LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 13, 2026

പയ്യന്നൂരിലെസ്വർണ്ണം പൊട്ടിക്കൽ കേസിലെ പ്രതിയെ ചന്ദനമുട്ടികളും ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു.

0
1c0339c5-03c8-4110-9895-1ef1da35f886
Spread the love

കണ്ണപുരം: ദേശീയ പാതയിൽഎടാട്ട് വെച്ച് തലശേരിയിലെസ്വർണ്ണവ്യാപാരിയെ ആക്രമിച്ച് 30 പവനനോളം സ്വർണ്ണവും ഒന്നര കോടിയോളം പണവും തട്ടിയെടുത്ത സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ പ്രതി കല്യാശേരി പാറക്കടവിലെ സഞ്ജു നിവാസിൽ സനു പി.സന്തോഷിൻ്റെ (42) വീട്ടിൽ പയ്യന്നൂർ ഡിവൈ.എസ്.പി. പി.കെ. മണിയും സംഘവും നടത്തിയ റെയ്ഡിൽ 5 .336 കിലോഗ്രാം ചന്ദന മുട്ടികളും ഒരു എസ് കത്തിയും ഒരു വെട്ടുകത്തിയും മൂന്ന് ഇരുമ്പ് വടികളും പിടികൂടി പ്രതിയെ അറസ്റ്റു ചെയ്തു. കൂട്ടുപ്രതിയായ ജിജിലിൻ്റെ വീട്ടിലും റെയ്ഡ് നടത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു പോലീസ് സംഘം റെയ്ഡ് നടത്തി ചന്ദന മുട്ടികളും ആയുധങ്ങളും പിടികൂടിയത്. ഹൈവേ റോബറി കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് തട്ടിയെടുത്ത സ്വർണ്ണവും പണവും ആയുധങ്ങളും കണ്ടെത്തുന്നതിനു വേണ്ടിയാണ് കേസന്വേഷണ ചുമതലയുള്ള ഡിവൈഎസ്.പി. പി.കെ. മണിയുടെ നേതൃത്വത്തിൽ പ്രതിയുടെ പാറക്കടവിലെ വീട്ടിൽ റെയ്ഡ് നടത്തി ചന്ദന മുട്ടികളും ആയുധങ്ങളും പിടിച്ചെടുത്തത്.
സംഭവംകണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതിയെ പയ്യന്നൂർ പോലീസ്കണ്ണപുരം പോലീസിന് കൈമാറി. കേസെടുത്ത കണ്ണപുരം പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പോലീസ് റെയ്‌ഡിൽ ഡിവൈ.എസ് പിക്ക് പുറമെ എസ്.ഐ. പ്രകാശൻ, എ.എസ് ഐ മാരായ ശ്രീകാന്ത്, മോഹനൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജു, പ്രതീഷ്, വനിത സിവിൽ പോലീസ് ഓഫീസർ ശില്പ എന്നിവരും ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലർച്ചെ 5 മണിക്കാണ് മഹാരാഷ്ട്ര സ്വദേശി യുംതലശേരിയിൽ സ്വർണ്ണവ്യാപാരിയുമായ കുമാർ ജലന്തർ നിഗമിനെയും കുടുംബത്തെയും വാഹനത്തിലെത്തിയ പന്ത്രണ്ടംഗ സ്വർണ്ണം പൊട്ടിക്കൽ സംഘം ആക്രമിച്ച് 30 പവനും ഒന്നര കോടി രൂപയോളം കവർച്ച ചെയ്തത് പോലീസ് സംഘം കണ്ടെത്തിയത്. കേസിൽ പിടിയിലായ ആറുപേർക്കു പുറമേമറ്റു കൂട്ടുപ്രതികൾ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!