കണ്ണൂർ മുണ്ടയാട് ‘വനമാല’യിൽ എൻ ഗായത്രി സംഗീത ( 51) നിര്യാതയായി

കണ്ണൂർ മുണ്ടയാട് ‘വനമാല’യിൽ എൻ ഗായത്രി സംഗീത ( 51) നിര്യാതയായി. ഭർത്താവ് -ജില്ലാ ബാങ്ക് റിട്ടയർഡ് ജനറൽ മാനേജർ എ കെ പുരുഷോത്തമൻ. ചെനേപ്രത്ത് കുഞ്ഞും വീട്ടിൽ വേണുഗോപാലൻ നമ്പ്യാരുടെയും നീലിയത്ത് പുതിയാറമ്പറത്ത് മൃണാളിനിയുടെയും മകളാണ്. ശവസംസ്കാരം നാളെ ( 4 /12/19) രാവിലെ 11 മണിക്ക് കീച്ചേരി സമുദായ ശ്മശാനത്തിൽ.

Advertisements

പാപ്പിനിശ്ശേരി ചന്ദ്രോത്ത് കമലാക്ഷി അമ്മ നിര്യാതയായി

വെള്ളിക്കീൽ: പാപ്പിനിശ്ശേരി ചന്ദ്രോത്ത് കമലാക്ഷി അമ്മ (78 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ തീയ്യഞ്ചേരി നടുവിലെ Continue reading

യുവതിദുരൂഹസാഹചര്യത്തൽമരിച്ചനിലയിൽ ;ആത്മഹത്യയെന്ന്പോലീസ്

കാടിച്ചിറയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത് ആത്മഹത്യയെന്ന് പോലീസ്.
പി.എം.ശങ്കരൻറേയും പരേതയായ അമ്മാളുവിൻറേയും മകൾ പാലയാട്ടെ ,കെ.നിഷ(34)നെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.കാടാച്ചിറ നജ്മ കോട്ടേഴ്സിലായിരുന്നു സംഭവം. മമ്പറം സ്കൂളിൽ പഠിക്കുന്ന ഷാൻ,ഷൈൻ,എന്നിവർ മക്കളാണ്.നിഷയുടെ ബന്ധു വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വരെ കുട്ടികൾ .ബുധനാഴ്ച വൈകിട്ട് സ്കൂൾ കഴിഞ്ഞ് അമ്മയെ കാണാൻ വീട്ടിൽ വന്നപ്പോൾ അമ്മയെ കണ്ടില്ലെന്ന് പറയുന്നു.തുടർന്ന് നാട്ടുകാരും അയൽവാസികളും നടത്തിയ അന്വോഷണത്തിൽ വീട് അകത്ത് നിന്നും പൂട്ടിയതായി മനസ്സിലായി.വാതിൽ തല്ലിപ്പൊളിച്ചപ്പോൾ നിഷ
വീടിനുള്ളിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.ബുധനാഴ്ച അർധരാത്രിയോടെയായീരുന്നു സംഭവം.
ഉടനെ എടക്കാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു,

കസേരയിൽ ഇരുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

എന്നാൽ തൂങ്ങിയ കയറും മറ്റും കണ്ടത് മറ്റൊരു മുറിയിലായിരുന്നു,ഇത് കയർ പൊട്ടിയത് കാരണം വെപ്രാളത്തിൽ അടുത്ത മുറിയിലെത്തിയതാവാമെന്നാണ് നിഗമനം.സംശയം തോന്നിയത് കാരണം വിശദമായ അന്വോഷണത്തിനൊടുവിലാണ് പോസ്റ്റു മോർട്ടത്തിന് കൊണ്ടു പോയത്,

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരിച്ചതായാണ് റിപ്പോർട്ടെന്ന് എടക്കാട് പോലീസ് പറഞ്ഞു,

കായലോട് കാപ്പുമ്മൽ ഷിബു ആണ് ഭർത്താവ്,

ഭർത്താവുമായി വർഷങ്ങളേറെയായി പിരിഞ്ഞു കഴിയുകയായിരുന്നു നിഷ,

മരണത്തിലെ ദുരൂഹസാഹചര്യത്തെ തുടർന്ന്, ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് expert, സയന്റിഫിക് ഓഫീസർ ശ്രുതി ലേഖ, കണ്ണൂർ ഗവണ്മെന്റ് ആശുപത്രി forensic വിഭാഗം അസിസ്റ്റന്റ് surgeon Dr. അഗസ്റ്റസ് ജോസഫ്, കണ്ണൂർ Dysp P. P. Sadanadan, കണ്ണൂർ സിറ്റി ci പ്രദീപൻ കണ്ണിപൊയിൽ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശദ പരിശോദന നടത്തിയശേഷം .എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്തിൻറെ നേതൃത്വത്തിൽ ഇൻക്വാസ്റ്റ് നടത്തി പരിയാരത്ത് കൊണ്ടു പോയി പോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്നു.

