യുവാവ് ഷോക്കേറ്റു മരിച്ചു

തളിപ്പറമ്പ്: യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു.
പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി.സിബിന്‍(26)ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12.45 ന് വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്.
സഹോദരന്‍: സബിന്‍.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
സംസ്‌ക്കാരം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.
തളിപ്പറമ്പിലെ ജിയോ മൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യനാണ്.







