വ്യാജരേഖ നിർമ്മിച്ച് തട്ടിപ്പ് യുവാവിനെതിരെ കേസ്

തലശേരി: സ്ഥാപനം തുടങ്ങുന്നതിനു കെട്ടിട ഉടമയുടെ വ്യാജലെറ്റർ പാഡ് ഉണ്ടാക്കി ഒപ്പ് വെച്ച് നഗരസഭയിൽ നിന്നും ലൈസൻസ് കൈക്കലാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു . തലശേരി കോർട്ട് റോഡിലെ സി.കെ. അബ്ദുൾ മജീദിൻ്റെ (74) പരാതിയിലാണ് കതിരൂരിലെ ദീപം ഹൗസിൽ അനൂപിനെ തിരെ തലശേരി പോലീസ് കേസെടുത്തത്. 2022 മാർച്ച് മൂന്നിന് പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുള്ള മുറിയിൽ ഷാജി എംആർഐ എന്ന സ്ഥാപനം തുടങ്ങുന്നതിനായി പ്രതി പരാതിക്കാരൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ലൈസൻസ് നേടുന്നതിന് നഗരസഭയിൽ വ്യാജരേഖ നിർമ്മിച്ച് സമർപ്പിച്ചത് .പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







