നാറാത്ത് പട്ടുവക്കാരൻ മധു (56) നിര്യാതനായി.

നാറാത്ത്: പട്ടുവക്കാരൻ മധു (56) നിര്യാതനായി. അമ്മ: ജാനകി, ഭാര്യ: ഷീബ. മക്കൾ: റിജേഷ് (Days mobiles kambil) ഋഷികേഷ്, രേഷ്മ. ശവസംസ്കാരം നാളെ 11:00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

Advertisements

ആലപ്പുഴയില്‍ വാഹനാപകടം: മട്ടന്നൂർ സ്വദേശികളായ പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂർ: ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് . പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. മട്ടന്നൂര്‍ സ്വദേശികളായ വിനീഷ് (25), വിജയകുമാർ (38),പ്രസന്ന (55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം.പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്. വാനിലുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ പൂര്‍ണമായി തകര്‍ന്നു. ബസിലെ യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. ടെമ്പോ ട്രാവലറിനുള്ളില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാരുടേയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

ബൈക്കപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തളിയിൽ സ്വദേശി മരണപ്പെട്ടു

തളിപ്പറമ്പ: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ആന്തൂർ തളിയിൽ ഇരുമ്പ് കല്ലിൻ തട്ട് സ്വദേശി പരേതനായ ഗോവിന്ദന്റെയും കമലയുടെയും മകൻ കോക്കാടൻ ബൈജു (37) ആണ് മരിച്ചത്.

മിനിഞ്ഞാന്ന് രാത്രി 9 മണിയോടെ ബൈജു ഒടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലെക്ക് മറിയുകയായിരുന്നു ഉടൻ പരിയാരം കണ്ണൂർമെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതനാണ്. സംസ്ക്കാരം ഉച്ചയോടെ തളിയിൽ പൊതു ശമ്ശാനത്തിൽ. സഹോദരങ്ങൾ: ബിജേഷ്, ബിന്ദു.

തോട്ടട ബസ് സ്റ്റോപ്പിന് സമീപം ബൈക്ക് തട്ടി സ്ത്രീ മരിച്ചു

കണ്ണൂർ: തോട്ടട ബസ് സ്റ്റോപ്പിന് സമീപം ബൈക്ക് തട്ടി സ്ത്രീ മരിച്ചു. കാഞ്ഞങ്ങാട് പള്ളിക്കടുത്ത് താമസിക്കുന്ന ശാഹിദ (54) ആണ് ഇന്നലെ രാത്രി 8.30 ന് അപകടത്തിൽ പെട്ടത് തുടർന്ന് ആസ്റ്റർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു രാവിലെയാണ് മരണപ്പെത്. ശാഹിദ പ്രസവ ശുശ്രൂഷാ ജോലിക്കാരിയാണ്. നേരത്തേ കടമ്പൂരിൽ താമസിച്ചിരുന്നു. മൃതദേഹം പരിയാരത്തേക്ക് മാറ്റി.

ഇരിട്ടി താലൂക്കാശുപത്രിയിൽ നിന്നും കാണാതായ ആൾ പുഴയിൽ മരിച്ച നിലയിൽ

ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരാഴ്ച മുമ്പ് കാണാതായ ആറളം ഫാം 6 ആം ബ്ലോക്കിലെ താമസക്കാരൻ മാണി (60)യെ വള്ളിയാട് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി ഇന്നലെ പുഴയിൽ കുളിക്കാനിറങ്ങിയ വള്ളിയാട് സ്വദേശികളാണ് സഞ്ജീവനി വാഹനത്തിന് അരികിലായി വെള്ളത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത് മാണിയെ കാണാൻ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഇരിട്ടി പോലീസിനും ആശുപത്രി സൂപ്രണ്ട് പരാതി നൽകിയിരുന്നു. ഇരിട്ടി പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററിന്റെ നേതൃത്വത്തിൽ ഡിങ്കി ഉപയോഗിച്ചാണ് മൃതദേഹം കരയ്ക്കെത്തിച്ചത് ഭാര്യ രാഗിണി മംഗൾ അമ്പിളി അംബിക

മട്ടന്നൂരിൽ ബസ്സപകടത്തിൽ മധ്യവയസ്‌കൻ മരണപെട്ടു

മട്ടന്നൂരിൽ ബസ്സപകടത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ മരണപെട്ടു. മട്ടന്നൂർ കൊളാരി സ്വദേശി മൈക്കോട്ട് ഇബ്രാഹിം ആണ് മരണപ്പെട്ടത്.

