പരിയാരം ഗവ. നഴ്സിംഗ് കോളേജിന് ബസ് : എം വിജിൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു

പരിയാരം കണ്ണൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെ ഫ്ലാഗ് ഓഫ് എം. വിജിൻ എം.എൽ.എ നിർവഹിച്ചു.
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് ടി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ സൈറു ഫിലിപ്പ് മുഖ്യതിഥിയായി.
നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രൊഫസർ ശ്രീജ ജി പിള്ള സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിണ്ടൻ്റ് വി എ കോമളവല്ലി, ഡെൻ്റൽ കോളേജ് പ്രിൻസിപ്പൾ ഡോ സജി പി ,
മെഡിക്കൽ സുപ്രണ്ട് ഡോ മാധവൻ കെടി, പിടിഎ പ്രസിണ്ടൻ്റ് ജെയിംസ് ഇമ്മാനുവൽ, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് എജെ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഫൈസൽ കെപി നന്ദി പറഞ്ഞു







