സംഗീതലോകത്തിന് കണ്ണീർ വിട; വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു

Screenshot
ഇന്ത്യ കണ്ട ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളും, സംഗീതലോകം “ജാനകിയമ്മ” എന്ന് സ്നേഹത്തോടെ വിളിക്കുകയും ചെയ്യുന്ന വിഖ്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. നാലര പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ പതിനേഴോളം ഭാഷകളിലായി കാൽലക്ഷത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയാണ് ആ അതുല്യ പ്രതിഭ വിടവാങ്ങുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങിയ ഭാഷകളിലായി സോളോ, ഡ്യുയറ്റ്, കോറസ് എന്നിങ്ങനെ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ജാനകിയമ്മ ആലപിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ വിദേശ ഭാഷകളിലും അവർ പാടിയിട്ടുണ്ട്. മാതൃഭാഷയായ തെലുങ്കിനേക്കാൾ അവർ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത് കന്നഡ, മലയാളം എന്നീ ഭാഷകളിലാണെന്നത് ശ്രദ്ധേയമാണ്.