തളിപ്പറമ്പ് അരിപ്പാമ്പ്ര സ്വദേശി കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂർ: കര്‍ണാടകയിലെ കുന്താപുരത്ത് നടന്ന വാഹന അപകടത്തില്‍ തളിപ്പറമ്പ് തോട്ടിക്കല്‍ അരിപ്പാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. അരിപ്പാമ്പ്ര പള്ളിക്ക് സമീപം താമസിക്കുന്ന സുഹൈല്‍ (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുന്താപുരം ട്രാഫിക്കില്‍ സുഹൈല്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരനുമായ സ്വാബിര്‍ (29) ഗുരുതര പരിക്കേറ്റ് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാള്‍ക്കും പരിക്കുണ്ട.് കുന്താപുരം ടി കെ സി മര്‍കസു തഹ്‌ലീമുല്‍ ഇസ്ലാം ദഅവ കോളേജ് പ്രധാന മുദരിസ് ആണ.് എരുവട്ടി ഇബ്രാഹിം മൗലവി ഖദീജ ദമ്പതികളുടെ മകനാണ് സുഹൈല്‍ സഅദി. ഭാര്യ – ഫാത്തിമ. സഹോദരങ്ങള്‍ – അബ്ദുല്‍ ജലീല്‍, ബാബിര്‍ സക്കീന, മുനീറ, ഖൗലത്ത്

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് തലശേരിയിൽ യുവാവ് മരിച്ചു

കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് തലശേരിയിൽ യുവാവ് മരിച്ചു. പുന്നോൽ താഴെ വയലിലെ ലീലാ മാധവം വീട്ടിൽ എം. അഖിലേഷ് (23) ആണ് മരിച്ചത്.ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. മാഹിയിൽ നിന്നും തലശേരിയിലേക്ക് പോകുന്ന വഴിയിൽ പുന്നോൽ പെട്ടിപ്പാലം കോളനിക്കടുത്ത് വെച്ചാണ് അപകടം. അഖിലേഷ് ഓടിച്ചിരുന്ന കെ എൽ 58 ആർ 5649 നമ്പർ പൾസർ ബൈക്ക് വൈദ്യുത തൂണിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി സഹകരണാശുപത്രിയിലും തുടർന്ന് കണ്ണൂർ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖിലേഷ് പെയിന്റിംഗ് തൊഴിലാളിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് ശവസംസ്ക്കാരം നടക്കും. അജയൻ – ശോഭ ദമ്പതികളുടെ മകനാണ്.
സഹോദരി: ഐശ്വര്യ.

ഒഴക്രോം നീലിയാർ കോട്ടത്തിന് സമീപം തറമ്മൽ കുഞ്ഞിരാമൻ (74) നിര്യാതനായി

ഒഴക്രോം – നീലിയാർ കോട്ടത്തിന് സമീപത്തെതറമ്മൽ.കുഞ്ഞിരാമൻ (74) നിര്യാതനായി. ഭാര്യ – കെ.സി. ഓമന. മക്കൾ – സജീവൻ, സജിന, സരീഷ് (ചെത്ത് തൊഴിലാളി – മാങ്ങാട് കള്ള് ഷാപ്പ്) മരുമക്കൾ – രശ്മി (മുഴക്കുന്ന്), പ്രദീപൻ (പറശ്ശിനിക്കടവ്), രമ്യ (നാറാത്ത്).സഹോദരങ്ങൾ – പരേതരായ നാരായാണി, അനന്തൻ, കൃഷ്ണൻ, യശോദ
സംസ്കാരം 10 മണിക്ക് പൂവ്വത്തുംചാൽ ശ്മശാനത്തിൽ

മേലേ ചൊവ്വ സ്കൂളിന് സമീപം കുന്നിരിക്കൾ ഹൗസിൽ സുരേഷ് കുമാർ (69) അന്തരിച്ചു

മേലേ ചൊവ്വ
സ്കൂളിന് സമീപം കുന്നിരിക്കൾ
ഹൗസിൽ സുരേഷ് കുമാർ (69)
അന്തരിച്ചു
ഭാര്യ- പ്രേമ കുമാരി. Continue reading