു.

വടകരയിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ഇരിട്ടി: ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിലാണ് ഇരിട്ടി സ്വദേശിയായ ഡ്രൈവർ മരിച്ചത്. Continue reading

തെങ്ങ് മുറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട തൊഴിലാളി മരിച്ചു.

പാനൂർ:തെങ്ങുമുറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട തൊഴിലാളി മരിച്ചു. ചമ്പാട് പുഞ്ചക്കരയിൽ പച്ചേന്റവിടെ ചന്ദ്ര കുമാറാ(52) ണ് മരിച്ചത്.
കഴിഞ്ഞ 31ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലും ചികിത്സ നടത്തിയെകിലും തിങ്കളാഴ്ച്ച പുലർച്ചയോടെ മരണ പ്പെടുകയായിരുന്നു. തെങ്ങിന്റെ മുകളിൽ കയറി മേൽഭാഗം മുറിച്ചു മാറ്റുന്നതിനിടയിൽ താഴ് ഭാഗം ഇളകി കടപുഴകി വീഴുകയായിരുന്നു. സുരക്ഷിതത്വത്തിനു വേണ്ടി ശരീരം തെങ്ങുമായി ബന്ധിച്ചു കെട്ടിയതിനാൽ രക്ഷപ്പെടാനും സാധിക്കാതെയായി. പരേതരായ പാച്ചേന്റെവിടെ ഗോപാലന്റെയും കുഞ്ഞി മാതയുടെയും മകനാണ്. ഭാര്യ:അജിത ബേബി.
മക്കൾ: അനുശ്രീ
(വിദ്യാർത്ഥി, കോളേജ് ഓഫ് കൊമേഴ്സ് ),ആദിത്ത് ( വിദ്യാർത്ഥി, മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്ക്കൂൾ). സഹോദരങ്ങൾ: നാണി, വാസു, ശാന്ത, ശൈലജ, ലീല, പരേതരായ നാണു, ദേവി.

മുഴപ്പിലങ്ങാട് യു പി സ്കൂൾ റിട്ടേർഡ് ഹെഡ് മാസ്റ്റർ സി ഭാസ്കരൻ അന്തരിച്ചു

ചൊവ്വ പാതിരപ്പറമ്പിൽ സി ഭാസ്കരൻ (വയസ് 82)(റിട്ടേർഡ് ഹെഡ് മാസ്റ്റർ മുഴപ്പിലങ്ങാട് യു പി സ്കൂൾ) അന്തരിച്ചു. Continue reading

പാപ്പിനിശ്ശേരി ചന്ദ്രോത്ത് കമലാക്ഷി അമ്മ (78) നിര്യാതയായി

വെള്ളിക്കീൽ: പാപ്പിനിശ്ശേരി ചന്ദ്രോത്ത് കമലാക്ഷി അമ്മ (78) നിര്യാതയായി. ഭർത്താവ് പരേതനായ തീയ്യഞ്ചേരി നടുവിലെ വീട്ടിൽ അനന്തൻ നമ്പ്യാർ.
മക്കൾ: ഇന്ദിര, ജയപ്രകാശ് (ദുബൈ), സുജാത, ജയപ്രഭ
മരുമക്കൾ: എ.വി.ഉണ്ണി (ബിസിനസ്സ്), രാധാകൃഷ്ണൻ, ഇന്ദു, പരേതനായ ഇ.പി.കൃഷ്ണൻ നമ്പ്യാർ
സഹോദരങ്ങൾ: ഗോവിന്ദൻ നമ്പ്യാർ, രാധാകൃഷ്ണൻ നമ്പ്യാർ, പുരുഷോത്തമൻ നമ്പ്യാർ, കുഞ്ഞി പാർവ്വതി അമ്മ, പരേതനായ പി.സി.നാരായണൻ നമ്പ്യാർ, പരേതയായ രോഹിണി അമ്മ, രാധാമണി അമ്മ
ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് പാന്തോട്ടം സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു