എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നവീകരിച്ച മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു


ചാല: എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി നവീകരിച്ച മീറ്റിംഗ് ഹാൾ ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ യോഗങ്ങൾ ചേരുന്നതിനും ഈ നവീകരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഇ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും സംസാരിച്ചു. ഹാരിസ് പടന്നോട്ട് (വികസനകാര്യം), പത്മജ പി.കെ. (ക്ഷേമകാര്യം), എം. ശ്രീധരൻ സംഘമിത്ര (ആരോഗ്യം-വിദ്യാഭ്യാസം) എന്നിവർ ആശംസകൾ നേർന്നു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നസീർ പി.കെ.പി., എ.പി. ഫൽഗുനൻ, കെ.വി. ജയരാജൻ, അക്ഷയ ടി.സി., റൂസീന, കാണി രഘുനാഥൻ, കെ.സി.പി. ഫൗസിയ എന്നിവരും, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷമീമ ടി.വി. (കൊളച്ചേരി), റസീന സി.കെ. (മുണ്ടേരി), ഷൈജ വി.പി. (ചെമ്പിലോട്), ഗിരീശൻ കെ. (കടമ്പൂർ), സുനീഷ് ടി. (പെരളശ്ശേരി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്വപ്ന ജി. സ്വാഗതവും ജോയിന്റ് ബി.ഡി.ഒ. രഘുവരൻ ടി.വി. നന്ദിയും പറഞ്ഞു.







