യു.കെ വിസ വാഗ്ദാനം നൽകി 6,29,150 രൂപ വാങ്ങി വഞ്ചിച്ച മൂന്നു പേർക്കെതിരെ കേസ്

Screenshot
കണ്ണൂർ: യു.കെയിലേക്ക് ഭർത്താവിന് വിസവാഗ്ദാനം നൽകി യുവതിയിൽ നിന്നും പണവും സർട്ടിഫിക്കറ്റുകളും കൈപ്പറ്റിയ ശേഷം വിസയോ സർട്ടിഫിക്കറ്റുകളും തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. മേലേ ചൊവ്വയിലെ പി.സി ജിജിനയുടെ പരാതിയിലാണ് ചെറുകുന്ന് പുന്നച്ചേരിയിലെ എ.കെ.ആകാർഷ് , പിതാവ് ജഗദീഷ് കൊയിലേരിയൻ , അമ്മ എ.കെ. രജിതറാണി എന്നിവർക്കെതിരെ കേസെടുത്തത്. ഭർത്താവിനു
യു.കെ വിസ വാഗ്ദാനം നൽകിയ പ്രതികൾ പരാതിക്കാരിയിൽ നിന്നും 2024 ഡിസംബർ 30 മുതൽ വിവിധ ദിവസങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി6,29,150 രൂപയും പരാതിക്കാരിയുടെ ഭർത്താവിൻ്റെ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി ,പി.ജി സർട്ടിഫിക്കറ്റുകളും കൈപ്പറ്റി വിസ നൽകാതെയും സർട്ടിഫിക്കേറ്റുകൾ തിരിച്ചു നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






