നാറാത്ത് രണ്ടാം മൈൽ മാരിയമ്മ ക്ഷേത്രത്തിന് സമീപം കൊമ്പൻ ഭാസ്ക്കരൻ (വാസു.58) നിര്യാതനായി

നാറാത്ത്: നാറാത്ത് രണ്ടാം മൈൽ മാരിയമ്മ ക്ഷേത്രത്തിന് സമീപം പരേതരായ കൊമ്പൻ കണ്ണന്റെയും കീരിനാരായണിയുടെയും മകൻ കൊമ്പൻ ഭാസ്ക്കരൻ (വാസു. 58) നിര്യാതനായി.

ഭാര്യ: ഭാർഗ്ഗവി
മക്കൾ: ബൈജു (ഗൾഫ്)
ജീന, ജിജിന.
മരുമക്കൾ: സായൂജ് (കടമ്പേരി ) പരേതനായ ജിതേഷ് (ചേലേരി )

സഹോദരങ്ങൾ: ചന്ദ്രി, ലീല, കമല, ഓമന, തങ്കമണി, അജിത്ത് (അഴീക്കോട്) ശാന്ത (കോയമ്പത്തൂർ) ബാബു ( പാളിയത്ത് വളപ്പ്) പരേതയായ കാർത്ത്യായനി.

വൈകീട്ട് 5 മുതൽ 7.30 വരെ രണ്ടാം മൈലിലുള്ള വീട്ടിൽ. സംസ്ക്കാരം 8 മണിക്ക് കണ്ണപുരം യോഗശാലക്ക് സമീപം സമുദായ ശ്മശാനത്തിൽ.

Advertisements

CPIM നേതാവ് പുഞ്ചയിൽ നാണു അന്തരിച്ചു

ധർമ്മടത്തെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ അവസാനത്തെ കണ്ണിയായിരുന്നു പുഞ്ചയിൽ നാണു. Continue reading

കണ്ണാടിപ്പറമ്പ്: സി.എം.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും ഇസ്‌ലാഹുൽ മുസ്‌ലിമീൻസഭ വർക്കിങ് സെക്രട്ടറിയുമായ സി എം മുഹമ്മദ് കുഞ്ഞി മാസ്റ്റർ (70) മരണപെട്ടു. Continue reading

കണ്ണൂർ നാറാത്ത് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

നാറാത്ത് : ഒമാനിൽ ഇന്നലെയുണ്ടായവാഹനാപകടത്തിൽ നാറാത്ത് സ്വദേശിയും ഇപ്പോൾ കണ്ണാടിപറമ്പ് പുല്ലൂപ്പി മദ്രസക്ക് പിറകുവശം താമസിക്കുന്ന അബുബക്കർ മറിയം എന്നിവരുടെ മകൻ സാജിദ് മരണപെട്ടു
ഭാര്യ : മുഹ്സിന
മകൾ :ഫാത്തിമ
സഹോദരങ്ങൾ :മുഹമ്മദ്,താഹിറ സാബിറ

ചെറുകഥാ കൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അഷ്റഫ് ആഡൂർ അന്തരിച്ചു.

“ആഡൂരിലെ കഥവീടുറങ്ങി”

കണ്ണൂർ: ചെറുകഥാ കൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അഷ്റഫ് ആഡൂർ അന്തരിച്ചു. കാടാച്ചിറ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം. 48 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂരിലെ ആഡൂരിലെ വീട്ടിലായിരുന്നു അന്ത്യം.മനസിനെ വേദനിപ്പിക്കുന്ന ജീവിത യാഥാർഥ്യങ്ങളാണ് അഷ്റഫിന്റെ കഥകളിൽ എപ്പോഴും ഉണ്ടായിരുന്നത്. ദാരദ്ര്യം മിക്ക കഥകളുടെയും പശ്ചാത്തലമായി നിറഞ്ഞു. ദാരിദ്ര്യത്തിനൊപ്പം മനുഷ്യനന്മയും അഷ്റഫിന്റെ കഥകളിൽ വിഷയമായിരുന്നു.

