ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത കോട്ടയം പൊയിലിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വേങ്ങാട് തെരു സ്വദേശി ശ്രീലാൽ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ കൂത്തുപറമ്പ്- തലശ്ശേരി റോഡിൽ കോട്ടയം പൊയിൽ കനാലിന് സമീപത്ത് വച്ചായിരുന്നു അപകടം. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

ഉരുവച്ചാലിൽ ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ

താഴെചൊവ്വ ഉരുവച്ചാൽ പള്ളി മതിലിനോട് ചേർന്ന് നിർത്തിയിട്ട ഓട്ടോയിൽ കുറുവ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. Continue reading

നാറാത്ത് മുച്ചി ലോട്ട് കാവിന് സമീപം പരേതനായ കപ്പള്ളി കുഞ്ഞപ്പയുടെ ഭാര്യ ചീയ്യയി നിര്യാതയായി

നാറാത്ത് : നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം പരേതനായ കപ്പള്ളി കുഞ്ഞപ്പയുടെ ഭാര്യ ചീയ്യയി ( 89 ) നിര്യാതയായി. Continue reading

കൊളച്ചേരി പി.കെ ശ്രീദേവി അമ്മ അന്തരിച്ചു

കൊളച്ചേരി കുമാരൻ പിടികയ്ക്ക് സമീപം താമസിക്കുന്ന പരേതനായ ടി.വി ഗോപാലൻ മാസ്റ്ററുടെ ഭാര്യ പുളിയാങ്കോടൻ ചെമ്മരാംകുളങ്ങര ശ്രീദേവി അമ്മ (93) അന്തരിച്ചു. Continue reading

കണ്ണാടിപറമ്പ് വാരംരോട് അതുൽ (28) നിര്യാതനായി

കണ്ണാടിപറമ്പ് :വാരംരോട് കള്ള് ഷാപ്പിന് സമീപം താമസിക്കുന്ന അതുൽ (28)നിര്യാതനായി . Continue reading

നാറാത്ത് രണ്ടാംമൈൽ കൊട്ടോടി കരുണാകരൻ (70) നിര്യാതനായി

നാറാത്ത് രണ്ടാംമൈൽ പരേതയായ മാധവിയുടെ മകൻ കൊട്ടോടി കരുണാകരൻ (70) നിര്യാതനായി.
ഭാര്യ: ശകുന്തള
മക്കൾ: സജിത്ത്, സജിത, അനൂപ്
മരുമകൻ: അശോകൻ
സഹോദരങ്ങൾ: ശോഭ (Late), ഉത്തമൻ, ശൈലജ
സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

മൂന്നുവയസ്സുകാരൻ കിണറ്റിൽവീണ് മരിച്ചു

.

കണ്ണൂർ: മൂന്നുവയസ്സുകാരൻ കിണറ്റിൽവീണ് മരിച്ചു ചക്കരക്കൽ പോലീസ് പരിധിയിൽ മൗവഞ്ചേരി വണ്ടി Continue reading

ഭാരതത്തിന്റെ ധീര പുത്രൻ വസന്തകുമാറിന് ജന്മനാടിന്റെ ആദരം; അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തി

വയനാട് : ഭാരതത്തിന്റെ ധീര സൈനികന് നാടിന്റെ ആദരം. വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭൗതിക ശരീരം വയനാട്ടിലെ ജന്മനാട്ടില്‍ കൊണ്ടുവന്നു. ആയിരങ്ങളാണ് വന്ദേമാതരം മുഴക്കി സൈനികനോടുളള ആദരം അറിയിച്ചത്.

ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെ വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യാത്രാമധ്യേ തൊണ്ടയാട് വച്ചും രാമനാട്ടുകാര വച്ചും ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു .

പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി എല്‍ പി സ്‌കൂളിലാണ് ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചത്. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്‌കാരം.

പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

രാജ്യത്തിനുവേണ്ടി മരിച്ചതില്‍ അഭിമാനം’; വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബം

വയനാട്: സഹോദരന്‍ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതില്‍ അഭിമാനമെന്ന് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വി.വി. വസന്തകുമാറിന്‍റെ സഹോദരന്‍. വസന്തകുമാറിന്‍റെ മരണം സ്ഥിരീകരിച്ച്‌ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഹോദരന്‍ സജീവന്‍.

വയനാട് ലക്കിടി സ്വദേശിയാണ് വി.വി. വസന്തകുമാര്‍. ഒരു മാസത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വസന്തകുമാര്‍ കാഷ്മീരിലേക്കു മടങ്ങുന്നത്. ഇദ്ദേഹത്തിന്‍റെ പിതാവ് എട്ടു മാസം മുന്പ് മരിച്ചിരുന്നു. 2001-ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.

രണ്ടു കുട്ടികളാണ് വസന്തകുമാറിന്.

അവന്തിപോരയില്‍ സിആര്‍പിഎഫ് സംഘത്തിന്‍റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്‍മാരാണു കൊല്ലപ്പെട്ടത്. ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ക്കു നേര്‍ക്ക് ഭീകരന്‍ 350 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പിയോ ഇടിച്ചുകയറ്റുകയായിരുന്നു.

കാഷ്മീര്‍ താഴ്വരയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ജവാന്‍മാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആര്‍പിഎഫിന്‍റെ 54-ാം ബറ്റാലിയന്‍ ബസാണ് ആക്രമിക്കപ്പെട്ടത്. 39 പേരാണു ബസിലുണ്ടായിരുന്നത്.

കണ്ണൂർ മേലെചൊവ്വ തുഞ്ചത്താചാര്യ സ്കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു

കണ്ണൂർ: മേലെചൊവ്വ വൈദ്യർ പീടിക തുഞ്ചത്താചാര്യ സ്കൂളിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരണപെട്ടു. കാപ്പാട് സ്വദേശി ജാബിർ ആണ് മരണപ്പെട്ടത്
കണ്ണൂർ മേലെചൊവ്വ വൈദ്യർപീടികക്കു സമീപമാണ് അപകടം ഉണ്ടായത് മുണ്ടേരി ഭാഗത്തേക്ക് പോകുന്ന അഭിരാമി ബസ്സും KL 13 – 5787 ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു
രാത്രി ഏഴു മുപ്പതോടെയാണ് അപകടം ഉണ്ടായത്/