കീച്ചേരി. പുത്തൻവീട്ടിൽ ലക്ഷ്മി (50) അന്തരിച്ചു

കീച്ചേരി: കച്ചേരിക്കുന്നിന് സമീപം പുത്തൻവീട്ടിൽ ലക്ഷ്മി (50) അന്തരിച്ചു. അച്ഛൻ പരേതനായ ഒതേനൻ, അമ്മ പാർവ്വതി. സഹോദരങ്ങൾ: ഓമന, അനിത, സുനിത, പ്രിയ. സംസ്കാരം വൈകുന്നേരം 3:00 മണിക്ക് കല്യാശ്ശേരി പൊതു ശ്മശാനത്തിൽ

മീൻകുന്ന് വലിയപറമ്പ് റസീനസിൽ താമസിക്കുന്ന ഫാത്തിമ. എം(6) മരണപെട്ടു

മീൻകുന്നു ബീച്ചിന് സമീപം വലിയ പറമ്പ് റസീനസിൽ താമസിക്കുന്ന ഫാത്തിമ. എം(6) മരണപെട്ടു. പിതാവ്, ഹനീഫ ഇ. കെ (ഖത്തർ ). മാതാവ്. ഷബ്‌ന എം

കണ്ണൂർ സെൻട്രൽ ജയിലിൽ ചീഫ് വാർഡൻ ആയിരുന്ന അഴീക്കോട് പുന്നക്കപ്പാറ ശ്രീശാലയത്തിൽ ഒ.കെ മാധവൻ അന്തരിച്ചു

അഴീക്കോട് :പുന്നക്കപ്പാറശ്രീശാലയത്തിൽ ഒ.കെ മാധവൻ (83)അന്തരിച്ചു, കണ്ണൂർ സെന്റർ ജയിലിൽ നിന്ന് ചീഫ് വാർഡൻ ആയി റിട്ടയർ ചെയ്തതാണ്, Continue reading

മുല്ലപ്രം പള്ളിക്ക് സമീപം ചന്ദ്രങ്കണ്ടി കൊവ്വത്തലക്കൽ ഹൗസിൽ സി.കെ സീനത്ത് നിര്യാതയായി

മുഴപ്പിലങ്ങാട്: മുല്ലപ്രം പള്ളിക്ക് സമീപം ചന്ദ്രങ്കണ്ടി കൊവ്വത്തലക്കൽ ഹൗസിൽ സി.കെ. സീനത്ത് (47) നിര്യാതയായി. Continue reading

അഴീക്കോട് പൂതപ്പാറ മാർക്കറ്റിലെ ഇറച്ചി വ്യാപാരി അബ്ദുൽ മജീദ് നിര്യാതനായി

അഴീക്കോട് പൂതപ്പാറ പിസി ഹൌസിൽ വലിയ വളപ്പിൽ കരിക്കണ്ടി അബ്ദുൽ മജീദ് (59) അന്തരിച്ചു. Continue reading

പാലക്കയം തട്ടിന് സമീപം യുവാവ് മരിച്ച നിലയിൽ

ആലക്കോട് :പാലക്കയം തട്ടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കയത്തെ മയിലംപേട്ടയിലെ പാറയിടുക്കിൽ ആണ് യുവാവ് മരിച്ച നിലയിൽ കാണപ്പെട്ടത് ദേഹത്ത് ആഴത്തിൽ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്, കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി ആലക്കോട് സി.ഐ സുരേശൻ കണ്ണൂർ വാർത്തകളെ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ മുള വെട്ടാൻ എത്തിയ പരിസരവാസിയാണ് തോട്ടിന് സമീപം പാറക്കെട്ടിൽ പാറയം മൊട്ട കോളനിയിലെ ആയിക്യന്റെ മകൻ രാജു (50) നെ മരിച്ച നിലയിൽ കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്.
തുടർന്ന് ആലക്കോട് എസ്.ഐ സുനിൽ, സി.ഐ സുരേശൻ, ഡി.വൈ.എസ്.പി വേണുഗോപാൽ എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടത്തിനയച്ചു.