ഇ.ഡി റെയ്ഡ്: നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എൽ.ഡി.എഫ്

Screenshot
തിരുവനന്തപുരം: സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ എൽ.ഡി.എഫ് തീരുമാനം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.










