LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 21, 2026

വട്ടവട മണ്ണിടിച്ചിൽ ദുരന്തം: ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച മഴ നീണ്ടത് 4 മണിക്കൂറിലേറെ; നാട്ടുകാരെത്തിയത് മാരിയമ്മയുടെ കരച്ചിൽ കേട്ട്

0
Screenshot

Screenshot

Spread the love

കേരളം: വട്ടവട മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച മഴ വൈകിട്ട് 5 വരെ നീണ്ടുനിന്നു. ഉച്ചതിരിഞ്ഞു 3ന് മഴ ശക്തമായപ്പോഴാണ് അപകടമുണ്ടായത്. വേനൽമഴ ചതിച്ചതിനെത്തുടർന്ന് വട്ടവടയിൽ കഴിഞ്ഞ മേയ് മാസം കൃഷിയിറക്കിയ പച്ചക്കറികൾ പൂർണമായി ഉണങ്ങി നശിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ മഴ ലഭിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാർ കൃഷിയിടങ്ങൾ ഒരുക്കാനാരംഭിച്ചത്. ഇത്തരത്തിൽ കൃഷിയിടം ഒരുക്കുന്നതിനിടയിൽ മഴ കനത്ത സമയത്താണ് കൃഷിയിടത്തിലായിരുന്ന ബാലകൃഷ്ണനും ഭാര്യ മാരിയമ്മയും അയൽവാസി ചിന്നമ്മാളും ഓടി കൃഷിയിടത്തിലെ ഷെഡിൽ കയറിയിരുന്നത്. കനത്ത മഴ തുടരുന്നതിനിടയിലാണ് മുകൾ ഭാഗത്തുനിന്നു മണ്ണും കല്ലുകളും ഒഴുകിയെത്തി ഷെഡിനു മുകളിൽ പതിച്ചത്. പാതി മണ്ണിനടിയിൽ പുതഞ്ഞുപോയ മാരിയമ്മയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. വട്ടവടയിലുണ്ടായിരുന്ന ആംബുലൻസിൽ ഇവരെ മൂന്നാറിലെത്തിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!