LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 10, 2026

കുടുംബ സംഗമവും ആദരം സമ്മാന വിതരണവും 14ന്

0
2e512da9-2b56-4ef6-ad8a-8e340778ceca
Spread the love

പയ്യന്നൂർ: വിദ്വാൻ ഏ.കെ. കൃഷ്ണൻ മാസ്റ്റർ സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ആദരവും സമ്മാന വിതരണവും 14 ന് നടക്കും. ശനിയാഴ്ച രാവിലെ 10.30 മണി മുതൽപെരുമ്പയിലെ വിദ്യാമന്ദിർ കോളേജിൽ നടക്കുന്ന പരിപാടിയിൽ ഡോ. ഇ. ശ്രീധരൻ സ്വാഗതഭാഷണം നടത്തും. സദനം നാരായണൻ്റെ അധ്യക്ഷതയിൽ ഡോ. വി. സി. രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഭാരത് സേവക് സമാജ് അവാർഡ് നേടിയ റിട്ട. ഡെപ്യൂട്ടി ഡയരക്ടർ പി എം ദാമോദരൻ അടിയോടിയെ ചടങ്ങിൽ ആദരിക്കും .ഏ.കെ. രാമകൃഷ്‌ണൻ മാസ്റ്റർ സ്മാരക ലേഖന മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡ്
വിതരണം മലയാള ഭാഷാ പാഠശാല അധ്യക്ഷൻടി.പി. ഭാസ്‌ക്കരപ്പൊതുവാൾ നിർവ്വഹിക്കും. ചടങ്ങിന് കെ.പി. വിജയകൃഷ്ണൻ നന്ദിയും പറയും.

11.30 മണിക്ക് ഹെൽത്ത് ഇൻസ്പെക്ടർഏ.വി സന്തോഷ് കുമാർ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!