ഭാര്യ: ഹാജറ. മക്കൾ: ആദിൽ (കണ്ണൂർ എയർപോർട്ട് ) അദിനാൻ (പ്ലസ് ടു വിദ്യാർത്ഥി കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ)

ഖബറടക്കം ഇന്ന് 3 മണിക്ക് പൊതുവാച്ചേരിയിൽ.

എഞ്ചിനീയർ ഷറഫുദ്ധീൻ കെ.ടി നിര്യാതനായി

കണ്ണാടിപറമ്പ് :- കണ്ണാടിപ്പറമ്പിലെ സാമൂഹിക, സേവന, വിദ്യാഭ്യാസ രംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്ന എഞ്ചിനീയർ ഷറഫുക്ക എന്ന കെ‌.ടി. ഷറഫുദ്ധീൻ(54)നിര്യാതനായി.
ഭാര്യ :മൈമൂനത്ത്
മക്കൾ: ഫുഹാദ്‌സനിൻ,ഷാഹ്സാദ്,ഫാത്തിമത്തുൽഷെറിൻ,ഫിദാ. കബറടക്കം നാളെ (ഞായറാഴ്ച )11 മണിക്ക് .

ചെറുവാഞ്ചേരി പാറേമ്മൽ പീടിക തെക്കയിൽ ഖാദർ നിര്യാതനായി

ചെറുവാഞ്ചേരി പാറേമ്മൽ പീടിക തെക്കയിൽ ഖാദർ (68)നിര്യാതനായി ഭാര്യ ഖദീജ മക്കൾ സക്കീർ ഖത്തർ,അയൂബ്‌ ദുബായി,സക്കരിയ ദുബായി, റജില മരുമക്കൾ തസ്മീറ അനീസ

മകളുടെ ഭർത്താവ്‌ മുനീർ സൗദി

ചെറുവാഞ്ചേരി ജൂമാ മസ്ജിത്‌ ഇന്ന് 29-3-2019 -11-30 ഖബറടക്കി

ബംഗ്ലൂരുവിൽ കണ്ണൂർ സ്വദേശി മധ്യവയസ്കൻ മരിച്ച നിലയിൽ

ബംഗ്ലൂരു: മലയാളിയായ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.ശിവാജി നഗറിലെ റോയൽ ഹോട്ടലിൽ തൊഴിലാളിയായിരുന്ന ജബ്ബാർ (57) ആണ് രാവിലെ ഹോട്ടലിനു മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചത്.കണ്ണൂർ സ്വദേശിയാണെന്ന് പറയപ്പെടുന്നു. കൃത്യമായ മേൽവിലാസം ലഭ്യമല്ല. എ.ഐ.കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ബോറിംഗ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9845251255, 9731612861 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്
ജനറൽ സെക്രട്ടറി എം കെ നൗഷാദ് അറിയിച്ചു.

ഇരിട്ടി ആറളം പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഇരിട്ടി: പത്താം ക്ലാസ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു.ആറളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി വിളക്കോട് ചങ്ങാടിവയല്‍ സ്വദേശി സജാദ് ആണ് മരിച്ചത്. എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു സജാദ് അപകടത്തിൽ പെട്ടത്.
വിളക്കോട് ചങ്ങാടി വയല്‍ സ്വദേശി പാനേരി ഹൗസില്‍ നിസാര്‍ സമീറ ദമ്പതികളുടെ മകനാണ്.സഹോദരി ഷഫീല.പുഴക്കരയില്‍ വോളിബോള്‍ കളിക്കുകയായിരുന്ന യുവാക്കള്‍ വിവരം അറിഞ്ഞ് സജാദിനെ ഉടന്‍തന്നെ ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

തില്ലങ്കേരി വഞ്ഞെരിയിലെ ആയൂർവേദ വൈദ്യർ ഗോപാലൻ ഗുരുക്കൾ നിര്യാതനായി

തില്ലങ്കേരി: വഞ്ഞെരിയിലെ ആയൂർവേദ വൈദ്യർ ഗോപാലൻ ഗുരുക്കൾ നിര്യാതനായി. ഭാര്യ :മാധവി. മക്കൾ :ലീല, ഗോവിന്ദൻ, ഭാസ്കരൻ മരുമകൾ :മോഹനൻ, ലത, ശയിലജ. സംസ്കാരം രാവിലെ വീട്ടുവളപ്പിൽ നടന്നു,