റെയ്ഡ്:170 ലിറ്റർ വാഷ് കണ്ടെത്തി

Screenshot
കാസർഗോഡ്: വാറ്റുചാരായ നിർമ്മാണവും വിതരണവും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന്
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 170 ലിറ്റർ വാഷ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ കെ പി ഗംഗാധരനും സംഘവും പെരിയ ആയം പാറ കാലിടുക്കത്ത് നടത്തിയ റെയ്ഡിൽ ഗണേശൻ എന്നയാളുടെ വീടിനു സമീപത്തെ കാട് മൂടി കിടന്ന കരിങ്കൽ ക്വാറിയിൽ നിന്നാണ് ആറു പാത്രങ്ങളിലായി സൂക്ഷിച്ച 170 ലിറ്റർ വാഷ് കണ്ടെത്തിയത്.
കാസർഗോഡ് ഐ ബി യിലെ ഗ്രേഡ് എ. ഇ.ഐ എംവി സുധീന്ദ്രന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന നടത്തി വാഷ് കണ്ടെത്തിയത്. റെയ്ഡിൽ ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്, പ്രിവൻ്റീവ് ഓഫീസർ എം എം .പ്രസാദ് ,ഗ്രേഡ് പ്രിവൻറീവ് ഓഫീസർ റീന വി ,സിവിൽ എക്സൈസ് ഓഫീസർ ഷിജിത്ത് വി വി , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജേഷ് എന്നിവരും ഉണ്ടായിരുന്നു







