വിദ്യാർത്ഥിക്കും സുഹൃത്തുക്കൾക്കും മർദ്ദനം 11 പേർക്കെതിരെ കേസ്

Screenshot
വളപട്ടണം : മുൻവിരോധം വെച്ച് വിദ്യാർത്ഥിയെയും സുഹൃത്തുക്കളെയും സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ 11 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് മീൻകുന്ന് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പള്ളിയാംമൂലയിലെ ആദിത്യ സൂര്യവംശിയുടെ പരാതിയിലാണ് വിദ്യാർത്ഥികളായ പിപിമിഷബ് ,ഇ. അഹമ്മദ് നാഫി,ഷയനാസ്, ശ്രീദേവ് എന്നിവർക്കും കണ്ടാലറിയാവുന്ന ഏഴുപേർക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.26 ന് ഉച്ചയ്ക്ക് 12.45 മണിക്ക് സ്കൂളിലെ പ്ലസ് വൺ ക്ലാസ് റൂമിനടുത്ത് വെച്ചാണ് പരാതിക്കാരനെയും സുഹൃത്തുക്കളായ ദേവാനന്ദ്, ദേവിക് എന്നിവരെയും തടഞ്ഞുവെച്ച് പ്രതികൾ മുൻവിരോധം വെച്ച് കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







